Latest News

കൊല്ലത്തെ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവം; റംസിയെ പറ്റികൂടുതൽ അന്വേഷിച്ച പോലീസ് പറഞ്ഞത് ഇങ്ങനെ

Malayalilife
  കൊല്ലത്തെ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവം; റംസിയെ പറ്റികൂടുതൽ   അന്വേഷിച്ച പോലീസ് പറഞ്ഞത്  ഇങ്ങനെ

രസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ  ഭര്‍തൃസഹോദരന്റെ പേരില്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരിക്കുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ലക്ഷ്മിയുടെ ഭര്‍തൃസഹോദരൻ അറസ്റ്റിലായത്. പോലീസ് ഇരവിപുരം വാഴ കൂട്ടത്തിൽ ചിറ വിള പുത്തൻവീട്ടിൽ റഹീമിന്റെ മകൾ റംസി എന്ന 24 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പള്ളിമുക്ക് ഇഖ്ബാൽ നഗറിൽ ഹാരിസ് എന്ന 26 വയസ്സുകാരനെ  അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ  അറസ്റ്റുമായി  ബന്ധപ്പെട്ട് പോലീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

പഠനകാലം മുതൽ തന്നെ റംസിയും ഹാരിസും  പ്രണയത്തിലായിരുന്നു.   ഇരു വീട്ടുകാർക്കും ഇവരുടെ പ്രണയബന്ധം അറിയുകയും പ്രായപൂർത്തി ആവാത്തതിനാൽ വിവാഹം നീട്ടി വയ്ക്കുകയുമായിരുന്നു.   ഇരൂ കുടുംബവും ഒന്നര വർഷം മുൻപ് ഹാരിസിന് ജോലി ലഭിച്ചിട്ട് വിവാഹം നടത്താമെന്ന ധാരണയിൽ ആയിരുന്നു ധാരണപ്രകാരം വളയിടൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു.   പലപ്പോഴയയി ആഭരണവും പണവും  ഇതിനിടെ ഹാരിസിന്റെ ബിസിനസ് ആവശ്യത്തിന്  നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോൾ ഹാരിസ് ഒഴിഞ്ഞു മാറിയിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടക്കുകയും ചെയ്‌തു. എന്നാൽ   മകളെ  ഹാരിസിന് മറ്റൊരു വിവാഹാലോചന വന്നതോടെ ഒഴിവാക്കുകയായിരുന്നു എന്നാണ് റംസിയുടെ മാതാപിതാക്കൾ ഇപ്പോൾ ഉയർത്തുന്ന ആരോപണം. അതേസമയം   റംസി ഹാരിസിനെ അല്ലാതെ മറ്റൊരാളെയും വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിൽ തന്നെയായിരുന്നു. റംസിയും ഹാരിസും ഇതിനെ സംബന്ധിച്ച് നടത്തിയ   ഫോൺ സംഭാഷണത്തിന്റെ രേഖകൾ പോലീസിന് എടുക്കയും ചെയ്തിരിക്കുകയാണ്. റംസി ബ്ലേഡ് കൊണ്ട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ  ശ്രമിക്കുകയും ചെയ്‌തു.   സമൂഹ മാധ്യമത്തിലൂടെ ഹാരിസിന് ഇതിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു.

അതെ സമയം  ഹാരിസിന്റെ ഉമ്മയെ റംസി വിളിക്കുകയും  തുടർന്ന്  മരണം സംഭവിക്കുകയും ചെയ്‌തു. ഹാരിസിനെ അറസ്റ്റ് ചെയ്തത് കൊട്ടിയം ഇൻസ്പെക്ടർ കെ ദിലീഷ് എസ് ഐ അമൽ എന്നിവരുടെ നേതൃത്വത്തിലാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. റംസിയുടെ വീട്ടിലെത്തി ഇന്നലെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമൽ സെക്രട്ടറി ഗിരിജ കുമാരി എന്നിവർ  പരാതികൾ കേട്ടു കേസെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.  ഒട്ടേറെ സമ്മാനങ്ങൾ സ്കൂൾ തലം മുതൽ കായിക മേഖലയിൽ നേടിയിരുന്നു റംസി.  വിവിധ കായിക മത്സരങ്ങളിൽ കൊല്ലം എസ്എൻ വിമൻസ് കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത് ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. സംസ്ഥാനതല മത്സരങ്ങളിൽ ബാസ്ക്കറ്റ് ബോൾ സോഫ്റ്റ് ബോൾ ഹാൻഡ് ബോൾ  പങ്കെടുത്തിട്ടുണ്ട്. പലവിഷയങ്ങളിൽ യൂണിവേഴ്സിറ്റി മെഡലും റംസി  നേടിയിട്ടുണ്ട്.  സ്വകാര്യ സ്കൂളിൽ ആറുമാസം ദിവസവേതന അടിസ്ഥാനത്തിൽ  ജോലിയും ചെയ്തിരുന്നു. ഹാരിസിനും കുടുംബത്തിനുമെതിരെ വിവാഹം ഉറപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്തശേഷം വാഗ്ദാനലംഘനം നടത്തുകയും റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ  കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിഡിപി ആവശ്യമുയർത്തുകയും ചെയ്തിട്ടുണ്ട് .

 

Police words about kollam ramsi death case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES