ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് അവര്‍ക്കൊപ്പം സീരിയലില്‍ അതിഥികളായി എത്തുന്ന കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. കനകം എന്ന കഥാപാത്രമായി എത്തുന്ന രോഹിണി ദിവസങ്ങള്‍ കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.
കനകം എന്ന പേരില്‍ എത്തിയ ഉപ്പും മുളകിലെ തമിഴത്തി പെണ്ണിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഉപ്പും മുളകിലെ അതിഥിയായിട്ടാണ് കനകം എത്തിയതെങ്കിലും കുറച്ച് എപ്പിസോഡുകള്‍ ഇവരുടെ കുടുംബത്തെയാണ് ഉപ്പുംമുളകില്‍ പ്രേക്ഷകര്‍ കണ്ടത്. രോഹിണി രാഹുല്‍ ആണ് കനകം എന്ന കഥാപാത്രമായി സ്‌ക്രീനില്‍ എത്തുന്നത്. രാരീ രാരീരം എന്ന പരിപാടിയിലൂടെയാണ് രോഹിണി സ്‌ക്രീനിലേക്ക് എത്തുന്നത്. അഭിനയത്തിലും പരസ്യത്തിലും സജീവയായ താരം യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു സോഫ്്റ്റ്വയര്‍ എഞ്ചിനീയറാണ്. താരത്തിന്റെ അച്ഛന്‍ അഡ്വക്കേറ്റായിരുന്നു അമ്മ ഹെഡ്മിസ്ട്രസ്സും. ഒരു സഹോദരന്‍ ഉണ്ട്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാനേജര്‍ രാഹുലാണ് രോഹിണിയുടെ ഭര്‍ത്താവ്. റോഹന്‍ എന്ന ഒരു മകനാണ് താരത്തിനുളളത്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രോഹിണിയുടെ വിവാഹവാര്‍ഷികം. ലോക്ഡൗണില്‍ കുടുംബസമേതം ചിലവഴിക്കുന്ന താരം ചില കല്യാണചിത്രങ്ങള്‍ വിവാഹവാര്‍ഷികത്തില്‍ പങ്കുവച്ചിരുന്നു. ഇതും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. 'ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി'. എന്നും പറഞ്ഞായിരുന്നു റോഹിണി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.
രാഹുല്‍ എന്നാണ് റോഹിണിയുടെ ഭര്‍ത്താവിന്റെ പേര്. താലി കെട്ടുന്ന സമയത്തുള്ളതടക്കം വിവാഹ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയുമൊക്കെ നടി പരിചയപ്പെടുത്തിയിരിക്കുകയാണ്. രസകരമായ മറ്റൊരു കാര്യം ശരീരം മുഴുവന്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് റോഹിണി വിവാഹത്തിനെത്തിയത് എന്നതാണ്. ചിത്രങ്ങളില്‍ നിന്നും എടുത്ത് കാണിക്കുന്നതും അതാണെന്ന് ആരാധകര്‍ പറയുന്നു. ഇത് ജ്വല്ലറിയുടെ പരസ്യമാണോ എന്നാണ് കൂടുതല്‍ ആളുകളും കമന്റുകള്‍ ഇട്ടിരിക്കുന്നത്.
മകന് റോഹന് രണ്ടുവയസ്സ് മാത്രം പ്രായം ഉള്ളപ്പോഴാണ് രോഹിണിയുടെ അച്ഛന്റെ മരണം സംഭവിക്കുന്നത്. ആ പ്രായത്തിലും ആ സംഭവം മകനെ ഏറെ തളര്‍ത്തിയിരുന്നുവെന്നും മോന് ഒരു മാറ്റം ആ സമയത്ത് അനിവാര്യം ആയതിനാലാണ് രാരീ രാരീരത്തിന്റെ ഒഡിഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. അല്ലാതെ ഒരു മത്സരത്തിനായി പോയതല്ല. സെലക്ഷന്‍ ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചു.എന്നാല്‍ അപ്രതീക്ഷിതമായി അവിടേക്ക് എത്തപ്പെടുകയായിരുന്നുവെന്നും അവസാനം ടൈറ്റില്‍ വിന്നറുമായിയെന്നും താരം പറയുന്നു. സീരിയലിലെ കേശുവായ അല്‍സാബിത്തിന്റെ അമ്മയുമായുള്ള പരിചയമാണ് ഉപ്പുംമുളകുംസീരിയലിലേക്ക് രോഹിണിയെ എത്തിച്ചത്. അഗ്രഹാരത്തില്‍ ആണ് താന്‍ വളര്‍ന്നത്. അത് കൊണ്ട് തമിഴ് അറിയാം. പിന്നെ ഞാന്‍ എംസിഎ പഠിച്ചതെല്ലാം ചെന്നൈയിലാണ്. അതുകൊണ്ട്തന്നെ തമിഴ് ഭാഷ ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് രോഹിണി പറയുന്നു. രോഹിണി തന്നെയാണ് കനകത്തിന് ശബ്ദം നല്‍കുന്നത്.