തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയിലൂടെയാണ് വീണ നായര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന വീണയുടെ അഭിനയവും വാക്ചാതുര്യവും തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. കോകില അല്‍പം കുശുമ്പുള്ള കഥാപാത്രമാണെങ്കിലും വീണ ആളൊരു പാവമാണ്. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. കോമഡി വേഷങ്ങളിലൂടെയാണ് വീണ മലയാളി മനസില്‍ ഇടംപിടിച്ചത്. വെള്ളിമൂങ്ങയെ തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ വീണ അവതരിപ്പിച്ചിരുന്നു. തന്റെ നാലാമത്തെ വയസ്സില്‍ ഡാന്‍സ് അഭ്യസിച്ചു തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും കേരള നടനത്തിലും തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്. കലോത്സവവേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു വീണ. സംഗീതജ്ഞനും ആര്‍ജെയുമായ സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭര്‍ത്താവ്. ആര്‍ജെ അമാന്‍ എന്നറിയിപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്. ധന്‍വിന്‍ എന്ന ഒരു മകനാണ് വീണയ്ക്കുള്ളത്. മകനെ പിരിഞ്ഞാണ് ബിഗ്‌ബോസ് ഷോയിലേക്ക് എത്തിയത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട വീണയ്ക്ക് എല്ലാം ഇപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ്. അമ്മ മരിച്ച ദിവസം ഈ വര്‍ഷം വീണ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വൈറലായിരുന്നു.എന്നെന്നേക്കുമായി അമ്മ തന്നെ വിട്ട് പോയത് അത് തളര്‍ത്തി കളഞ്ഞതായും, പതിനാറ് ദിവസമാണ് തന്റെ അമ്മ വെന്റിലേറ്ററില്‍ കഴിഞ്ഞത് അതിന് ശേഷമായിരുന്നു മരണം സംഭവിച്ചതെന്നും വീണ പറയുന്നു. ആ നാളുകളില്‍ ഒന്ന് കരയാന്‍ പോലും പറ്റാതെ,ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയമായിരുന്നു അമ്മയുടെ മരണമെന്നും വീണ പങ്ക് വച്ചിരുന്നു.
ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമമാണ് വീണയക്ക് ഇപ്പോള്‍. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് തോന്നിയ സമയം ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും നല്ലൊരു അമ്മയാണ് ഭര്‍ത്താവിന്റെ അമ്മയെന്ന്ും താരം പറഞ്ഞിരുന്നു. ഓപ്പണ്‍ മൈഡുള്ള ആളാണ് വീണ. സ്വതസിദ്ധമായ കോമഡിയും വീണയെ ബിഗ്‌ബോസില്‍ വേറിട്ടുനിര്‍ത്തുന്നു. വികാരപരമായി പെരുമാറുന്നതാണ് താരത്തിന്റെ രീതിയെന്നും അടുത്ത സുഹൃത്തുകള്‍ പറയുന്നു.