സീ കേരളത്തില്‍ ഒരു പ്രോജക്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; ദൂരദര്‍ശനിലെ വീണ്ടും ജ്വാലയായ് എന്ന സീരിയലിലെ സെലീന ഐപിഎസാണ് ഇന്നും ആളുകള്‍ തിരിച്ചറിയുന്ന കഥാപാത്രം; ഇന്ന് ഞാന്‍ കബനിയുടെ അമ്മ; മനസ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സ്വപ്‌ന തെരേസ....

പി.എസ്.സുവര്‍ണ്ണ
സീ കേരളത്തില്‍ ഒരു പ്രോജക്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; ദൂരദര്‍ശനിലെ വീണ്ടും ജ്വാലയായ് എന്ന സീരിയലിലെ സെലീന ഐപിഎസാണ് ഇന്നും ആളുകള്‍ തിരിച്ചറിയുന്ന കഥാപാത്രം; ഇന്ന് ഞാന്‍ കബനിയുടെ അമ്മ; മനസ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സ്വപ്‌ന തെരേസ....

ലയാളം തമിഴ് സീരിയലുകളില്‍ സജീവമായി നില്‍ക്കുന്ന താരമാണ് സ്വപ്‌ന തെരേസ. ദൂരദര്‍ശനിലെ വീണ്ടും ജ്വാലയായ് എന്ന സീരിയലിലെ സെലീന ഐപിഎസായി ഇന്നും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുന്ന ക്യാരക്ടറിന് ശേഷം നിരവധി കഥാപാത്രങ്ങളെ മിനിസ്‌ക്രീനില്‍ അവതരിപ്പിച്ച താരം ഇപ്പോള്‍ വീണ്ടും ഒരു ശക്തമായ കഥാപാത്രവുമായി എത്തിയിരിക്കുകയാണ്. സീ കേരളത്തിലെ കബനി എന്ന സീരിയലിലെ നായികയുടെ അമ്മയായിട്ടാണ് താരത്തിന്റെ വരവ്. സ്വപ്‌ന തെരേസയുടെ വിശേഷങ്ങളിലേക്ക്

* സീരിയലിലേക്കുള്ള എന്‍ട്രി?

സ്വപ്ന : എന്റെ ഫേട്ടോ കണ്ടിട്ടാണ് അഭിനയത്തിലേക്ക് വിളിക്കുന്നത്. പണ്ട് ഞാന്‍ ആഡ്‌സ് ചെയ്യുമായിരുന്നു. അതില്‍ എന്റെ എസ്.എ പ്രേപ്പര്‍ട്ടീസിന്റെ ഹോര്‍ഡിങ്ങ്‌സ് കണ്ടിട്ട് സജീവ് സുരേന്ദ്രന്‍, പി.എഫ്. മാത്യൂസ് എന്നിവര്‍ മന്ദാരം എ സീരിയലിലേക്ക് വിളിക്കുകയായിരുന്നു. ഗ്രഹലക്ഷ്മിയായിരുന്നു അത് ആദ്യം പ്രൊഡ്യൂസ് ചെയ്തിരുത്. അവിടെ നിന്ന് ഇങ്ങോട് കുറെയധികം സീരിയലുകള്‍ ചെയ്യാന്‍ കഴിഞ്ഞു. 

* കബനി ഷൂട്ടിങ്ങ് സെറ്റ്?

വളരെ നല്ല സെറ്റാണ്. സീരിയല്‍ കാണുവര്‍ക്കെല്ലാം അറിയാം കുറെ യങ്ങ്‌സ്‌റ്റേര്‍സ് ഉണ്ട്. അതിന്റെതായ ഒരു പ്ലസന്റ് ഫീല്‍ ഉണ്ട്. മാത്രമല്ല ഞങ്ങളെല്ലാവരും നല്ല ക്ലോസാണ്. ഒരു ഫാമിലി പോലെ എന്റെര്‍ടെയിനായി പോകുന്നുണ്ട് ഈ ലൊക്കേഷന്‍. 

* കബനി ഡയറക്ടര്‍..

ഡയറക്ടടേഴ്‌സിനെ കുറിച്ച് പറയുകയാണെങ്കില്‍ ഈ സീരിയല്‍ തുടങ്ങിയപ്പോള്‍ സുധീഷേട്ടനായിരുന്നു. ഡയറക്ടര്‍. തിരുവനന്തപുരത്തായിരുന്നു. വളരെ നല്ല രീതിയില്‍ തന്നെ പോയി. പിന്നെ ഇപ്പോള്‍ ഷിജു അരൂരാണ്. ഷിജു ചേട്ടനാണെങ്കിലും വളരെ നല്ല ഡയറക്ടറാണ്. ആര്‍ട്ടിസ്റ്റുകളോട് വളരെ ഫ്രണ്ട്‌ലിയായി സപ്പോര്‍ട്ടിങ്ങായി നില്‍ക്കുന്ന ഒരു ഡയറക്ടറാണ്. ഇപ്പോള്‍ ടൈമിങ്ങിന്റെ കാര്യത്തിലാണെങ്കിലും എല്ലാ കാര്യത്തിലും വളരെ ഫാസ്റ്റായിട്ട് നല്ല രീതിയില്‍ ആര്‍ട്ടിസ്റ്റിന് കംഫര്‍ട്ടായി തെന്നയാണ് ലൊക്കേഷനില്‍ എല്ലാം ചെയ്യുന്നത്. അങ്ങനെ വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഡയറക്ടറാണ് ഷിജു സാര്‍. രണ്ട് പേരും അങ്ങനെ തന്നെയാണ്. സോ ഹാപ്പിയാണ്. 

* ഷൂട്ടിങ്ങ് ഷെഡ്യൂള്‍..

ഇപ്പോള്‍ ശനിയും ഞായറും എപ്പിസേഡ്‌സ് പോയതുകൊണ്ട് പ്രോപ്പര്‍ ഷെഡ്യൂള്‍ പറയാന്‍ പറ്റില്ല. ഒരു എട്ട് പത്ത് ദിവസം ഷൂട്ട് കഴിഞ്ഞ് അഞ്ച് ആറ് ദിവസം ഗ്യാപ് കഴിഞ്ഞ് വീണ്ടും തുടങ്ങാം. ഇത്ര ദിവസം എന്ന് പറയാന്‍ കഴിയില്ല. ഷൂട്ട് ചെയ്ത് കിട്ടുന്ന ഫൂട്ടേജ് അനുസരിച്ച് ഇരിക്കും. അതുകൊണ്ട് ഇത്രയും ദിവസം എന്ന് പറയാന്‍ കഴിയില്ല. ഒരു മാസം ചിലപ്പോള്‍ രണ്ട് ഷെഡ്യൂളായിട്ടൊക്കെ വര്‍ക്ക് ചെയ്യാറുണ്ട്. 

* സെറ്റിലെ സൗഹൃദം?

തീര്‍ച്ചയായിട്ടും നല്ല സൗഹൃദമാണ്. ഇപ്പോള്‍ കബനിയായിട്ട് ചെയ്യുന്ന കുട്ടി ഗോപികയാണെങ്കിലും പത്മിനിയായിട്ട് ചെയ്യുന്ന മിട്ടുവാണെങ്കിലും അതായത് കീര്‍ത്തന. ഞങ്ങള്‍ മിട്ടുവെന്നാണ് വിളിക്കുന്നത്. ഋഷിയായിട്ട് ചെയ്യുന്ന പ്രേമാണെങ്കിലും. നല്ല സൗഹൃദമാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് കൂടാറുണ്ട്. ഞങ്ങള്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോവാറുണ്ട്. പറ്റുമ്പോഴൊക്കെ ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്. ഞാന്‍ പറഞ്ഞില്ലേ ഒരു ഫാമിലി പോലെയാണ്. അവര്‍ ചിലപ്പോളൊക്കെ എന്റെ വീട്ടില്‍ വന്ന് സ്‌റ്റേ ചെയ്യാറുണ്ട്. ഞങ്ങള്‍ ആ ഒരു കമ്മ്യൂണിക്കേഷന്‍, ഫ്രണ്ട്ഷിപ്പ് എപ്പോഴും കീപ്പ് ചെയ്യാറുമുണ്ട്. ഞാന്‍ കബനി കൂടാതെ ഒരു തമിഴ് സീരിയലുകൂടെ ചെയ്യുന്നുണ്ട്. അപ്പോള്‍ ഇവിടെ ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ മിക്കവാറും ഞാന്‍ ചെന്നൈയിലായിരിക്കും. ഇപ്പോള്‍ തന്നെ ഞാന്‍ കഴിഞ്ഞ ദിവസം ഇവിടേക്ക് വന്നതേയുള്ളൂ ഇത് കഴിഞ്ഞാല്‍ അവിടേക്ക് പോകണം. ഇതിന്റെയെല്ലാം ഇടയില്‍ എല്ലാവരുമായി ഫാമിലിയായിട്ട് അറിയുന്നത് കൊണ്ട് മൊത്തത്തില്‍ ഒരു ഫാമിലി ഫീലാണ്. 

* കബനിയിലെ അമ്മ റോള്‍.. 

സീരിയല്‍ തുടക്കം മുതല്‍ ചെയ്തവര്‍ക്ക് അറിയാം സ്്റ്റില്‍ ഒരു തേര്‍ട്ടീസില്‍ നില്‍ക്കുന്ന ഒരു ക്യാരക്ടറാണ്. എന്റെ അടുത്ത് പറഞ്ഞതും ചെയ്ത് തുടങ്ങിയതും അങ്ങനെയായിരുന്നു. അപ്പോള്‍ ഒരു യങ്ങ് ഏജില്‍ തന്നെ കൃഷ്‌ണേട്ടന്‍ ചെയ്ത സൂര്യനാരായണന്‍ ക്യാരക്ടര്‍ ഇഷ്ടപ്പെട്ട് പ്രഗ്‌നെന്റാവുന്ന ഒരു ക്യാരക്ടറാണ് എന്റേത്. അപ്പോള്‍ ഈ കുട്ടി (നായിക) പ്ലസ്ടൂ കഴിഞ്ഞ് കോളേജിലേക്ക് ജോയിന്‍ ചെയ്തിട്ടെയുള്ളൂ. ആ ഒരു രീതിയിലാണ് ഇപ്പോള്‍ പോകുന്നത്. ഇപ്പോള്‍ കണ്ട് തുടങ്ങുന്നവര്‍ക്ക് ചിലപ്പോള്‍ നായികയുടെ പ്രായമുള്ള അമ്മ റോള്‍ എന്ന രീതിയില്‍ തോന്നിയേക്കാം. പക്ഷെ പണ്ട് മുതല്‍ കണ്ട് തുടങ്ങുന്നവര്‍ക്ക് എന്താണെന്ന് മനസിലാകും. എന്റെ തന്നെ ഒരു പതിനേഴ് പതിനെട്ട് വയസില്‍ പ്രണയത്തില്‍ ഉണ്ടാകുന്ന ഒരു കുഞ്ഞാണ് അത്. അപ്പോള്‍ ഭയങ്കര ഒരു ഏജിഡായിട്ടുള്ള ഒരു ക്യാരക്ടറല്ല ഇത്. ഏകദേശം ഒരു തേര്‍ട്ടി തേര്‍ട്ടി ഫൈവ് പ്ലസ് ആ ഒരു രീതിയില്‍ വരുന്ന ഒരു ക്യാരക്ടറാണ് ഇത്. അതുകൊണ്ട് ഞാനും വിചാരിച്ചു ഓക്കെയെന്ന്. എന്നാല്‍ ഇപ്പോള്‍ കണ്ട് തുടങ്ങുന്നവര്‍ എങ്ങനെയാണ് ആ ക്യാരക്ടറിനെ എടുക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ അതിന്റെയൊരു ട്രാവലിങ്ങ് അങ്ങനെയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത് കമ്മിറ്റ് ചെയ്തതും. അല്ലാതെ പെട്ടെന്ന് ഒരു അമ്മ വേഷത്തിലേക്ക് പോയതല്ല. നല്ലൊരു ഡെപ്ത്തുള്ള ഒരു ക്യാരക്ടറാണ്. ചെയ്യാനുണ്ട് അങ്ങനെയൊക്കെ ആലോചിച്ചാണ് ചെയ്യാന്‍ തീരുമാനിച്ചത്. മാത്രമല്ല സീ കേരളം പുതിയൊരു ചാനലായിട്ട് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഞാനൊരു പ്രോജക്ട് ഇതുവരെയും ചെയ്തിട്ടില്ല. അപ്പോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കമ്മിറ്റ് ചെയ്‌തൊരു പ്രോജക്ടായിരുന്നു ഇത്. 

* വീട്..

ശരിക്കും ഞാന്‍ ജനിച്ച് വളര്‍ന്നത് കണ്ണൂരാണ്. കല്ല്യാണം കഴിച്ച് വന്നിരിക്കുന്നത് കോതമംഗലം. താമസിക്കുന്നത് എറണാകുളത്താണ്. 

* ഏത് ഭാഷയിലാണ് സജീവമായി നില്‍ക്കുന്നത്?

ഞാന്‍ രണ്ടിലും ഉണ്ട്. മുന്നേയായിരുന്നെങ്കിലും ഈക്വലായിരുന്നു. തമിഴിലും കുറെ ചെയ്തിട്ടുണ്ട്. തെലുങ്കു ചെയ്തിട്ടുണ്ട്. മലയാളത്തിലും ചെയ്തിട്ടുണ്ട്. നേരത്തെ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ ഹീറോയിനായിട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു സമയം തന്നെ മൂന്ന് പ്രോജക്ടൊക്കെ ചെയ്തിട്ടുണ്ട്. പണ്ട് അങ്ങനെയൊരു ട്രെന്‍ഡായിരുന്നു. ഒരേ ആളുതന്നെ പല ചാനലുകളില്‍ ചെയ്യുക എന്നത്. അപ്പോള്‍ മലയാളത്തിലും ചെയ്യുമായിരുന്നു തമിഴിലും ചെയ്യുമായിരുന്നു ആ സമയത്ത് തന്നെ തെലുങ്കിലും ചെയ്യുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു തമിഴും മലയാളവും ചെയ്യുന്നു. കൂടുതലും ചെയ്തിട്ടുള്ളത് മലയാളത്തിലായിരുന്നു. നാലോ അഞ്ചോ തമിഴ് ചെയ്തിട്ടുണ്ട്. ഒരു തെലുങ്കു ചെയ്തിട്ടുണ്ട്. 

* ഇന്നും പ്രേക്ഷകര്‍ തിരിച്ചറിയുന്ന കഥാപാത്രം?

ഏറ്റവും കൂടുതലും എന്നെ തിരിച്ചറിയുന്നത് ദൂരദര്‍ശനില്‍ ഞാന്‍ ചെയ്ത വീണ്ടും ജ്വാലയായ് എന്ന സീരിയലിലെ സെലീന ഐപിഎസ് എന്ന ക്യാരക്ടറാണ്. ഇപ്പോഴും എനിക്ക് ആ ഒരു ദൂരദര്‍ശന്‍ എന്ന് പറയുന്ന ചാനലിന്റെ അത്രയും ആളുകളിലേക്ക് ഒരു റീച്ച് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. കാരണം ഇപ്പോഴും ആളുകള്‍ ആ ക്യാരക്ടറില്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ തന്നെ എത്ര വര്‍ഷമായി, പതിനഞ്ച് വര്‍ഷം മുന്നേ ചെയ്ത ഒരു സീരിയലാണ് അത്.  ആ സീരിയലിന്റെ പേരില്‍ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അത് വലിയൊരു അനുഗ്രഹമായിട്ടും ഹാപ്പിയായിട്ടും തോന്നാറുണ്ട്. അതുപോലെ തന്നെ എന്റെ ഫസ്റ്റ സീരിയല്‍ മന്ദാരത്തിലെയും പേര്. ഇപ്പോള്‍ കബനിയുടെ അമ്മ എന്ന് പറയാറുണ്ട് ആളുകള്‍. പക്ഷെ ഇന്ന് ഏറ്റവും അധികം ആളുകള്‍ ആസ് എ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ തിരിച്ചറിയുന്നത് ദൂരദര്‍ശനിലെ വര്‍ക്കും മന്ദാരവുമാണ്. 

* സംയുക്ത വര്‍മ്മയെ പോലെയുണ്ടെന്ന് പറയാറുണ്ട്...


പലരും പലരുടെയും പേരുകള്‍ ചോദിക്കാറുണ്ട്. അതുപോലെയുണ്ട് ഇതുപോലെയുണ്ടെന്ന് പറയാറുണ്ട്. ചിലര്‍ സംയുക്ത വര്‍മ്മയെ പോലെയുണ്ടെന്ന് പറയാറുണ്ട്. കൂടുതലും ആളുകള്‍ ഇന്‍സ്റ്റയിലും അല്ലെങ്കില്‍ ചില വീഡിയോസൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ ഈ ആളെപോലെയുണ്ട് എന്ന കമന്റ്‌സ് ഞാന്‍ കണ്ടിട്ടുണ്ട്. നേരിട്ട് അങ്ങനെ ഒരുപാട് ആളുകള്‍ പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ഫ്രെയിമില്‍ അങ്ങനെ തോന്നിയിട്ടുണ്ടാവാം. തോന്നുന്നുണ്ടാവാം. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എങ്കില്‍ പോലും ആളുകള്‍ ചോദിച്ചിട്ടുണ്ട്. 

* കുടുംബം..

ഫാമിലിയെക്കുറിച്ച് പറയാനാണെങ്കില്‍ ഹസ്ബന്റ് ഒരു മകള്‍. മകള്‍ക്ക് ആറ് വയസ്. ഇതാണ് ഞങ്ങളുടെ ഫാമിലി. പിന്നെ ഹസ്ബന്റിന്റെ വീട്ടില്‍ അനിയന്‍ വൈഫ്, അമ്മ. എന്റെ വീട്ടില്‍ എനിക്ക് രണ്ട് ചേച്ചിമാരും ഒരു അനിയനും ഉണ്ട്. പിന്നെ പപ്പയും മമ്മിയും. ഇതാണ് ഞങ്ങളുടെ ഫാമിലി. 

* കബനി സീരിയല്‍..

കബനി സീരിയലിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായം വളരെ നല്ല അഭിപ്രായമാണ് കിട്ടാറുള്ളത്. പിന്നെ ഞാനും ഗോപികയും അതായത് ഞാനും കബനിയും തമ്മിലുള്ള ഒരു കെമിസ്ട്രി വളരെ നല്ലതായിട്ട് പറയാറുണ്ട്. ഞങ്ങള്‍ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതലും സീന്‍സ് ഒരുമിച്ച് ഇല്ല. തുടക്കത്തില്‍ ശരിക്കും ഈ അമ്മയുടെയും മകളുടെയും അറ്റാച്ചമെന്റായിരുന്നു കൂടുതലും കാണിച്ചുകൊണ്ടിരുന്നത്. അങ്ങനെയായിരുന്നു ഈ സീരിയല്‍ ട്രാവല്‍ ചെയ്ത് വന്നിരുന്നത്. പിന്നീട് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് സീനുകള്‍ കുറവാണെങ്കിലും ഞങ്ങള്‍ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ ആളുകള്‍ വളരെ പോസിറ്റീവായിട്ട് ഞങ്ങളുടെ ഒരു കെമിസ്ട്രിയെക്കുറിച്ച് പറയാറുണ്ട്. പിന്നെ ഋഷി സാറിനെ എല്ലാവര്‍ക്കും ഇഷ്ടമാണ് കബനിയെ ഇഷ്ടമാണ്. പത്മിനിയെ ഇഷ്ടമാണ്. ആ മൂന്ന് പേരെയും വളരെ ഇഷ്ടത്തോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സീരിയലിനെ കുറിച്ച് മൊത്തത്തില്‍ നല്ലൊരു അഭിപ്രായമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. 

* പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍?

സോഷ്യല്‍ മീഡിയാസില്‍ ആളുകള്‍ കമന്റ് ചെയ്യാറുണ്ട്. ഇന്നത്തേത് നന്നായിരുന്നു അങ്ങനെയൊക്കെ. അങ്ങനെയുള്ള കമന്‍സൊക്കെ ഞാന്‍ ഫോളോ ചെയ്യാറുണ്ട്. നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ട്. ക്രിട്ടിസൈസും ചെയ്യാറുണ്ട്. എന്താണ് ഇങ്ങനെ അങ്ങനെ എന്നും ചോദിക്കാറുണ്ട്. രണ്ടും ഈക്വലി ഞാന്‍ അതിനെ ഫോളോ ചെയ്യാറുണ്ട്. 

* പ്രേക്ഷകരോട്..

അപ്പോള്‍ കബനി സീരില്‍ നിങ്ങളെല്ലാവരും കാണണം. കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. ഇനിയും അങ്ങോട്ടേക്ക് നിങ്ങളുടെ എല്ലാവരുടെയും സപ്പോര്‍ട്ടും സ്‌നേഹവും പ്രാര്‍ത്ഥനയുമൊക്കെ ഞങ്ങളുടെ ഫുള്‍ ടീമിന,് ക്രൂവിന് ആവശ്യമാണ്.....
 


 

swapna teresa interview exclusive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES