കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമായി എത്തിയ താരമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. അടുത്തിടെയാണ് താരം ഒരു കുഞ്ഞിന്റെ അമ്മയായത്. എന്നാൽ ഇപ്പോള്‍ പ്രസവത്തിന്റെ വീഡിയോയും വേദന വന്ന് ആശുപത്രിയില്‍ ആയത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കിയത് വരെയുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്.
ഞാന്‍ പ്രസവിച്ച വിവരം എങ്ങിനെയാണ് പുറത്ത് വന്നത് എന്ന് അറിയില്ല. പക്ഷെ സംഗതി സത്യമാണ്, ഏപ്രില്‍ നാലിന് എന്റെയും രാജീവിന്റെയും കുഞ്ഞുവാവ പിറന്നു ആണ്‍ കുട്ടിയാണ്. പക്ഷെ വാര്‍ത്തകള്‍ക്കൊപ്പം യൂട്യൂബിലും മറ്റും വരുന്ന വാവയുടെ ഫോട്ടോ ഞങ്ങളുടെ കുഞ്ഞിന്റേത് അല്ല. ഫോട്ടോ കണ്ട് നിരന്തരം കോളുകള്‍ വരുന്നു. അപ്പോള്‍ പിന്നെ എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞ് കൊണ്ട് വീഡിയോ പങ്കുവയ്ക്കാം എന്ന് കരുതി.
ഏപ്രില്‍ ഒന്നിന് ആണ് എനിക്ക് ചെറിയ വേദനകള്‍ വന്ന് തുടങ്ങിയത്. അത് തലേ ദിവസത്തെ ചെക്കപ്പിന്റെ എല്ലാം ഭാഗമായിരിയ്ക്കും എന്ന് കരുതി. പക്ഷെ രണ്ടാം ദിവസം ആയപ്പോഴും വേദന മാറ്റമില്ല. അവസാനം കുടുംബ ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോള്‍, എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞു. അങ്ങനെ ഏപ്രില്‍ 2 ന് രാത്രി ഒന്‍പതര മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
ആശുപത്രിയില്‍ എത്തിയ ശേഷവും ചെറിയ വേദന ഉണ്ടായിരുന്നു. പക്ഷെ ശ്രദ്ധ മാറ്റാന്‍ ബിഗ്ഗ് ബോസ് അടക്കമുള്ള ഷോകള്‍ കണ്ടു നോക്കി, പക്ഷെ മൂന്നാം തിയ്യതി ആയപ്പോഴേക്കും വേദന കലശലായി. ആ സമയങ്ങളില്‍ നടക്കാനും ചില വ്യായമങ്ങള്‍ ചെയ്യാനും എല്ലാം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. കടുത്ത വേദനയിലും രാജീവിന്റെ സാന്നിധ്യം എനിക്ക് വലിയ ആശ്വാസമായിരുന്നു.
നാലാം തിയ്യതി പതിനൊന്നേ കാലോടെയാണ് പ്രസവം കഴിഞ്ഞത്. രണ്ട് ദിവസത്തെ വേദനയ്ക്കും, ഉറക്കിമില്ലാത്ത രാത്രികള്‍ക്കും ശേഷം കുഞ്ഞു വാവയെ കൈയ്യില്‍ കിട്ടി. എന്റെ ഭര്‍ത്താവിന് എന്നോട് ഏറ്റവും അധികം സ്നേഹം ഉള്ളതായി എനിക്ക് ഫീല്‍ ചെയ്തത് ഈ രണ്ട് ദിവസമാണ് എന്ന് ആതിര പറഞ്ഞപ്പോള്‍ പ്രകടനമാണെന്ന് ചിലര്‍ക്ക് തോന്നിയേക്കാം, പക്ഷെ അവളുടെ വേദനയ്ക്ക് കൂട്ടിരുന്നപ്പോഴാണ് ആ പ്രക്രിയ ഞാന്‍ നേരിട്ട് കണ്ടത് എന്ന് രാജീവ് പറയുന്നു. ശരിയ്ക്കും ഇവള്‍ ഒരു യോദ്ധാവ് തന്നെയാണ്. കഴിയുന്നതും ഡെലിവറി സമയത്ത് ഭര്‍ത്താവിനെയും നിങ്ങളുടെ അടുത്ത് നിര്‍ത്തുക എന്ന നിര്‍ദ്ദേശവും ആതിര മുന്നോട്ട് വച്ചു.