കാതോട് കാതോരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്ണേന്ദു ഉണ്ണികൃഷ്ണന്‍. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നായിരുന്നു കാതോട് കാതോരം. ആ സീരിയലില്‍ മീനു എന്ന കഥാപാത്രത്തെയാണ് കൃഷ്ണേന്ദു ചെയ്തത്. നായികയായി എത്തിയ താരത്തിന് മികച്ച അഭിപ്രായമാണ് ആ സീരിയലിലൂടെ ലഭിച്ചത്. മീനുവിന്റെയും ആദിയുടെയും പ്രണയകഥയാണ് സീരിയലില്‍ പ്രധാനമായും പ്രമേയമാക്കിയിരുന്നത്. ആ സീരിയലിലെ അഭിനയിത്തിന് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ആ സീരിയല്‍ അവസാനിച്ചതിന് ശേഷം താരത്തിനെ മറ്റ് സീരിയലുകളില്‍ ഒന്നും കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ സീരിയലിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോള്‍.
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പുതിയ സീരിയലിന്റെ വിശേഷങ്ങള്‍ താരം അറിയിച്ചത്. പ്രശ്സത സംവിധായകനായ കെ കെ രാജീവിന്റെ പുതിയ സീരിയലില്‍ നായികയായി വീണ്ടും എത്തുകയാണ് താരം. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത നടി സ്വപ്ന സാക്ഷകത്കാരം എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇരിക്കുന്ന പെയ്തൊഴിയാതെ എന്ന സീരിയലില്‍ നായികാ കഥാപാത്രമായാണ് നടി എത്തുന്നത്. സീരിയലിന്റെ പ്രമോയും ഇന്നലെ ഇറങ്ങിയിരുന്നു. ചാരു എന്നാണ് സീരിയലില്‍ കഥാപാത്രത്തിന്റെ പേര്.
കാതോട് കാതോടം ചെയ്യതതിന് ശേഷം ഒരു നീണ്ട ബ്രേക്കിന് ശേഷമാണ് കൃഷ്ണേന്ദു വീണ്ടും സീരിയലിലേക്ക് എത്തുന്നത്. ആദ്യ സീരിയലില്‍ തന്നെ നായികയായി എത്തിയിട്ടും പിന്നീട് സീരിയല്‍ ഒന്നും കിട്ടിയിരുന്നില്ല. അപ്പോള്‍ ആളുകള്‍ ചോദിച്ചുക്കൊണ്ടേ ഇരിക്കുമായിരുന്നു പുതിയ സീരിയലുകള്‍ ഒന്നും ആയില്ലേ എന്ന്. നായികയായി എത്തിയിട്ടും പുതിയ സീരിയല്‍ ഒന്നും ആയില്ലേ കുറ്റപ്പെടുത്തയും കളിയാക്കുകയും ഒക്കെ ചെയ്തിരുന്നു. ഒരു സീരിയല്‍ കഴിഞ്ഞാല്‍ മറ്റൊരു സീരിയലിലേക്ക് നടിമാര്‍ക്ക് പെട്ടെന്ന് തന്നെ അഭിനയിക്കാന്‍ വിളിക്കാറുണ്ട്. എന്നാല്‍ കൃഷ്ണേന്ദുവിന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. എന്നാല്‍ ആളുകളുടെ ഇത്തരം ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ വലിയ സംവിധായകന്റെ കൂടെയുള്ള ഈ സീരിയല്‍.
ഒരു ബ്രേക്കിനെ ശേഷമല്ലേ പുതിയ സീരിയലിലേക്ക് എന്ന ചോദ്യത്തിന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു എന്നും, പൊയ്തൊഴിയാതെ സീരിയലിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചതാണെന്നും നടി പറഞ്ഞിരുന്നു. രാജീവ് സാറിന്റെ സ്‌ക്രിപ്റ്റ് ആയതുകൊണ്ട് ടൈം എടുത്താണ് എല്ലാം ആരംഭിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. ഒരു സീരിയല്‍ കഴിഞ്ഞ് ഒരു റെസ്റ്റ് ഒക്കെ വേണ്ടേ. അതുകൊണ്ട് കുറച്ച് താമസം നേരിട്ടതെന്നും നടി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായിട്ടാണ് താരം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീടാണ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. ദുല്‍ഖന്‍ സല്‍മാനെ കാണുന്ന ഒരു വീഡിയോ നടിയുടെ വൈറലായിരുന്നു. അതിന് ശേഷം ദുല്‍ഖറിനൊപ്പം തന്നെ മെര്‍സല്ലീസ് ഐസ്‌ക്രീമിന്റെ പരസ്യത്തിലും താരം അഭിനയിച്ചിരുന്നു. പിന്നീടാണ് കാതോട് കാതോരം സീരിയലിലേക്ക് വിളി വരുന്നതും അഭിനയിക്കുന്നതും.
നടിക്കു പുറമേ മോഡലുമാണ് മീനുവെന്ന കഥാപാത്രമായി തിളങ്ങുന്ന കൃഷ്ണേന്ദു ഉണ്ണികൃഷ്ണന്‍. 1996 ഡിസംബര്‍ 14ന് ജനിച്ച താരം തൃശൂര്‍ വടക്കാഞ്ചേരിക്കാരിയാണ്. അച്ഛന്‍ ഉണ്ണികൃഷ്ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉള്‍പ്പെടുന്നതാണ് നടി കൃഷ്ണേന്ദുവിന്റെ ചെറിയ കുടുംബം. വിവിധ സൌന്ദര്യമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എറണാകുളത്താണ് നിലവില്‍ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്ണേന്ദു ഉണ്ണികൃഷ്ണന്‍ ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.\