ചന്ദനമഴയിലെ അമൃത; കരിഞ്ഞു പോയ ദാമ്പത്യം; നുണകള്‍; വിശ്വാസവഞ്ചന; എത്തിച്ചത് ഡിപ്രഷനില്‍; കറുത്ത ദിനങ്ങളായി വിവാഹ ജീവിതം; മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചന കഥ മറനീക്കി പുറത്ത്

Malayalilife
topbanner
ചന്ദനമഴയിലെ അമൃത; കരിഞ്ഞു പോയ ദാമ്പത്യം; നുണകള്‍;  വിശ്വാസവഞ്ചന; എത്തിച്ചത് ഡിപ്രഷനില്‍;  കറുത്ത ദിനങ്ങളായി വിവാഹ ജീവിതം; മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചന കഥ മറനീക്കി പുറത്ത്

വിജയ് ടിവിയില്‍ പ്രക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയല്‍. തമിഴിലും മലയാളത്തിലും ചന്ദനമഴയിലെ അമൃത എന്ന കഥാപത്രത്തെ അങ്ങേയറ്റം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്ന ആയിരുന്നു. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു എങ്കിലും പ്രേക്ഷകരുടെ മനസ്സുകളില്‍ അമൃതയും വര്‍ഷയും ഊര്‍മ്മിളയും എല്ലാം അതെ പോലെ തന്നെയുണ്ട്.

ചന്ദനമഴയ്ക്കു മുന്‍പ് നിരവധി സീരിയലുകളില്‍ ചെറിയ ചെറിയ കഥാപാത്രങ്ങളിലും സിനിമയില്‍ ബാലതാരമായും എല്ലാം മേഘ്‌ന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ വലിയ ഒരു ബ്രേക്ക് ആയിരുന്നു. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മേഘ്നയുടെ കരിയറും മാറിമറിയുകയായിരുന്നു. ചന്ദന മഴയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണുമായുള്ള മേഘ്‌നയുടെ വിവാഹം നടന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആയിരുന്നു നടി മേഘ്‌ന വിന്‍സെന്റും ഡിംപിള്‍ റോസും. കുട്ടിക്കാലം മുതല്‍ക്കേ ആരംഭിച്ച ഇരുവരുടെയും സൗഹൃദം പിന്നീട് കുടുംബബന്ധത്തിലേക്കും എത്തിയിരുന്നു. ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണി ആയിരുന്നു മേഘ്‌നയെ വിവാഹം ചെയ്തത്. അങ്ങനെ ഇവരുടെ ആ സുഹൃത്ബന്ധം സഹോദരബന്ധത്തിലേക്കും കടക്കുകയായിരുന്നു. വലിയ ആഡംബരമായ രീതിയില്‍ ആയിരുന്നു ഇവരുടെ വിവാഹം.

ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം മാധ്യമ ശ്രദ്ധ കവരുന്നതായിരുന്നു. എന്നാല്‍, മേഘ്‌നയുടെ വിവാഹബന്ധത്തിന് അധികം ആയുസുണ്ടായില്ല. വര്‍ഷങ്ങളോളം നീണ്ടു നിന്ന പ്രണയം വിവാഹത്തിലേക്ക് കടന്നപ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ ആ ദാമ്പത്യം അവസാനിച്ചു. ഇരുവരും വിവാഹമോചിതരായെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹമോചനത്തിന് കാരണമെന്താണെന്നതു സംബന്ധിച്ച് ഇതുവരെയും കൃത്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

2017 ഏപ്രില്‍ 30നായിരുന്നു ഇവരുടെ വിവാഹം. 2017 മെയ് മാസമാണ് അവസാനമായി ഡോണിനൊപ്പമുള്ള ചിത്രം മേഘ്‌ന അവസാനമായി പോസ്റ്റ് ചെയ്തത്. ഇതിന് ശേഷമുള്ളതെല്ലാം സീരിയല്‍ രംഗമോ അല്ലെങ്കില്‍ മേഘ്നയുടെ മാത്രമോ ആയ ചിത്രങ്ങളാണ്. ഇരുവരും ചേര്‍ന്ന് മേഘ്‌നയ്ക്ക് തമിഴില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ വാങ്ങാന്‍ പോയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഭിനയ ജീവിതത്തില്‍ നിന്നും മേഘ്‌ന പിന്‍വാങ്ങുന്നവെന്ന രീതിയിലായിരുന്നു ആ സമയത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്ന്ത്.

എന്നാല്‍ ഈ പിന്മാറ്റത്തിന് മേഘ്‌ന പൂര്‍ണമായും ഒരുക്കമായിരുന്നില്ലായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മേഘ്‌നയുടെ അമ്മയ്ക്ക് മകളെ തിരികെ അഭിനയത്തിലേക്ക് കൊണ്ടു വരണമെന്നും വരുമാനം ഉണ്ടാകണമെന്നും ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഡോണിന്റെ കുടുംബത്തിന് വിവാഹ ശേഷം അഭിനയം വേണ്ട, മറ്റു പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകാം എന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. രണ്ടു കുടുംബങ്ങളും തമ്മില്‍ ഉണ്ടായ ഈ പൊരുത്തമില്ലായ്മയാണ് മേഘ്‌നയെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഡോണ്‍ തന്നോട് വിശ്വാസ വഞ്ചന കാട്ടിയെന്നാണ് മേഘ്‌ന പിന്നീട് പുറത്തു പറഞ്ഞത്. വിവാഹത്തിനു മുമ്പ് അഭിനയിക്കാന്‍ പോകുന്നതിന് വില എതിര്‍പ്പ് പ്രകടിപ്പിക്കാതെ, ഇഷ്ടമാണെങ്കില്‍ ചെയ്‌തോളൂ എന്ന നിലപാട് സ്വീകരിച്ച ആള്‍ വിവാഹ ശേഷം വേണ്ട എന്നു പറഞ്ഞത് മേഘ്‌നയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും സ്വന്തം അമ്മയെയും പ്രായമായ വല്യമ്മയേയും നോക്കേണ്ട ഉത്തരവാദിത്വം തനിക്ക് ഉണ്ടല്ലോ എന്ന ചിന്തയും വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് താരത്തെ കടത്തിവിട്ടത്. വിവാഹത്തിന്റെ ആദ്യമാസങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും നാളുകള്‍ കഴിഞ്ഞപ്പോള്‍ ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് മേഘ്‌ന എത്തുകയായിരുന്നു.

ഇതോടെ കുടുംബജീവിതത്തിന്റെ താളം തെറ്റുകയും വിവാഹമോചനത്തിലേക്ക് എത്തുകയും ആയിരുന്നു. വിവാഹ മോചനം സംബന്ധിച്ച് സീരിയല്‍ രംഗത്ത് മറ്റൊരു കഥയും ഉണ്ട്. വിവാഹമായതോടെ ചന്ദനമഴ സീരിയലിലും താരം ഉപേക്ഷിച്ചിരുന്നു. വിവാഹ ശേഷം ഏറെ നാള്‍ ഇടവേള എടുത്ത മേഘന തുടര്‍ന്ന് തമിഴ് സീരിയല്‍ രംഗത്തു തിരിച്ചെത്തിയിരുന്നു. ഇതാണ് ഇവരുടെ ജീവിതത്തില്‍ കല്ല് കടി ഉണ്ടായത് എന്ന് വാര്‍ത്തകളില്‍ വരുന്നു. വിവാഹ മോചന വാര്‍ത്ത ഒരു തമിഴ് യൂട്യൂബ് ചാനലില്‍ വന്നപ്പോള്‍ അതിനു കീഴില്‍ ഡിംപിള്‍ റോസ്, ഡെന്‍സി ടോണി എന്നീ ഐഡികളില്‍ നിന്നും വന്ന കമന്റുകളാണ് മറ്റൊരു കഥ പറയുന്നത്. ഡെന്‍സി ഡിംപിളിന്റെ അമ്മയാണ്.

എല്ലാം അവളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു. അവളുടെ അച്ഛന്‍ പോലും ഒരു വലിയ കളവ് ആയിരുന്നു. അവളുടെ അമ്മ പ്രശസ്തി ഉള്ള പഴയ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിരുന്നു. അവരുടെ യഥാര്‍ത്ഥ പേര് ബീന ആന്റണി എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പേരുമാറ്റി അമ്മയുടെ പേര് നിമ്മി വിന്‍സെന്റ് എന്നാണ്. അവളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ കുറെ ശ്രമിച്ചിരുന്നു പക്ഷെ അവളുടെ അമ്മ വിട്ടില്ല. തങ്ങള്‍ക്ക് എതിരെ മേഘ്‌നയും അമ്മയും ആറു കേസുകള്‍ നല്‍കി എന്നും ഒടുവില്‍ ആണ് വിവാഹ മോചനം വേണം എന്ന് ആവശ്യപ്പെട്ടത് എന്നും ഡിംപിള്‍ കമെന്റില്‍ കൂടി പറയുന്നു.

മേഘ്‌നയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഡോണ്‍ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 20നു ആയിരുന്നു ഡോണ്‍ കോട്ടയം സ്വദേശിനിയായ ഡിവൈനെ വിവാഹം ചെയ്യുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. മേഘ്‌ന വിവാഹമോചനത്തിന് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക് തിരികെയെത്തി. മേഘ്ന തന്റെ യൂട്യൂബ് ചാനലിലൂടെയും സജീവമാണ് ഇപ്പോള്‍. കുടുംബ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം ചാനലില്‍ സംസാരിക്കാറുണ്ട്. രുചിയൂറും വിഭവങ്ങളുടെ രസക്കൂട്ടുമായും മേഘ്ന എത്താറുണ്ട്. ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. അമ്മ നിമ്മിയും വല്യമ്മച്ചിക്കും ഒപ്പമാണ് താമസം. മേഘ്‌നയുടെ അമ്മയും അച്ഛന്‍ വിന്‍സെന്റും തമ്മില്‍ നേരത്തെ വിവാഹമോചിതരായവര്‍ ആണ്. ഇപ്പോള്‍ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്.

മേഘ്‌ന തമിഴിലായിരുന്നു കൂടുതലും അഭിനയിച്ചത്. അതിനു ശേഷം ഇപ്പോള്‍ മലയാളത്തിലേക്ക് വീണ്ടും ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ് മേഘ്‌ന വിന്‍സെന്റ്. സികേരള ചാനലിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെയാണ് താരം തന്റെ രണ്ടാംവരവ് നടത്തിയത്. കുറുമ്പു കുട്ടിത്തമുള്ള ഒരു കഥാപാത്രത്തെയാണ് മേഘ്‌ന മിസിസ് ഹിറ്റ്‌ലറില്‍ അവതരിപ്പിക്കുന്നത്.
 

Actress meghna vincent real life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES