Latest News

ലോലിതനായും കുട്ടിമാമയായും ശ്രീകുമാർ എത്തിയില്ല; പരമ്പരകളില്‍ നിന്നും പിന്മാറാന്‍ കാരണം പറഞ്ഞ് ശ്രീകുമാര്‍

Malayalilife
ലോലിതനായും കുട്ടിമാമയായും ശ്രീകുമാർ എത്തിയില്ല; പരമ്പരകളില്‍ നിന്നും പിന്മാറാന്‍ കാരണം പറഞ്ഞ് ശ്രീകുമാര്‍

മകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ നര്‍മ്മരൂപേണ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതുകൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. ഈ പരമ്പരയില്‍ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെതിയപ്പോള്‍ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാരാണ്. ഇരുവരും വളരെ രസകരമായ തങ്ങള്‍ക്കുകിട്ടിയ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. തിരുവനന്തപുരം വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാര്‍. ചാനല്‍ ഷോകളിലൂടെയും മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയുമാണ് വരവെങ്കിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. 

മറിമായം പരമ്പരയില്‍ സ്‌നേഹ ഇപ്പോഴും എത്തുന്നുണ്ട് എങ്കിലും ലോലിതനെ കാണാത്തതിന്റെ നിരാശയും ആരാധകര്‍ക്കുണ്ട്.ഇനി ലോലിതന്‍ ആയും കുട്ടുമാമ ആയും എത്തില്ലേ ശ്രീകുമാര്‍ എന്ന് നിരവധി ആരാധകരാണ് ചോദിക്കുന്നത്. ഇപ്പോള്‍ അതിനുള്ള മറുപടി നല്‍കുകയാണ് ശ്രീകുമാര്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ കലാപരിപാടികളില്‍ സജീവമായ ശ്രീകുമാര്‍ അവിടെ നിന്നാണ് നാടകത്തിന്റെ പ്രയാണം ആരംഭിക്കുന്നത്. ചിരികിട ധോം, ബെസ്റ്റ് ആക്റ്റര്‍ പരിപാടികളിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തേക്ക് ശ്രീകുമാറിന്റെ ചുവടുവയ്പ്പ്.

മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ കലാപരിപാടികളില്‍ സജീവമായ ശ്രീകുമാര്‍ അവിടെ നിന്നാണ് നാടകത്തിലേക്ക് എത്തുന്നത്. ചിരികിട ധോം, ബെസ്റ്റ് ആക്റ്റര്‍ പരിപാടികളിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തേക്ക് ശ്രീകുമാറിന്റെ ചുവടുവയ്പ്പ്. മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താന്‍ മറിമായത്തില്‍ നിന്നും ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. വര്‍ഷങ്ങളായി താന്‍ ഈ രണ്ടു സീരിയലുകളും വിട്ടിട്ട് എന്ന് താരം വ്യക്തമാക്കി. 

'ഈ രണ്ടു സീരിയലുകളുടെയും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ ആണ്. അദ്ദേഹമാണ് എന്നെ ഈ രംഗത്തേക്ക് കൈപിടിച്ച് കൊണ്ട് വരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ പരമ്പരകളില്‍ നിന്നും പിന്മാറേണ്ടി വന്നപ്പോള്‍ ഞാനും പിന്മാറി. കാരണം അദ്ദേഹം ഇല്ലാതെ എനിക്ക് ആ പരമ്പരകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല'തീര്‍ച്ചയായും ഉണ്ടാകും.മറിമായം, ഉപ്പും മുളകും പോലെയുള്ള എനിക്ക് കംഫര്‍ട്ടായ പരമ്പരകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനും ഉണ്ടാകും. കാരണം എന്നെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടു വന്നത് ടെലിവിഷന്‍ പരമ്പരകള്‍ ആണെന്നും ആദ്ദേഹം അറിയിച്ചു.

Sreekumar says why he has quit the series

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക