മലയാളത്തിലെ മികച്ച ചാനല്‍ അവതാരകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഒരാള്‍ പേര്‍ളി മാണി ആയിരിക്കുമെന്നുറപ്പാണ്. മലയാളത്തിലെ അറിയപ്പെടുന്ന സാറ്റലൈറ്റ് ചാനലുകളിലെല്ലാം അവതാരകയായി എത്തിയിട്ടുള്ള പേര്‍ളി, അവതരിപ്പിക്കുന്ന പരിപാടികളെല്ലാം മികച്ചതാക്കാറുമുണ്ട്. ബിഗ്ബോസില്‍ റണ്ണറപ്പ് ആയതോടെ പേര്‍ളിയുടെ പ്രേക്ഷകപ്രീതി വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
ബിഗ്ബോസിലേക്ക് വരുന്നതിന് മുന്‍പ് പേര്‍ളി അവതരിപ്പിച്ചിരുന്നത് മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയാണ്. എന്നാല്‍ ഇനി ആ പരിപാടി അവതരിപ്പിക്കാന്‍ ഒരിക്കലും പോകുന്നില്ല എന്നാണ് പേര്‍ളി പറയുന്നത്. അതിന് കാരണവും പേര്‍ളി വെളിപ്പെടുത്തി. അടുത്ത മാസം തന്റെ സിനിമ റിലീസാണെന്നും അത് കാരണമാണ് ഇനി പരിപാടിയിലേക്ക് തിരിച്ചു പോകാത്തത് എന്നുമാണ് പേര്‍ളി പറഞ്ഞത്.
ബിഗ്ബോസ് കഴിന്നതോടെ ഒരുപാട് സിനിമകളില്‍ പേര്‍ളിക്ക് അവസരം ലഭിക്കുന്നു എന്നാണ് വാര്‍ത്തകള്‍. എന്തായാലും പേര്‍ളിയും ശ്രീനിഷുമിപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. രണ്ടു വീട്ടുകാരുടെയും സമ്മതം ലഭിച്ച സ്ഥിതിക്ക് ഉടന്‍ തന്നെ വിവാഹം നടക്കുമെന്നാണ് സൂചന.