Latest News

ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്: അച്ഛനെ കുറിച്ച് പറഞ്ഞ് ബിഗ് ബോസ് താരം ആര്യ

Malayalilife
ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്: അച്ഛനെ കുറിച്ച് പറഞ്ഞ് ബിഗ് ബോസ് താരം  ആര്യ

ലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ബഡായ് ബംഗ്ളാവ് എന്ന ഷോ മുതൽ ആര്യ  ഉണ്ട്.  എന്നാൽ താരം ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ ഈ സ്ഥാനം ഇരട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് ചിലർക്ക് അതൃപ്തി ഉളവാക്കുകയും ചെയ്‌തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആളാണ് ആര്യ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഫാദേഴ്‌സ് ഡേയില്‍ അച്ഛനെക്കുറിച്ച്  ഉള്ള ‌ ആര്യയുടെ വാക്കുകളാണ് വൈറലായി മാറുന്നത്.

തനിക്ക് എല്ലാ ദിവസവും ഫാദേഴ്‌സ് ഡേ ആണെന്നാണ് ആര്യ പറയുന്നത്. എന്നും തനിക്കൊപ്പമുണ്ടായിരുന്നതിന് അച്ഛന് നന്ദി പറയുകയും ചെയ്യുന്നു ആര്യ. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ ചോദിക്കുന്നു.

തനിക്കത് ഫീല്‍ ചെയ്യുന്നുണ്ട്. അച്ഛന്റെ സ്‌നേഹത്തിനും സംരക്ഷണത്തിനും താന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. സ്വര്‍ഗത്തില്‍ നിന്നുളള എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ആണ് അച്ഛനെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുന്‍പ് ബിഗ് ബോസിലുണ്ടായിരുന്ന സമയത്തും അച്ഛനെക്കുറിച്ച്‌ നടി മനസുതുറന്നിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai) on

 

Read more topics: # Arya talk about her father
Arya talk about her father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES