അടുത്തിടെയായി ഏറ്റവും കൂടുതല്‍ സോഷ്യല്‍മീഡിയയുടെ ചര്‍ച്ചകളില്‍ നിറയുന്നവരാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും ജിഷിന്റെ മുന്‍ ഭാര്യ വരദയുമൊക്കൈ. ജിഷിന്റെയും അമേയയും ഒരുമിച്ചുള്ള ഫോട്ടോകളും റീല്‍സും പങ്കുവെച്ച് തുടങ്ങിയതോടെയാണ് താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ വേര്‍പിരിയലിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജിഷിന്‍. വേര്‍പിരിയല്‍ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ജിഷിന്‍ മോഹന്‍ പറയുന്നു. ഞാന്‍ ഒരു അഭിമുഖത്തിലും എന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അത് വ്യക്തിപരമായി കാര്യമാണെന്ന് കരുതുന്നു. എന്നാല്‍ മുന്‍ ഭാര്യ തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് താനറിഞ്ഞിട്ടുണ്ടെന്നും മരിച്ച് പോയ തന്റെ ചേട്ടനെക്കുറിച്ച് പോലും മോശമായി പറഞ്ഞെന്നും ജിഷിന്‍ ആരോപിക്കുന്നു.
അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെയും സ്വഭാവമാണ്. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലായിരുന്നു. ഡിവോഴ്‌സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഡിവോഴ്‌സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്‌സ് എന്ന് തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. പെണ്‍കുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാന്‍ സെക്കന്റുകള്‍ മതി. ആണുങ്ങള്‍ക്ക് അങ്ങനെയല്ല.
മനസ് തകര്‍ന്ന ഘട്ടത്തില്‍ സുഹൃത്ത് അമേയ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ജിഷിന്‍ വ്യക്തമാക്കി. ആണുങ്ങള്‍ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാന്‍. എന്നാല്‍ കരുതുന്നത് ഹീലിം?ഗ് ആണെന്ന് അമേയ തന്നെ പഠിപ്പിച്ചെന്നും ജിഷിന്‍ പറയുന്നു. ഡിവോഴ്‌സിന് ശേഷം മകനെ ഞാന്‍ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാന്‍ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു.
ഷൂട്ട് കഴിഞ്ഞ് വന്നാല്‍ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും. മകനെ താന്‍ കാണാതിരുന്നതിന് കാരണമുണ്ടെന്ന് ജിഷിന്‍ വ്യക്തമാക്കി. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓര്‍മ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോള്‍ ഞാനവന് ഡ്രസുകള്‍ വാങ്ങിക്കും. അത് കൊടുക്കാന്‍ പോലും പറ്റിയില്ല.
അവന്‍ മറക്കാന്‍ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോള്‍ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നെന്നും ജിഷിന്‍ പറഞ്ഞു. അതേസമയം മകനെ കാണുന്നതില്‍ മുന്‍ ഭാര്യയുടെ എതിര്‍പ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിന്‍ വ്യക്തമാക്കി. അച്ഛനും അമ്മയും കുട്ടിയുമാണ് കുടുംബം. എല്ലാവര്‍ക്കും അത് നേടാന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം.ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീര്‍ന്നു എന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജിഷിന്‍ വ്യക്തമാക്കി.
നടി അമേയ നായരുമായുള്ള അടുപ്പത്തെക്കുറിച്ചും ജിഷിന്‍ സംസാരിക്കുന്നുണ്ട്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണ് അമേയ. ക്ഷമാശീലം സമ്മതിക്കണം. തന്നെ സഹിക്കുക എന്നത് പാടാണെന്നും രണ്ട് പേരും പരസ്പരം മനസിലാക്കുന്നവരാണെന്നും ജിഷിന്‍ മോഹന്‍ വ്യക്തമാക്കി. തന്റെ വിവാഹമോചനത്തിന് കാരണം അമേയ അല്ലെന്നും ജിഷിന്‍ പറഞ്ഞു. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. മൂന്ന് വര്‍ഷം മുമ്പാണ് താന്‍ വിവാഹമോചനം നേടിയതെന്നും നടന്‍ ചൂണ്ടിക്കാട്ടി.
താന്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന 'എ'എന്ന ലോക്കറ്റോട് കൂടിയ മാല തനിക്ക് അമേയ സമ്മാനിച്ചതാണെന്നും ജിഷിന്‍ പറഞ്ഞു. 'ഒരു തവണ എന്നോട് ചോദിച്ചു ഞാന്‍ ഒരു സാധനം തന്നാല്‍ വാങ്ങിക്കുമോയെന്ന്. ഒന്ന് എ എന്നും മറ്റൊന്നും ഓം എന്നും എഴുതിയ ലോക്കറ്റുള്ള മാലകളാണ്. മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല. എ എന്നുള്ളതാണ് ഇഷ്ടമായത്. മാല എന്തായാലും ഇടണമെന്നും അവള്‍ പറഞ്ഞു. അങ്ങനെ ഇട്ടതാണ്. അവള്‍ എനിക്ക് കെട്ടിയ താലിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം', താരം പറഞ്ഞു.
ആണുങ്ങള്‍ കരയരുതെന്ന് ചിന്തിച്ച ആളാണ് ഞാന്‍. എന്നാല്‍ അങ്ങനെയല്ലെന്ന് എന്നെ പഠിപ്പിച്ചത് അമേയയാണ്. കരയുക എന്നത് ഒരു ഹീലിങ് പ്രോസസ് മാത്രമാണ്. ആണുങ്ങള്‍ പ്രാക്ടിക്കലായി ചിന്തിക്കും, അവരുടെ ബ്രെയിനാണ് പ്രവര്‍ത്തിക്കുക. മറിച്ച് സ്ത്രീകള്‍ വൈകാരികമായിരിക്കും, അവര്‍ ഹൃദയം ഉപയോഗിച്ചാണ് ചിന്തിക്കുകയെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. കരയുന്നില്ല എന്ന് വെച്ച് ആണുങ്ങളാവുന്നില്ല.ആത്മഹത്യയ്ക്ക് ശ്രമിച്ചൊരാളാണ് ഞാന്‍. ഫ്രസ്‌ട്രേഷന്‍ ഒക്കെ ഉണ്ടായപ്പോള്‍ ഫാനില്‍ കയറിട്ട് മരിക്കാന്‍ ആലോചിച്ചിട്ടുണ്ട്', ജിഷിന്‍ പറഞ്ഞു.