Latest News

സാന്ത്വനം പരമ്പരയിലെ നടന്‍ ശിവ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞോ? അമ്പരന്ന് ആരാധകർ

Malayalilife
സാന്ത്വനം പരമ്പരയിലെ  നടന്‍ ശിവ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞോ? അമ്പരന്ന് ആരാധകർ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ചിപ്പി. നിരവധി സിനിമകളിലൂടെ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് തിളങ്ങിയിരുന്നു. എന്നാൽ വീണ്ടും മിനിസ്ക്രീൻ പരമ്പരയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായി സാന്ത്വത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. എന്നാൽ ഈ പരമ്പത്തിൽ  ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ടി പി യഥാർത്ഥത്തിൽ ആരാണെന്ന് അറിയുന്ന പ്രേക്ഷകർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്.

ശ്രീദേവി എന്ന കഥാപാത്രമായാണ് നടി ചിപ്പി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തുന്നത്. സ്നേഹത്തിന്റെയും, കരുതലിന്റെയും , നിറകുടമായി മാറിയ ഒരു ഏട്ടത്തി 'അമ്മയായിട്ടാണ് താരം പരമ്പരയിൽ ശ്രദ്ധ നേടുന്നത്. പിണക്കം, ഇണക്കം, സ്നേഹം, പ്രണയം, വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൂർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുക. പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ  സജിൻ ടിപിയാണ്. 

പുതുമുഖ താരം കൂടിയാണ്  സജിൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്‌നയാണ് താരത്തിന്റെ ജീവിതസഖി. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്‌ന മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന.  ഷഫ്നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ. 


 

Swanthanam serial fame sajin tp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക