Latest News

സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; ചിത്രം വൈറൽ

Malayalilife
സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; ചിത്രം വൈറൽ

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരം  നൂബിന്‍ ജോണി വിവാഹിതനായിരിക്കുകയാണ്. മുന്‍പ് വിവാഹത്തെ കുറിച്ച്‌ താരം വെളിപ്പെടുത്തിയിരുന്നു.  എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയ പേജിലൂടെ ഒടുവില്‍ നൂബിന്‍ തന്റെ പ്രിയതമയുമായി ഒരുമിച്ച വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഡോക്ടറായ ജോസഫൈനാണ് താരാട്ടിന്റെ ജീവിത സഖി.  നൂബിന്റെ നാട്ടില്‍ വച്ചാണ് വിവാഹം നടത്തിയത്.  നടന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 

സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് നൂബിന്‍ കുടുംബവിളക്ക് എന്ന  ശ്രദ്ധേയനാവുന്നത്.  പ്രതീഷ് എന്ന നായക വേഷം സീരിയലിന്റെ തുടക്കം മുതല്‍ നൂബിന്‍ ചെയ്ത് വരുന്നു. ഇതിനിടയിലാണ്  നൂബിന്‍ താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വെളിപ്പെടുത്തിയത്.  ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും  വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ജോസഫൈന്‍ ഓഫ് വൈറ്റ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ്  വിവാഹത്തിനെത്തിയത്. നൂബിന്റെ വേഷം വേറിട്ട നിറത്തില്‍ കോട്ടും സ്യൂട്ടുമാണ്. ഇരുവരും കൈകള്‍ കോര്‍ത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇതിന് പിന്നാലെ റിസപ്ഷനില്‍ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. 
 

Actor nubin johny marriage pics goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക