ബിഗ്‌സ്‌ക്രീനിലൂടെയും മിന്‌സ്‌ക്രീനിലൂടെയും സുപരചിതയായ താരമാണ് മഞ്ജുപിളള. തട്ടീം മുട്ടീം എന്ന പരമ്പരിയിലെ കഥാപാത്രമായിട്ടാണ് മഞ്ജു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന സീരിയലിലെ മുഴുവന്‍ ആളുകളും ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. സെറ്റിലെ മഞ്ജുവിന്റെ പിറന്നാള്‍ ആഘോഷവും മഞ്ജുവിന് തട്ടീം മുട്ടീം ടീം നല്‍കിയ സര്‍പ്രൈസുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിളള. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുളള താരം വെളളിത്തിരയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളാണ് ചെയ്തിട്ടുളളത്. എസ് പി പിളളയുടെ പേരമകളാണ് മഞ്ജു. അവതാരകയായും നിരവധി സീരിയലിലൂടെയും സുപരിചതയായ മഞ്ജു ശ്രദ്ധിക്കപ്പെട്ടത് മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ്. കെപിഎസി ലളിതയാണ് ഇതില്‍ മായാവതി അമ്മ എന്ന കഥാപാത്രം ചെയ്യുന്നത്. മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു സീരിയലില്‍ അവതരിപ്പിക്കുന്നത്.
മഞ്ജുവിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞുളള സംസാരവും അവതരണവുമാണ് സീരിയലിന്റെ ഹൈലൈറ്റ്. സ്വന്തം കുടുംബത്തെപോലെയാണ് തട്ടീം മുട്ടീം സെറ്റിലെ താരങ്ങളെല്ലാം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 44-ാം പിറന്നാള്‍. മഞ്ജുവിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയിരിക്കയാണ് തട്ടീം മുട്ടീം ടീം. മനോഹരമായ ഒരു കേക്കാണ് ടീം ആഘോഷത്തിനു വേണ്ടി ഒരുക്കിയത്. ആഘോഷത്തില്‍ മഞ്ജുവിന്റെ മകള്‍ ദയയും എത്തിയിരുന്നു.
കേക്ക് ഒരുക്കിയും തന്റെ മകളും പങ്കുചേര്‍ന്നുളള ആഘോഷം മഞ്ജുവിന് സര്‍പ്രെസ് ആയിരുന്നു. സീരിയയില്‍ കണ്ണനായി അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ ഞങ്ങളുടെ മഞ്ജുചേച്ചിയമ്മ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ സ്‌ക്രീനിലെ മകളോടും ജീവിതത്തിലെ മകളോടുമൊപ്പമുളള ചിത്രങ്ങള്‍ മഞ്ജുവും പങ്കുവച്ചിരുന്നു. വീണാ നായര്‍ ശാലുകുര്യന്‍ എന്നിവരും ചിത്രങ്ങളിലുണ്ട്.
അച്ഛനും അമ്മയും രണ്ടു മക്കളും അച്ഛമ്മയും അടങ്ങുന്ന ഒരു കുടുംബത്തിലെ രസകരായ സംഭവങ്ങളാണ് സീരിയലില്‍ പറയുന്നത്. മക്കളായി എത്തുന്ന കണ്ണന്‍ മീനാക്ഷി എന്നിവര്‍ യഥാര്‍ത്ഥത്തിലും സഹോരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ അവതരണമാണ് തട്ടീം മുട്ടീം കാഴ്ച വയ്ക്കുന്നത്. സാധാരണ ജീവിതത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും സീരിയല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജയകുമാര്‍ പിളളയാണ് മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. മായാവതിയമ്മയുടെ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളും അര്‍ജ്ജുനനും മോഹനവല്ലിയും തമ്മിലുളള കെമിസ്ട്രിയുമൊക്കെയാണ് സീരിയലിന്റെ പ്രധാന ആകര്‍ഷണം.