കൊല്ലം: നടന്‍ ആദിത്യന്‍ ജയനുമായി ഇന്നലെ നടന്ന നടി അമ്പിളിദേവിയുടെ വിവാഹം സീരിയല്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ആദിത്യന്റെ നാലാം വിവാഹമാണിതെന്നായിരുന്നു ഉയരുന്ന ആരോപണം. അമ്പിളിദേവിയും വിവാഹമോചിതയാണ്. അതേസമയം നടന്‍ നടന്‍ ആദിത്യന്‍ ജയന്റെ ജീവിതം എന്നും വിവാദങ്ങള്‍ കൊണ്ട് സംഭവബഹുലം ആയിരുന്നു എന്ന് സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തന്റെ രണ്ടാം വിവാഹം മാത്രമാണ് ഇതെന്ന് ആദിത്യന്‍ വ്യക്തമാക്കുന്നു.
ആദിത്യന്റെ വിവാഹം ഇന്നലെയാണ് നടി അമ്പിളിദേവിയുമായി നടന്നത്. അതേസമയം ആദിത്യന്‍ മുമ്പും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് താരത്തിനെതിരെ ഉയരുന്ന ആരോപണം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ എന്നാണ് റിപ്പോര്‍ട്ട് എന്നാല്‍ ഇവര്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പ്രണയം മാത്രമാണ് ഉണ്ടായിരുന്നുളളു എന്നുമാണ് സൂചന. എന്നാല്‍ ആ ബന്ധം തകര്‍ന്ന ശേഷം സീരിയല്‍ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യന്‍ കടുത്ത പ്രണയത്തിലായി.
സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെണ്‍കുട്ടി സീരിയലില്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ ആദിത്യന്‍ നിയമപരമായി വിവാഹം ചെയ്തു. എന്നാല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന് നടി സീരിയല്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവര്‍ സീരിയല്‍ രംഗത്ത് നിന്നും മാറുകയും ചെയ്തു.
പിന്നീടാണ്, കണ്ണൂരുള്ള ഒരു പെണ്‍കുട്ടിയുമായി ആദിത്യന്‍ അടുപ്പത്തിലാവുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. തുടര്‍ന്ന് വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. എന്നാല്‍ ചില തെറ്റിധാരണകളെതുടര്‍ന്ന് ആ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. ഇതിനിടെ പറ്റിച്ചു എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആദിത്യന്‍ അറസ്റ്റിലാവുകയും ചെയ്തു. 2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്.ഇത് ഏറെ മാധ്യമശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു.
അതിന് ശേഷം പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായെന്നും വിവാഹം കഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ബന്ധം പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് ആയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകര്‍ത്തതിന് പിന്നിലും ജയന്‍ ആദിത്യന്‍ ആണ് എന്നൊരു ആരോപണവും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകള്‍ ആരോപിക്കുന്നത്. എന്നാല്‍ ആദിത്യന്‍ നാലു വിവാഹം കഴിച്ചു എന്ന് പലരും പറയുന്നത് സത്യമല്ലെന്നാണ് ആദിത്യനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമപരമായി സീരിയല്‍ നടിയെ മാത്രമാണ് വിവാഹം കഴിച്ചതെന്നും അമ്പിളിദേവിയുമായി ഉള്ളത് രണ്ടാം വിവാഹമാണെന്നും നടന്‍ ആദിത്യന്‍ ജയനും വ്യക്തമാക്കുന്നു.