Latest News

ഉപ്പും മുളകിലെയും നീലുവിന് ഇങ്ങനെ മാറാനാവുമോ;നിഷ സാരംഗിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

Malayalilife
ഉപ്പും മുളകിലെയും നീലുവിന് ഇങ്ങനെ മാറാനാവുമോ;നിഷ സാരംഗിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

ഫ്ലവേർഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. 

ഉപ്പും മുകളും എന്ന ജനപ്രിയ ടെലിവിഷൻ ഷോയിൽ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു.  ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ്  ജീവിതത്തിൽ താരം കടന്നുപോയത്.  എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീലുവിന്റെ പുതിയ ചിത്രങ്ങളാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രകാശൻ പറക്കട്ടെയെന്ന സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.  പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ അജു വർഗീസും ധ്യാൻ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ ദിലേഷ് പോത്തൻ, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
 നിഷ സാരംഗ്  ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പുതുപുത്തൻ മേക്കോവറുമായാണ് നിഷ സാരംഗ് ചിത്രത്തിലെത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെയർ സ്റ്റൈലും മോഡേണായുള്ള വസ്ത്രധാരണവും കിടുക്കിയെന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ.  പലരും ഏറെ നാളുകൾക്ക് ശേഷം നീലുവിനെ കാണാനായതിന്റെ സന്തോഷവും പങ്കുവച്ചിരുന്നു. 

Actress Nisha sarang new pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക