Latest News

പ്രണയിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല; ഞങ്ങള്‍ ഒരുമിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്; പ്രണയിനിയെ കുറിച്ച് പറഞ്ഞ് ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്ണൻ

Malayalilife
പ്രണയിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല; ഞങ്ങള്‍ ഒരുമിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്; പ്രണയിനിയെ കുറിച്ച്  പറഞ്ഞ് ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്ണൻ

ചെമ്പരത്തി എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് പ്രബിന്‍. പരമ്പരയിലെ അരവിന്ദ് കൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ്   താരം ശ്രദ്ധേയനായത്. എന്നാൽ ഇപ്പോൾ നടൻ വിവാഹിതനാകാൻ പോകുന്നു എന്നുള്ള വാർത്തയാണ്  പുറത്ത് വരുന്നത്. അടുത്തിടെയായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ എഴുതിയ കുറിപ്പിലാണ് ഈ പെണ്‍കുട്ടി തന്റെ ജീവിതപങ്കാളി ആവുകയാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ തന്റെ  പ്രതിശ്രുത വധുവിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ഞാനൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരുപാട് സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല. പക്ഷെ ഭാര്യയാവുന്ന കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരുപാട് ഡിമാന്‍ഡ് വെക്കുന്ന ഒരാളല്ല ഞാന്‍. എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്നൊന്നും പറയാറുമില്ല. എങ്കിലും എന്റെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കുന്ന, എന്റെ വിഷമങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം ജീവിത പങ്കാളി എന്നൊര ആഗ്രഹം ഉണ്ട്.

വേറൊരു ആഗ്രഹവും ഇല്ലായിരുന്നു. ഇതുവരെ അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. നാളെയും അങ്ങനെ ആകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ ഒരുപാട് പിന്തുണ ആ കുട്ടി നല്‍കിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു മനുഷ്യന്‍ എന്ന നിലയിലും എന്നെ കുറിച്ചോര്‍ത്ത് നിനക്ക് അഭിമാനിക്കാമെന്ന ഒരു ഉറപ്പ് ഞാന്‍ അവള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് പ്രബിന്‍ പറയുന്നു. ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല. അതിലൊരു കാരണം മാത്രം പറയാനും ആകില്ല.

ഞങ്ങള്‍ ഒരുമിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാനേ ആകൂ. ഒരു പ്രത്യേക കാരണം കൊണ്ട് ഇഷ്ടമായി എന്ന് പറഞ്ഞാല്‍ ആ ഇഷ്ടം തീരുമ്പോള്‍ പ്രണയം ഇല്ലാതായി പോകുന്നതാണ്. പക്ഷെ അവളുടെ കാര്യത്തില്‍ എനിക്ക് അങ്ങനെ പ്രത്യേക സംഭവം എന്നൊന്നും പറയാന്‍ ആകില്ല. പക്ഷെ എടുത്തു പറയാനുള്ള കാരണം ആക്ടര്‍ ശങ്കരാടി സാര്‍ ആണ്. അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ഒരു കാര്യം ആണ് ഞങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയതെന്ന് കൂടി താരം വെളിപ്പെടുത്തുന്നു.

നാളെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നാളെ പ്രബിന്‍ എന്നൊരു ആക്ടര്‍ വളരുന്തോറും ചേര്‍ത്ത് പിടിക്കുന്നവരില്‍ ഒരു മുഖ്യ പങ്ക് ഇവളുടേത് കൂടിയായിരിക്കും. അതെനിക്കുറപ്പുള്ള കാര്യമാണ്. ഒരുപാട് ആളുകള്‍ എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. എങ്കിലും എന്റെ ജീവിത പങ്കാളിയോ എന്റെ ഭാര്യ എന്ന നിലയിലോ ആ കുട്ടി എന്റെ കൂടെ ഉണ്ടാകും. ഞാന്‍ ഒന്നും അല്ലാതിരുന്ന കാലത്ത്, എന്ന് കരുതി ഇപ്പോള്‍ ഞാന്‍ വലിയ ആളായി എന്നല്ല പറയുന്നത്.

ചെമ്പരത്തി സീരിയലിലൂടെ ഇപ്പോള്‍ കുറച്ചു പേരെങ്കിലും എന്നെ അറിഞ്ഞു തുടങ്ങി. ഇതിനൊക്കെ മുന്‍പേ തന്നെ വട്ട പൂജ്യം ആയിരുന്ന സമയത്ത് എന്റെ ആഗ്രഹങ്ങളെ മറ്റുള്ളവരിലൂടെ പറഞ്ഞു കേട്ട്, ആ ഒരു ഭ്രാന്തമായ അവസ്ഥയെ പ്രണയിച്ച ഒരു കുട്ടിയാണ് അവള്‍. അവളെ സംബന്ധിച്ചിടത്തോളം എന്നെ വിവാഹം കഴിക്കുന്നത് ശരിക്കും ഒരു റിസ്‌ക്ക് ആണ്. ഒരുപാട് വലിയ ആലോചനകള്‍ വന്നിട്ടും എനിക്കു വേണ്ടി കാത്തിരുന്നു. എന്റെ സ്വപ്നത്തിനു വേണ്ടി ഇറങ്ങി തിരിച്ചവള്‍ കൂടിയാണ് എന്റെ പ്രണയിനിയെന്ന് പ്രബിന്‍ പറയുന്നു.

Read more topics: # Actor prabin,# words about her fiance
Actor prabin words about her fiance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക