രണ്ടുദിവസം മുമ്പ് സീരിയല്‍ മേഖലയില്‍ ചര്‍ച്ചയായത് നടി ലക്ഷ്മി അനന്തന്‍ സീരിയല്‍ നിര്‍മ്മാതാവിനെതിരെ കൊടുത്ത പരാതിയാണ്. കുട്ടിക്കുറുമ്പന്‍ എന്ന സീരിയലില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ലക്ഷ്മിയുടെ പരാതി. 14 ദിവസം കുട്ടിക്കുറുമ്പന്‍ സീരിയലില്‍ അഭിനയിച്ചെങ്കിലും പ്രതിഫലം കിട്ടാത്തതോടെയാണ് ലക്ഷ്മി നിര്‍മ്മാതാവിനെതിരെ കേസ് നല്‍കിയത്. അതേസമയം കുട്ടിക്കുറുമ്പന്‍ സീരിയലിന്റെ നിര്‍മ്മാതാവ് അരുണിനെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
സീരിയലില്‍ അഭിനയിച്ച ആര്‍ക്കും പ്രതിഫലം കിട്ടിയിട്ടില്ലെന്നും ഇതൊരു പൊതു പ്രശ്‌നമാണെന്നും ഇന്‍ഡസ്ട്രിയില്‍ ഉളള ആരും ഇത്് പുറത്ത് പറയാറില്ലെന്നും പോലീസില്‍ പരാതി നല്‍കിയ ശേഷം ലക്ഷ്മി പ്രതികരിച്ചിരുന്നു. സീരിയലിലെ ബാലതാരങ്ങളും വിഷയം സംബന്ധിച്ചു ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കും എന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നാണ് സൂചന. ചാനലിന്റെ ഭാഗത്തുനിന്നും കൃത്യമായി പൈസ നല്‍കുന്നുണ്ടെങ്കിലും നിര്‍മ്മാതാവാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാത്തത് എന്നാണ് സീരിയലുമായി ബന്ധപ്പെട്ടവര്‍ പ്രതികരിക്കുന്നത്. ആഡംബരജീവിതം നയിക്കുമ്പോള്‍ അഭിനേതാക്കളെ മറക്കുന്നുവെന്നാണ് ഒരു അഭിനേതാവ് പ്രതികരിച്ചത്.
ജനകന്‍ എന്ന സിനിമ ഉള്‍പെടെ നിര്‍മ്മിച്ച ആളാണ് അരുണ്‍. മഴവില്‍ മനോരമയില്‍ ഉള്‍പെടെ അരുണ്‍ സീരിയലുകള്‍ നിര്‍മ്മിച്ചെങ്കിലും പലതും ഇതേപോലെ പ്രതിഫല പ്രശ്‌നം കാരണം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ഇതൊരു പൊതു പ്രശ്നം ആണെന്നും എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ആരും തന്നെ ഇത് പുറത്ത് പറയാറില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു. പല സീരിയലുകളും സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെതിരെ കൂടുതല്‍ നടീ നടന്‍മാര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന,