Latest News

കടലിനരികെ സ്റ്റൈലിഷ് ലുക്കിൽ ബീന ആന്റണി; താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
കടലിനരികെ സ്റ്റൈലിഷ് ലുക്കിൽ ബീന ആന്റണി; താരത്തിന്റെ  ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 ഒരുപോലെ തന്നെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി.  പ്രേക്ഷകർക്ക് ഏറെ  താത്പര്യമാണ് ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ബീനയുടെ കുടുംബം. 

എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയതാരം ബീന ആന്റണി സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബീച്ച് പശ്ചാത്തലമാകുന്ന ചിത്രങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ്  ബീന എത്തുന്നത്.  ഇതിനോടകം തന്നെ ആരാധകര്‍ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രായം റിവേഴ്സ് ​ഗിയറിലാണെന്ന് തോന്നുമെന്നാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾ കണ്ട്കൊണ്ട്  പറയുന്നത്.

ബിഗ് സ്‌ക്രീനിൽ ഏറെ സജീവയായ ബീന  ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. നിരവധി സിനിമകളിൽ വേഷമിടും ചെയ്തിട്ടുണ്ട്.  ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.  1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നതും. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. 

Actress beena antony new stylish look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക