Latest News

അമ്മയാകാന്‍ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ; ദത്തെടുത്താൽ മതിയല്ലോ; തുറന്ന് പറഞ്ഞ് ജാസ്മിൻ എം മൂസ

Malayalilife
അമ്മയാകാന്‍ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ; ദത്തെടുത്താൽ മതിയല്ലോ; തുറന്ന് പറഞ്ഞ് ജാസ്മിൻ എം മൂസ

ബിഗ് ബോസ് സീസൺ 4 ലൂടെ ഏവർക്കും സുപരിചിതയായ താരം ജാസ്മിൻ എം മൂസ. ഹൗസിലൂടെ തന്നെ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു. ജാസ്മിനെപ്പോലുള്ള മത്സരാര്‍ത്ഥികളുടെ വരവ് ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ടുവെച്ച ന്യൂ നോര്‍മല്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ജാസ്മിൻ ഇതിനോടകം തന്നെ തനിക്കൊരു ജീവിത പങ്കാളിയുള്ളതായി വെളിപ്പെടുത്തിയിരുന്നു. . ഇപ്പോള്‍ കോമഡി സ്റ്റാര്‍സില്‍ നിന്നും ജാസ്മിന് നേരെ ഉയര്‍ന്നതും ഇതാണ്. എന്നാൽ ഇപ്പോൾ  ജാസ്മിന്‍ സത്യത്തിൽ ഒരു സ്ത്രീയല്ലേ, അത്‌കൊണ്ട് തന്നെ എപ്പോഴെങ്കിലും അമ്മയാവണമെന്നും കുട്ടികൾ വേണമെന്നും തോന്നിയിട്ടു ണ്ടോ?  എന്നുള്ള ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഇതിന് ജാസ്മിന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്. ‘അമ്മയാകാന്‍ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ?’ എന്നാണ്. നമ്മള്‍ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതികവിദ്യകളൊക്കെ ഇവിടെയുണ്ട്. ഒരുപാട് സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുണ്ട്. ഐ.വി.എഫ്. ട്രീറ്റ്‌മെന്റിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ ?, ഇനി അതും പോരെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല, ദത്തെടുക്കാമല്ലോ.? എന്നായിരുന്നു.

അതേസമയം അടുത്തിടെയായിരുന്നു ജാസ്മിന്റെ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ വന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയാനാണ്. മോണിക്ക, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസിലേക്ക് പോകുമ്പോള്‍ എന്റെ കുടുംബം എന്ന് അവകാശപ്പെടാനുള്ളത് മോണിക്കയും എന്റെ നായ സിയാലോയും മാത്രമായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസില്‍ ആയിരുന്ന സമയത്ത് സിയാലോനെ നോക്കിയത് എല്ലാം മോണിക്കയാണ്.

Read more topics: # jasmin m moosa,# words about adoption
jasmin m moosa words about adoption

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക