ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം; സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്ത്യം

Malayalilife
 ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം; സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്ത്യം

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയില്‍ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പന്‍, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യം. 45 വയസായിരുന്നു. അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു.മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.മിനിസ്‌ക്രീനില്‍ വളരെ സജീവമായിരുന്ന ശബരിനാഥ് തന്റെ സീരിയല്‍ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
അച്ഛന്‍: പരേതനായ ജി.രവീന്ദ്രന്‍നായര്‍, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിങ് ശിവ ആയുര്‍വേദ സെന്റര്‍). മക്കള്‍ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ആത്മ സെക്രട്ടറി ദിനേശ് പണിക്കര്‍, താരങ്ങളായ കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമാനായര്‍, ശരത്ത് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും


 

Read more topics: # actor sabainath passed away
actor sabainath passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES