Latest News

അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കി ജീവയും അപര്‍ണയും; ഒപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും

Malayalilife
 അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കി ജീവയും അപര്‍ണയും; ഒപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. വളെര വേഗത്തിലാണ് പിന്നീട് താരത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. ജീവയുടെ ട്രോളുകളും തമാശകളുമൊക്കെയാണ് താരത്തിന്റെ ഹൈലൈറ്റ്. ജീവ ഇല്ലാതെ സരിഗമപ ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോള്‍. സരിഗമപ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മിസ് ചെയ്യുന്നത് പാട്ടുകള്‍ മാത്രമല്ല ജീവയുടെയും ഷാന്‍ റഹ്‌മാന്റെയും കൂട്ട്‌കെട്ടും താമാശകളുമാണ്.  

 മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. മൂന്നാം വര്‍ഷത്തില്‍ പഠനം നിര്‍ത്തുകയായിരുന്നു. മക്കാനിക്കല്‍ എഞ്ചിനീയറിംഗിനായിരുന്നു ആദ്യം ചേര്‍ന്നത്. പാലക്കാട് പോയത് അതിനായിരുന്നു. അത് നിര്‍ത്തിപ്പോന്നതിന് പിന്നാലെയായാണ് എയറോനോട്ടിക്കലിന് ചേര്‍ന്നത്. പിന്നീട് ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു  തീരുമാനിച്ചത്. അത്തരത്തിലൊരു പരിപാടി ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ തീരുമാനം ഉചിതമായതാണെന്ന് പിന്നീട് തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു. സിനിമയ്ക്കും ആങ്കറിങ്ങിനും വേണ്ടിയായിരുന്നു അന്നത്തെ ശ്രമങ്ങള്‍. സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്ന അപര്‍ണ തോമസിനെയാണ് താരം വിവാഹം ചെയ്തത്. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.

ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായിരുന്നു അപര്‍ണ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് താരം. യൂട്യൂബ് ചാനലില്‍ ഇടയ്ക്ക് ജീവയും എത്താറുണ്ട്. ഇരുവരുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷികദിനത്തില്‍ വ്യത്യസമായ ഫോട്ടോഷൂട്ട് ചിത്രമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ പ്രോജക്ട് ആണ്. ജിക്സണ്‍ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷമായി ശിട്ടു അലമ്പ് ബഹളം ഇവര്‍ മൂന്ന് പേരാണ് എന്റെ ഹീറോസ്. അസൂയക്കാരോട് പോയ്ി പണി നോക്കാന്‍ പറയും. ഞങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ച് ജീവ കുറിച്ചത്,  ഇവര്‍ക്ക്  വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.


 

anchor jeeva and aparna celebrates their 5th wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക