Latest News

പത്തെഴുപത് ആളുകള്‍ എന്നെ വെയിറ്റ് ചെയ്ത് നില്‍ക്കുവാണ്; പലരും ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട്; നടി ഇന്ദുലേഖ മനസ്സു തുറക്കുന്നു

Malayalilife
പത്തെഴുപത് ആളുകള്‍ എന്നെ വെയിറ്റ് ചെയ്ത് നില്‍ക്കുവാണ്; പലരും ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട്; നടി ഇന്ദുലേഖ മനസ്സു തുറക്കുന്നു

രു കാലത്തു മിനിസ്ക്രീനിൽ പ്രധാന പട്ടികയിൽ ഉണ്ടായിരുന്ന ചില സീരിയലുകളിൽ കണ്ടു മറക്കാത്ത ഒരു മുഖമാണ് ഇന്ദുലേഖേയുടേത്. ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ സീരിയലുകളിൽ നിറഞ്ഞ് നിന്ന താരത്തിനെ ആരും അങ്ങനെ മറക്കില്ല. കാരക്ടർ റോളായാലും കോമഡി റോളായാലും ഏതു രീതിയിലും അഭിനയിച്ചു ഫലിപ്പിക്കാൻ മിടുക്കിയാണ് ഇന്ദുലേഖ എന്ന് വർഷങ്ങൾക്ക് മുൻപേ തെളിയിച്ചതാണ്. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല എന്നുള്ളത് സത്യമാണ്. അധികം സോഷ്യൽ മീഡിയയിൽ തിളങ്ങാതെ നിൽക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകരും പ്രേക്ഷകരും അങ്ങനെ അറിയാൻ ശ്രമിക്കാറില്ല എന്നുള്ളത് സത്യമാണ്. 

ഇന്ദുലേഖയുടെ ഭർത്താവു ശങ്കരൻ പോറ്റി ഒരു സംവിധായകൻ ആയിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. പുറത്തു ഇന്ന് നോക്കുന്ന ആളുകൾക്ക് സീരിയൽ സിനിമ ഒക്കെ വല്യ നിലയിലും ഗ്ലാമറസായുമൊക്കെയാണ് തോന്നുന്നതെന്നും പക്ഷേ ശരിക്കും അങ്ങനെയല്ല എന്നാണ് നടി ഇപ്പോൾ പറയുന്നത്. എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സീരിയല്‍ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് അതിനിടയ്ക്ക് നമുക്ക് ഒരു ബ്രേക്ക് എടുക്കാനോ ഒരു ലീവ് എടുക്കാന്‍ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞാന്‍ അവിടെ പോയില്ലെങ്കില്‍ അത് മുടങ്ങി പോകുമെന്ന് പറഞ്ഞ് വളരെ നിര്‍ണായകമായൊരു അവസ്ഥയായിരുന്നു. അങ്ങനെ ആശുപത്രിയിലെ കാര്യം അവിടുത്തെ നേഴ്‌സുമാരെ ഏല്‍പ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അവിടെ ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് നടി തുറന്നു പറയുന്നത്. 

ഭർത്താവ് മരിക്കുമ്പോഴും ഇവരൊന്നും വെറുതെ വിടില്ല എന്നാണ് നടി പറയുന്നത്. ഭര്‍ത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ് എന്നാണ് നടി കൂട്ടി ചേർക്കുന്നത്. പക്ഷേ സമൂഹത്തെ നോക്കിയാല്‍ നടക്കില്ലെന്ന് വിചാരിച്ച് മുന്നോട്ട് പോവുകയാണ്. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ സപ്പോര്‍ട്ട് മകളാണ്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവളും അഭിപ്രായം പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവും വലിയ ശക്തി എന്നും നടി അഭിമാനത്തോടെ പറയുന്നു. 

indulekha husband death family friends serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക