ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായി പുറത്ത് പോയ മത്സരാര്‍ത്ഥിയായിരുന്നു ഹിമ ശങ്കര്‍. ഇപ്പോഴിതാ രണ്ടാം വരവില്‍ ഹിമ രഞ്ജിനിക്കെതിരെയും സാബുവിനെതിരെയും പരിപാടിയിലൂടെ തുറന്നടിച്ചിരിക്കുകയാണ്. ബിഗ് ബോസില്‍ സാബുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പേളിയുടെ പേരില്‍ ബിഗ് ബോസില്‍ കരച്ചിലുമായി അരിസ്റ്റോ സുരേഷും രംഗത്തെത്തിയിരിക്കുകയാണ്. രഞ്ജിനിയുടെ സ്വഭാവം അത്ര ശരിയല്ലെന്നും ഹിമയും അര്‍ച്ചനയും ബിഗ്‌ബോസില്‍ പറയുന്നു.
രഞ്ജിനിയും സാബുവും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ ബിഗ് ബോസില്‍ ചര്‍ച്ചയാകുന്നത്. പലപ്പോഴും രഞ്ജിനി സാബുവിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ബിഗ് ബോസിലേക്ക് തിരിച്ചെത്തിയ ഹിമ ശങ്കറാണ് ബിഗ് ബോസില്‍ പുതിയ പടക്കത്തിന് തിരി കൊളുത്തിയത്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ സാബുവിന്റെ പിന്നാലെയായിരുന്നു ഹിമ. പിന്നീട് അര്‍ച്ചയും ഹിമയും സംസാരിച്ചത് രഞ്ജിനിയും തരികിട സാബുവും തമ്മിലുള്ള ബന്ധമാണ് രണ്ട് പേരും എന്തും ചെയ്യുന്നവരാണെന്നും രണ്ട് പേര്‍ക്കും മോശം ക്യാരക്ടറാണെന്നുമാണ് ഹിമയുടെ അഭിപ്രായം. രഞ്ജിനിയുടെ മോശം വ്യക്തിത്വമാണെന്നും ഹിമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തനിക്ക് സാബുവിനോട് പ്രത്യേക സ്‌നേഹമുണ്ടെന്നും എന്നാലതിന് പിന്നില്‍ വേറെ ദുരുദ്ദേശമില്ലെന്നും ഹിമ കൂട്ടിച്ചേര്‍ത്തു.
അതേസമയം സാബുവിനെതിരെ അനൂപ് എത്തിയതും ബിഗ് ബോസില്‍ പ്രേക്ഷക ശ്രദ്ധ നേടി. അടുക്കളയില്‍ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സാബുവിനെതിരെയുള്ള പ്രശ്നങ്ങളുടെ തുടക്കം. ജോലിയില്‍ ചിലര്‍ ഉഴപ്പുന്നുണ്ടെന്ന അനൂപ് പരാതി ആദ്യം അറിയിച്ചത് ക്യാപ്റ്റനായ ഷിയാസിനെ ആയിരുന്നു.
ബഷീറിന്റെ പിന്തുണയോടെ സാബുവിനെ ഉദ്ദേശിച്ചായിരുന്നു അനൂപ് പരാതി ഉന്നയിച്ചത്. ഇതേ കാര്യത്തെ കുറിച്ച് അരിസ്റ്റോ സുരേഷും അനൂപും തമ്മില്‍ ചര്‍ച്ച നടക്കുകയും ചെയ്തു. ഈ പരാതിയെക്കുറിച്ച് രഞ്ജിനി അറിഞ്ഞപ്പോള്‍ അനൂപ് മനപ്പൂര്‍വം സാബുവിനെതിരെ പ്രശ്‌നമുണ്ടാക്കുകയാണെന്നാണ് രഞ്ജിനി ഷിയാസിനോട് പ്രതികരിച്ചത്്. സാബുവിനെ പിന്തുണച്ച് രഞ്ജിനി എത്തിയതോടൊണ് ഇരുവരുടെയും ബന്ധം ബിഗ്ഹൗസില്‍ പാട്ടായത്.