Latest News

ബിഗ് ബോസില്‍ പ്രണയാതുര രംഗങ്ങള്‍; പേളി-ശ്രീനി ലിപ് ലോക്ക് കണ്ട് ഞെട്ടി പ്രേക്ഷകര്‍..!!! 

Malayalilife
ബിഗ് ബോസില്‍ പ്രണയാതുര രംഗങ്ങള്‍; പേളി-ശ്രീനി ലിപ് ലോക്ക് കണ്ട് ഞെട്ടി പ്രേക്ഷകര്‍..!!! 

ബിഗ്‌ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിഷും. ഇവരുടെ പ്രണയസല്ലാപം കാണാന്‍ വേണ്ടി മാത്രം ഇപ്പോള്‍ ബിഗ്‌ബോസ് ഷോ കാണുന്നവരാണ് കൂടുതല്‍. ഏറ്റവും കൂടുതല്‍ ആരാധകരുടെ മത്സരാര്‍ഥി കൂടിയായ പേളിയുടെയും ശ്രിനീയുടെയും ചൂടന്‍ ലിപ് ലോക്ക് ആണ് ഇപ്പോള്‍ ബിഗ്‌ബോസ് പ്രേക്ഷകരുടെ ചര്‍ച്ചാവിഷയം.

ഇരുവരുടെയും റൊമാന്റിക് സംസാരവും കെട്ടിപ്പിടുത്തവും എല്ലാം പതിവാണെങ്കിലും ഇന്നലെ നടന്ന ചൂടന്‍ ചുംബനം കണ്ട പ്രേക്ഷകര്‍ ഞെട്ടുകയായിരുന്നു. അതിഥി കഴിഞ്ഞ ദിവസം തിരിയെയെത്തിയപ്പോള്‍ ഷിയാസിന് ഉമ്മ കൊടുത്തത് ബിഗ്‌ബോസ് അംഗങ്ങള്‍ക്കിടയില്‍ ചര്‍്ച്ചയായിരുന്നു.  തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്. ഇതിനു പിന്നാലെ ഷിയാസിനെ പരിഹസിച്ച് പേളിയും ശ്രീനിയും എത്തിയിരുന്നു. എന്നാല്‍ ഷിയാസിനു ഉമ്മ കിട്ടിയതില്‍ അല്‍പം അസൂയ ഉള്ള തരത്തിലായിരുന്നു ശ്രിനിയുടെ പെരുമാറ്റം. ഒരു കാമുകി ഉണ്ടായിട്ടു പോലും തനിയ്ക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ് പരാതി പറയുകയും ചെയ്തിരുന്നു.

അതിഥി ഷിയാസിന് നല്‍കിയ പോലൊരു ഉമ്മ തനിക്ക് കിട്ടാത്തതിന്റെ പേരില്‍ പേളിയുമായി ചെറിയ ഒരു ചര്‍ച്ച നടത്തിയ ശ്രീനി ഒപ്പം അതിഥിയെ കണ്ട് പഠിക്കാന്‍ പേളിക്ക് ഉപദേശം  നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പേളി അത് ചിരിച്ചു കൊണ്ടാണ് കേട്ട് നിന്നത്. എന്നാല്‍ ശ്രീനിക്ക് ഉമ്മ വേണമെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് പേളി ശ്രിനിക്ക് ചൂടന്‍ ഉമ്മ നല്‍കിയത്. രാവിലെ ശ്രിനി പേളിക്ക് എക്‌സര്‍സൈസ് പഠിപ്പിച്ച് കൊടുക്കുന്നതിന് ഇടയിലായിരുന്നു സംഭവം. വ്യായാമം ചെയ്താല്‍ കഴുത്ത് വേദനയൊക്ക മാറുമോ എന്ന് പേളി ശ്രീനിയോട് ചോദിച്ചിരുന്നു. എങ്കിലും ശ്രീനീഷിന്റെ മനസ്സില്‍ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇതിനെ കുറിച്ച് ശ്രിനി പറയുകയും ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിമായി  പേളി ശ്രീനിഷിനെ ചുംബിച്ചത്. അതോടെ ശ്രീനിഷിന് ഉമ്മ കിട്ടിയില്ലാന്നുള്ള വിഷമവും മാറുകയായിരുന്നു. എന്നാല്‍ പേളി ചുണ്ടുകളിലാണോ ചുംബിച്ചത് അതോ കവിളുകളിലാണൊ എന്നും സോഷ്യല്‍മീഡിയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
 

Read more topics: # pearly srinish,# love,# big boss
pearly srinish love in big boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES