Latest News

ചക്കപ്പഴം സുമേഷിന് കല്യാണം; വധു ടിക് ടോക്ക് താരറാണി

Malayalilife
ചക്കപ്പഴം സുമേഷിന് കല്യാണം; വധു ടിക് ടോക്ക് താരറാണി

 

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ചക്കപ്പഴം'. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയ 'ചക്കപ്പഴം' താരങ്ങളെല്ലാം സമൂഹമാധ്യമങ്ങള്‍ക്കും ഏറെ പരിചിതരാണ്.

ഇപ്പോഴിതാ, പരമ്പരയില്‍ സുമേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന റാഫി വിവാഹിതനാവുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ റാഫി,തുരുമ്പ് സുമേഷ് എന്ന കഥാപാത്രങ്ങളിലൂടെ 'ചക്കപ്പഴം' പ്രേക്ഷകരുടെയും ഹൃദയത്തിലിടം നേടുകയായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയെ ആണ് റാഫി വിവാഹം കഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കുറേനാള്‍ മുന്‍പേ തന്നെ റാഫിയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ റാഫി ഇതിനോട് പ്രതികരിക്കാഞ്ഞതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. എന്നാലിപ്പോള്‍ റാഫിയുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തില്‍ ആണ് വീട്ടുകാര്‍ എന്നാണ് ചില പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

റാഫിയുടെ പ്രണയിനി എന്ന് സോഷ്യല്‍ മീഡിയ പറയുന്ന ടിക് ടോക് സ്റ്റാര്‍ മഹീനയാണ് വിവാഹവിശേഷം പങ്ക് വച്ചത്. മഹീനയുടെ പ്രൊഫൈല്‍ വഴിയാണ് നിശ്ചയം ജൂലൈ നാലിന് ഉണ്ടാകും എന്ന സൂചനകള്‍ ആരാധകര്‍ക്ക് ലഭിച്ചത്. എന്നാല്‍ കല്യാണച്ചെക്കന്‍ എന്താ ഒന്നും മിണ്ടാത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ചക്കപ്പഴത്തില്‍ എത്തും മുന്‍പേ സിനിമയിലാണ് റാഫി എത്തപെടുന്നത്. ശേഷമാണ് ആദ്യമായി ടെലിവിഷന്‍ മേഖലയിലേക്ക് എത്തുന്നത്. തന്റെ സുഹൃത്തുക്കളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഒരിക്കല്‍ റാഫി പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷന്‍ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്.

ടിക് ടോക്കിലൂടെയാണ് ഒരുപാട് ആളുകളിലേക്ക് എത്തിപ്പെടാന്‍ റാഫിക്ക് കഴിഞ്ഞത്. പെയിന്റിങ്ങും മേശരി പണിയും ഒക്കെയായി ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നതിന് ഇടയിലുള്ള സമയത്താണ് റാഫി ടിക് ടോക് വീഡിയോകളില്‍ നിറഞ്ഞത്. ടിക് ടോക്ക് റാഫി എന്നായിരുന്നു അന്ന് താരത്തെ സോഷ്യല്‍ മീഡിയ വിളിച്ചിരുന്നത്.

chakkapazham fame rafi ready to get engagement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക