അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. വലിയ വിധത്തിലുള്ള ആരാധകരാണ് പുരുഷന്മാർക്കിടയിൽ നിന്ന് പോലും ഉപ്പും മുളകും പരമ്പരയ്ക്ക് ഉള്ളത്. ബാലുവും നീലുവും കുട്ടികളും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുന്നത് എന്ന് പറയാം. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്കു ശേഷം ആ കഥാപാത്രങ്ങൾ തിരികെ എത്തുകയാണ്. ഇവർ ഇപ്പോൾ; വീണ്ടും അതേ പേരിൽ തന്നെയാണ് എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്ഫ്ലവേഴ്സ് ടിവിയിൽ ഉപ്പും മുളകും . തിങ്കളാഴ്ച മുതൽ 7.30 നാണ് സംപ്രേഷണം. ഇതിനോടനുബന്ധിച്ചുള്ള ഒരു ചെറിയ പ്രമോ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചുവർഷത്തോളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ ഉപ്പും മുളകും എത്തിയിരുന്നു.
പ്രേക്ഷകരുടെ വളരെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ തന്നെയാണ് ബാലു, നീലു, കേശു,ശിവാനി, ലച്ചു,മുടിയൻ, പാറുക്കുട്ടി തുടങ്ങിയവർ ഒക്കെ ആരാധകർക്ക്. ഇവരുടെ വീട്ടിൽ നടക്കുന്നത് ഓരോ വീട്ടിലും നടക്കുന്നത് പോലെയുള്ള ചില കാര്യങ്ങളാണ് എന്ന പ്രത്യേകതയായിരുന്നു ഈ പരിപാടിയെ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കാൻ ഉള്ള കാരണങ്ങൾ ആക്കിയത്. എന്നാൽ പരമ്പര അവസാനിക്കുന്നത് യാതൊരുവിധത്തിലുള്ള മുന്നറിയിപ്പുകളും ഇല്ലാതെയും ആയിരുന്നു. പലവട്ടം ആരാധകർ പരമ്പര അവസാനിച്ചതിനുശേഷം പരിപാടി തിരികെ കൊണ്ടുവരണമെന്ന് ഫ്ലവേഴ്സ് ചാനലിനോട് ആവശ്യപ്പെട്ടിരുന്നു.
അണിയറപ്രവർത്തകർ പരമ്പര അവസാനിച്ചു എന്ന് അറിയിച്ചിരുന്നില്ല. ഇതിനിടയിൽ ഈ പരമ്പര വീണ്ടും സീ കേരളത്തിൽ എരിവും പുളിയും എന്ന പേരിൽ ഒക്കെ വരികയും ചെയ്തിരുന്നു. ആ സമയത്തൊന്നും ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. കാരണം ആരാധകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു ബാലുവും നീലുവും. ആരാധകർ അവരെ മറ്റു പേരുകളിൽ പോലും ഇഷ്ടപ്പെടുന്നില്ല എന്നതാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.