Latest News

ലാലേട്ടന്‍ എന്നെ വിളിച്ചു; ആദ്യം ചോദിച്ചത് ഇക്കാര്യമാണെന്ന് രജിത് കുമാര്‍

Malayalilife
ലാലേട്ടന്‍ എന്നെ  വിളിച്ചു; ആദ്യം ചോദിച്ചത് ഇക്കാര്യമാണെന്ന്  രജിത് കുമാര്‍

ബിഗ് ബോസ് സീസണ്‍ 2  വിലൂടെ പ്രേക്ഷക മനസ്സിൽ  ഇടം നേടിയ ഒരാളാണ് രജിത്ത് സാര്‍.  മറ്റാര്‍ക്കും ബിഗ്‌ബോസ് ഹൗസില്‍ അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളായിരുന്നു  അദ്ദേഹത്തിനുളളത്.  സഹപ്രവര്‍ത്തകരും സുഹൃത്തുകളും ബുദ്ധി രാക്ഷസനെന്ന് വിളിക്കുന്ന അദ്ദേഹത്തിന് ഏറെ  പ്രക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നതും. ബിഗ് ബോസ് സീസണ്‍ 2  വിലൂടെയാണ് രജിത് കുമാറിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. സോഷ്യല്‍ മീഡിയയിസെ വിവാദ നായകന്റെ ഗെയിം പ്ലാനിംഗിന് വിമര്‍ശകര്‍ പോലും കൈയ്യടിച്ചിരുന്നു. നിലവിൽ രജിത്തിന്റെ പേരിലുള്ള  രജിത് ആര്‍മിയും ഇപ്പോൾ സജീവമാണ്. അതേ സമയം  ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി രജിത് കുമാറാണെന്നാണ് ഇവർ അവകാശപെട്ടതും. എന്നാൽ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്നാണ് ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപെട്ടതും.രജിത് കുമാര്‍  ടാസ്‌ക്കിനിടയില്‍ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ ബിഗ് ബോസ് അവസാനിപ്പിക്കുകയും ചെയ്‌തു. മോഹന്‍ലാലിനെതിരെയും ചാനലിനെതിരെയും ഗുരുതര വിമര്‍ശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ തന്നെ വിളിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രജിത് കുമാര്‍.

ബിഗ് ബോസില്‍ നിന്നും ലഭിച്ച ചിന്നുവിനേയും പിടിച്ചായിരുന്നു  വിശേഷങ്ങള്‍ എല്ലാം തന്നെ രജിത് കുമാര്‍ പങ്കുവെച്ചച്ചിരുന്നത്‌. ഇന്നിപ്പോള്‍ അതീവ സന്തോഷത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് . ബിഗ് ബോസ് സീസണ്‍ 2 ല്‍ നിന്നും 70ാമത്തെ ദിവസം എനിക്ക് പുറത്തിറങ്ങേണ്ടി വന്നുവെങ്കിലും ലോകമലയാളികള്‍ എന്നെയാണ് വിജയിയായി കാണുന്നത്. അവരുടെ ഹൃദയത്തിലാണ് അവരെന്ന പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഞാനും അത് ഉറപ്പിച്ചു. കോടിക്കണക്കിന് രൂപയുള്ള ഫ്‌ളാറ്റ് എനിക്കാണ് ലഭിച്ചതെന്നാണ് ഞാന്‍ കരുതുന്നത്, അതിന്നലെ ദൈവം എനിക്ക് സാക്ഷ്യപ്പെടുത്തിത്തന്നു.

ഇന്നലെ രാത്രി എന്നെ ലാലേട്ടന്‍ ഫോണില്‍ വിളിച്ചു. വിളിച്ചുവെന്ന് പറഞ്ഞാല്‍ അത് എന്റെ വീട്ടില്‍ വന്നത് പോലെയാണ്. അങ്ങനെയാണ് അനുഭവപ്പെട്ടത്. പൊട്ട ഫോണാണ് എന്റേത്. ഇന്നലെ 6 മണിക്ക് ഞാന്‍ കിച്ചണിലായിരുന്നു. ഫോണ്‍ നോക്കിയപ്പോള്‍ ഒരു ഫാന്‍സി നമ്പറുണ്ടായിരുന്നു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. അതിനിടയിലാണ് ഏഷ്യാനെറ്റില്‍ നിന്നും വൈസ് പ്രസിഡന്റ് വിളിച്ചത്. സാറെന്താണ് ഫോണെടുക്കാത്തത് എന്നായിരുന്നു ചോദ്യം.

ലാലേട്ടനാണ് ആ വിളിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കേട്ടപ്പോള്‍ അടിവയറ്റില്‍ നിന്നും തീ പാളി. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഇടയ്ക്ക് ഞാന്‍ തിരിച്ചുവിളിച്ചുവെങ്കിലും അദ്ദേഹം എടുത്തില്ല. നാല് വട്ടം ലാലേട്ടന്‍ ഫോണ്‍ വിളിച്ചു. അതിനാലാണ് ഞാന്‍ അദ്ദേഹം വീട്ടില്‍ വന്നുവെന്ന് പറഞ്ഞത്. ഏഷ്യാനെറ്റില്‍ നിന്നും വീണ്ടും വിളിച്ചു, ലാലേട്ടന്‍ വിളിക്കും എടുക്കണമെന്ന് അവര്‍ പറഞ്ഞു.

ആഹാരം കഴിച്ചോയെന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത്. ആഹാരം വെപ്പും കഴിപ്പുമൊക്കെ എങ്ങനെയാണെന്നായിരുന്നു ചോദിച്ചത്. ലോക് ഡൗണായതിനാല്‍ അദ്ദേഹം ചെന്നൈയിലാണ്. തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണാന്‍ അവസരം ലഭിച്ചേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്താവശ്യത്തിനും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറേ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചിരുന്നു. എല്ലാകാര്യവും ഷെയര്‍ ചെയ്യാനാവില്ല, അതൊക്കെ ഹൃദയത്തിലാണ് ഞാന്‍ സൂക്ഷിച്ചിട്ടുള്ളത്.

ദൈവത്തിനോടാണ് ഞാന്‍ ഇക്കാര്യത്തില്‍ ആദ്യം നന്ദി പറയുന്നു. ലാലേട്ടന്‍ എല്ലാം അറിയുന്നുവെന്നാണ്. ലോകമലയാളികളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. എന്നെ ലാലേട്ടന്‍ വിളിക്കണമെന്നുള്ളത്. അദ്ദേഹം ചെന്നൈയിലായിപ്പോയതാണ്. എന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരോടും എല്ലാസഹോദരി സഹോദരന്‍മാരോടുമാണ് നന്ദി പറയാനുള്ളത്. എന്നെ സ്‌നേഹിക്കുന്നവരില്‍ ഒരാള്‍ പോലും ലാലേട്ടനെ ഒരുവാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്.

അദ്ദേഹത്തിന് അതിനകത്തൊരു ബൗണ്ടറിയുണ്ട്. അദ്ദേഹം അവതാരകനാണ്. അദ്ദേഹത്തിന് എല്ലാം പറയാനാവില്ല. ബിഗ് ബോസ് മൂന്നാം സീസണിലും അദ്ദേഹം അവതാരകനായി വരണമെന്നാണ് ആഗ്രഹം. ഒരു പത്ത് ദിവസമെങ്കിലും മത്സരാര്‍ത്ഥിയായിട്ടല്ലെങ്കില്‍ക്കൂടി എന്നെ സഹകരിപ്പിച്ചാല്‍ വീണ്ടും ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കാനും സഹകരിക്കാനും കഴിയും. വികാരം മാത്രമല്ല വിവേകം  കൊണ്ട് കൂടിയും നമ്മള്‍ ചിന്തിക്കണം. എനിക്ക് ക്ഷമയുണ്ട്. ലാലേട്ടന്‍ തന്നെയാണ് മൂന്നാമത്തെ സീസണിലും വരേണ്ടത്.

ലാലേട്ടന്‍ ഹൃദയം കൊണ്ടാണ് സംസാരിച്ചത്. മുത്താണെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഓഡിയന്‍സിന്റെ കൈയ്യടിയും ലഭിച്ചു. അതെനിക്കൊരു ശക്തിയായിരുന്നു. ലാലേട്ടന്റെ സ്‌നേഹമുള്ള വാക്കുകളും പ്രേക്ഷകരുടെ കൈയ്യടിയും എനിക്ക് എനര്‍ജിയായിരുന്നു. അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് എനിക്കൊപ്പമുള്ളവരാണ്. ഇപ്പോ വീണ്ടും അദ്ദേഹം വിളിച്ചത് ഏഷ്യാനെറ്റിലൂടെയാണ്. ലാലേട്ടനോട് ഒരല്‍പ്പം പോലും അദ്ദേഹത്തോട് സ്‌നേഹക്കുറവ് കാണിക്കരുത്.

ലാലേട്ടന്‍ വീട്ടില്‍ വന്ന പ്രതീതിയാണ് എനിക്കുള്ളത്. ഈ അവസരത്തില്‍ എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് ഇവിടെ നിന്ന് ഒന്നും തട്ടിയെടുക്കാനില്ല. സമൂഹത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാവാന്‍ എനിക്ക് പറ്റും. ഒരുപാട് കഴിവുകള്‍ ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്നെ ഒതുക്കുകയോ ഇന്‍സല്‍ട്ട് ചെയ്യുകയോ എന്റെ കഴിവുകള്‍ ഇല്ലാതാക്കുകയോ ചെയ്യരുത് പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് തരണമെന്നുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്നുമായിരുന്നു എന്നാണ് രജിത്  കുമാർ  പറഞ്ഞത്.

lalettan calls bigboss fame dr rajith kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക