സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

Malayalilife
സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

ഭ്രമണം സീരിയലിലെ ഹരിതയെന്ന കഥാപാത്രമായി പ്രേക്ഷക  മനസ്സില്‍ ഇടം നേടിയ താരമാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തിയ ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ സ്വാതിക്ക് കഴിഞ്ഞിരുന്നു.ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്ക് കലാശിച്ചതും.

 സ്വാതിയുടെതായി വന്ന  ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  സ്വാതി പോസ്റ്റ് ചെയ്തിരിക്കുന്നത് യൂട്യൂബർ കാർത്തിക് സൂര്യയുടെ ഒപ്പമുള്ള ചിത്രമാണ്.  താരം പങ്കുവച്ചിരിക്കുന്നത് ഇരുവരും വിവാഹ മാല അണിയിക്കുന്ന ചിത്രമാണ്. ചിത്രം കാർത്തിക് സൂര്യയും  തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

സ്വാതിയും, കാർത്തിക്കും ഒരു സുഹൃത്തിന്റെ എൻഗേജ്‌മെന്റിനു പങ്കെടുക്കാൻ എത്തിയതാണ്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ഇരുവരും നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആയി മാറിയത്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ. പുല്ല് ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു എന്ന ക്യാപ്‌ഷനിലൂടെയാണ് കാർത്തിക് ചിത്രങ്ങൾ പങ്ക് വച്ചത്.

Actress swathi nithyanandh new photoshoot pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES