Latest News

കുടുംബവും കുട്ടികളും ആയതോടെ അഭിനയത്തിന് ഇടവേള എടുത്തു; എന്നാല്‍ മാറി നിന്നപ്പോഴും മനസില്‍ അഭിനയമോഹമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടി ഷെമി

Malayalilife
കുടുംബവും കുട്ടികളും ആയതോടെ അഭിനയത്തിന് ഇടവേള എടുത്തു; എന്നാല്‍ മാറി നിന്നപ്പോഴും മനസില്‍ അഭിനയമോഹമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടി ഷെമി

വൃന്ദാവനം എന്ന പരമ്പരയിലൂടെ  ഓറഞ്ച് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെമി. തുടർന്ന് നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ അഭിനയ മേഖലയിൽ ഒരു ഇടവേള എടുത്ത താരം ഇപ്പോൾ അഭിനയ മേഖലയിൽ സജീവവുമാണ്. എന്നാൽ ഇപ്പോൾ  അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നും ക്യാമറയ്ക്ക് മുന്നില്‍ എത്തിയതിനെ കുറിച്ച്  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താരം തുറന്ന് പറയുകയാണ്.

ജോലി ചെയ്തു മടുത്തപ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ രാജി വയ്ക്കുന്നത്. അടുത്തത് എന്തെന്നുളള ഒരു ധാരണയും അന്ന് ഇല്ലായിരുന്നു. ആ സമയത്താണ് മഴവില്‍ മനോരമ ചാനല്‍ ആരംഭിക്കുന്നത്. അവതാരകര്‍ക്കും അഭിനേതാക്കള്‍ക്കും അവസരങ്ങള്‍ വന്നിരുന്നു. അങ്ങനെ ചാനലിലേയ്ക്ക് ഒരു ബയോഡേറ്റ അയച്ചു. തുടര്‍ന്ന് മഴവില്‍ മനോരമയില്‍ അവതാരകയായി ജോലി കിട്ടി. തനി നാടന്‍ എന്നൊരു ഷോയായിരുന്നു ആദ്യം ചെയ്തത്. ആ ഷോ വന്‍ വിജയമായിരുന്നു’.

തനി നാടന്‍ എന്ന പരിപാടിയിലൂടെയാണ് വൃന്ദാവനത്തിലേയ്ക്ക് അവസരം ലഭിക്കുന്നത്. അതുവരെ കണ്ടു വന്ന സ്ത്രീകഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആ സമയത്തെ തന്റെ ആറ്റിറ്റിയൂം അങ്ങനെ തന്നെയായിരുന്നു. ആദ്യം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. അത്തരത്തിലൊരു കഥാപാത്രം ആദ്യമായിരുന്നു. ഇതേ പേടി അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ സീരിയലിനേയും ഓറഞ്ച് എന്ന കഥപാത്രത്തേയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു’. ഈ സീരിയലിന് ശേഷമാണ് വിവാഹിതയാവുന്നത്. കുടുംബവും കുട്ടികളും ആയതോടെ അഭിനയത്തിന് ഇടവേള എടുത്തു. എന്നാല്‍ മാറി നിന്നപ്പോഴും മനസില്‍ അഭിനയമോഹമുണ്ടായിരുന്നു. പിന്നീട് ചെറിയ പ്രതിസന്ധികള്‍ കടന്നു വന്നപ്പോള്‍ അഭിനയം ആശ്വാസമായി. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു.

Read more topics: # Actress shemi,# words about her career
Actress shemi words about her career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES