Latest News

ബിഗ്‌ബോസില്‍ ആരാകും വിജയിയെന്ന് കാത്തിരിക്കുമ്പോള്‍ അര്‍ച്ചനായാകും വിജയിയെന്ന് ഉറപ്പിച്ച് സന;എലിമിനേഷനില്‍ പുറത്ത്‌പോയ മത്സരാര്‍ത്ഥിയാണ് സന

Malayalilife
ബിഗ്‌ബോസില്‍ ആരാകും വിജയിയെന്ന് കാത്തിരിക്കുമ്പോള്‍ അര്‍ച്ചനായാകും വിജയിയെന്ന് ഉറപ്പിച്ച് സന;എലിമിനേഷനില്‍ പുറത്ത്‌പോയ മത്സരാര്‍ത്ഥിയാണ് സന


ദിവസങ്ങള്‍ കഴിയുംതോറും മത്സരം മുറുകുകയാണ്. ആരാണ് വിജയിയെന്ന് ആകാംഷയോടെ എല്ലാവരും കാത്തിരിക്കുകയാണ്.പലരുടെയും പേരുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും കഴിഞ്ഞ എലിമിനേഷ്ന്‍ റൗണ്ടില്‍ പുറത്തായ  ദിയ സന പറയുന്നത് അര്‍ച്ചന വിജയിയാകും എന്നാണ്.
നേര്‍ക്കു നേരെ ഗെയിം കളിക്കുന്ന ആളാണ് അര്‍ച്ചന. ഫെയര്‍ ഗെയിമായിരിക്കുമെങ്കില്‍ അര്‍ച്ചന തന്നെയാകും വിജയിക്കുകയെന്നാണ് തന്റെ വിലയിരുത്തലെന്നാണ് ദിയ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ദിയ തന്റെ മനസ് തുറന്നത്.


ബിഗ് ബോസില്‍ പല അവസരങ്ങളിലും  തനിക്കും ഹിമയ്ക്കുമൊക്കെ വിവേചനം നേരിട്ടുണ്ടെന്ന്്  ദിയ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ ഇത് വ്യക്തമാക്കിയത്.കരിഞ്ഞ മമ്മൂട്ടി എന്നാണ് ശ്വേത തന്നെ വിളിച്ചിരുന്നത്. രൂപവും നിറവും വച്ച് പലപ്പോഴും രഞ്ജിനിയും ശ്വേതയുമെല്ലാം കളിയാക്കി. ഞാനും ഹിമയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും ഇതെല്ലാം വിവേചനമാണെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ച് കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവിടെ കളിയില്‍ തുടരണമെങ്കില്‍ അത് മാത്രമായിരുന്നു വഴിയെന്നും ദിയ വെളിപ്പെടുത്തുന്നു.

അതിനോടൊപ്പം തന്നെ   ബിഗ് ബോസിലേക്ക് അഞ്ജലി വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാള്‍ക്ക് ദൃശ്യത കിട്ടുക എന്നതായിരുന്നു ആ സന്തോഷം. കൂടാതെ പരിചയമുള്ള ഒരാള്‍ കൂടി വന്നു എന്നതിന്റെ സന്തോഷം. പലപ്പോഴും എനിക്കവിടെ ഒറ്റപ്പെടല്‍ തോന്നുമായിരുന്നു. ഞാന്‍ മാത്രമായിരുന്നു വ്യത്യസ്ത മേഖലയില്‍ നിന്നും വന്നത്. ബാക്കി എല്ലാവരും നടീനടന്മാരും അവതാരകരും ആയിരുന്നു. ശ്വേതയും രഞ്ജിനിയുമൊന്നും ആദ്യം എന്നോട് സംസാരിക്കാറ് പോലുമില്ലായിരുന്നു. പലപ്പോഴും രൂപത്തെയും നിറത്തെയും അവര്‍ പരിഹസിക്കുന്നതായിട്ടും തോന്നിയതായി ദിയ പറയുന്നു.ഓരോ മത്സരാര്‍ത്ഥികളെ കുറിച്ചും ദിയക്കുള്ള കാഴ്ചപാടും വ്യക്തമാക്കി.

അര്‍ച്ചനയാണ് വിജയിയെന്ന്  ഉറപ്പിച്ച് ദിയ പറയുന്നുവെങ്കിലും ഗെയിം മികവ് മാത്രമാണ് കാര്യമെങ്കില്‍ 
ഒരു മത്സരാര്‍ത്ഥിയുടെ എല്ലാ കഴിവും ബുദ്ധിയും കൗശലവും എല്ലാം ഉള്ളത് സാബു ചേട്ടനാണ്. അത്രയ്ക്കും നന്നായി എല്ലാ തരത്തിലും ഗെയിം കളിക്കാന്‍ അദ്ദേഹത്തിന് അറിയാം. രഞ്ജിനിയും മികച്ച മത്സരാര്‍ത്ഥിയാണ്. രണ്ടാം വരവില്‍ രഞ്ജിനി നന്നായി പ്ലാന്‍ ചെയ്ത് തന്നെയാണ് കളിക്കുന്നത
പേളിയെയും മത്സരാര്‍ത്ഥി എന്ന നിലയില്‍ വിലയിരുത്തുമ്പോല്‍ പേളി കളിയുടെ സ്ട്രീമിലേക്ക് വന്നിട്ടുണ്ട്. എപ്പോഴും മൂഡും ഗെയിം പ്ലാനും ഒക്കെ മാറുകയും മാറ്റുകയും ചെയ്യുന്ന ആളായത് കൊണ്ട് ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. എങ്കിലും നന്നായി കളിച്ചാല്‍ സാബു, അര്‍ച്ചന, രഞ്ജിനി, പേളി എന്നിവരായിരിക്കും ഫൈനലില്‍ എത്തുകയെന്നാണ് ദിയയുടെ അഭിപ്രായം.

സാബു ചേട്ടന്‍ ശരിക്കും തരികിട സാബു തന്നെയാണെന്നാണ് ദിയ പറയുന്നത്. വളരെ ബുദ്ധിശാലിയും കൂര്‍മ്മ ബുദ്ധിയും കൗശലവും ഒക്കെയുള്ള വളരെ മിടുക്കനായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് സാബു ചേട്ടന്‍. വളരെ നന്നായിട്ട് ഏത് കാര്യവും സംസാരിക്കാനും പുള്ളി ഉദ്ദേശിക്കുന്നതെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിവുണ്ട്. സാബു ചേട്ടന്‍ എന്നോട് സംസാരിക്കാറുണ്ട്. അതില്‍ പലതും എനിക്ക് ശരിയാണെന്ന് തോന്നുന്നത് കൊണ്ട് കൂടിയാണ് ഞാന്‍ ചില കാര്യങ്ങള്‍ കേള്‍ക്കുന്നതെന്നും ദിയ പറയുന്നു.
ദിയയ്ക്ക്  ചെറിയ പരിഭവം ഉള്ളത്  അരിസ്റ്റോയുമായുള്ള വഴക്ക് വേണ്ടായിരുന്നു എന്നുള്ളതിലാണ്. ആ വീടിനുള്ളില്‍ ചെയ്ത് പോയ കാര്യങ്ങളില്‍ എന്തെങ്കിലും തിരുത്താന്‍ എിക്ക് അവസരം കിട്ടിയാല്‍ സുരേഷേട്ടനോട് വഴക്കിട്ടത് ഞാന്‍ തിരുത്തും. സുരേഷേട്ടനെ എനിക്ക് ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്നെ അറിയാം. എന്റെയൊരു സ്വാര്‍ത്ഥത എങ്ങനെയോ അവിടെ പുറത്ത് വന്നുവെന്ന് തോന്നുന്നു. സുരേഷേട്ടന്‍ പേളിയെ സ്നേഹിക്കുന്നത് പോലെ എന്നെയും സ്നേഹിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അതില്‍ നിന്നും അസ്വസ്ഥത തോന്നിയിട്ടുണ്ടെന്നും ദിയ പറയുന്നു

.
കുറെ കാലങ്ങളായിട്ട് ട്രാന്‍സ് ജെന്‍ഡര്‍ കമ്മിറ്റിയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. പല കാരണങ്ങളാല്‍ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ അകന്നു ജീവിക്കുന്നവരാണ് പലരും. കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ തന്നെയാണ് കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം. അവര്‍ പിന്തുടരുന്ന ഹിജഡ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് മക്കളെ ദത്തെടുക്കും. അങ്ങനെ അമ്മമാരാവും. സൂര്യ ഇഷാനെ മിക്കവരും അമ്മയെന്നാണ് വിളിക്കുന്നത്. തൃപ്തി അമ്മ എന്നെ അങ്ങനെ മകളായി ദത്തെടുത്തിട്ടുണ്ടെന്നും ദിയ പറയുന്നു. തൃപ്തി അമ്മയുടെ അനിയത്തിയാണ് അഞ്ജലി. അപ്പോള്‍ എന്റെ കുഞ്ഞമ്മയാണ്. അങ്ങനെയാണ് അഞ്ജലിയെ മമ്മിയെന്ന് വിളിക്കുന്നതെന്നും ദിയ വ്യക്തമാക്കുന്നു.

ബിഗ് ബോസ് വീട് പുതിയൊരു അനുഭവമായിരുന്നു. ആദ്യ ആഴ്ച ഒന്നും തോന്നിയില്ല. എന്നാല്‍ കൃത്യമായി സംസാരിക്കാന്‍ പറ്റിയില്ലെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും ദിയ പറയുന്നു. ഒരു വീട്ടില്‍ അകപ്പെട്ട് പോകുന്ന പരസ്പരം ബന്ധമില്ലാത്ത കുറെ പേരുടെ അതിജീവനമല്ലേ.. ഇങ്ങനെയൊക്കെ പെരുമാറി പോവും. ബിഗ് ബോസ് ശരിക്കും സ്‌ക്രിപ്റ്റഡ് ആണോന്ന് പലരും ചോദിക്കാറുണ്ട്. ഒരു തരി പോലും അല്ലെന്നാണ് എന്റെ അനുഭവം. സ്വാഭാവികമായി മനുഷ്യന്റെ വികാര വിചാരങ്ങള്‍ പുറത്ത് വരുന്നത് തന്നെയാണ് നിങ്ങള്‍ കാണുന്നത്. എഡിറ്റിംഗിലുള്ള തെരഞ്ഞെടുക്കല്‍ കൊണ്ട് നിങ്ങള്‍ ചിലത് കാണുന്നു. ചിലത് കാണുന്നില്ല എന്ന് മാത്രം.


 

Read more topics: # diya sana interview
diya sana interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക