Latest News

അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ്‌ കടന്നു വരുന്നത്; കുഞ്ഞൂട്ടനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ഏറെ ആഗ്രഹിച്ച ആളായിരുന്നു അമ്മ; തുറന്ന് പറഞ്ഞ് നടൻ നിരഞ്ജൻ നായർ

Malayalilife
അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ്‌ കടന്നു വരുന്നത്; കുഞ്ഞൂട്ടനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ഏറെ ആഗ്രഹിച്ച ആളായിരുന്നു അമ്മ;  തുറന്ന് പറഞ്ഞ് നടൻ നിരഞ്ജൻ നായർ

പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെ പ്രിയങ്കരനായി താരം മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ  കുറച്ച് നാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടന്‍.  നിരഞ്ജനും ഭാര്യ ഗോപികയ്ക്കും മസങ്ങള്‍ക്ക് മുമ്പാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. എന്നാൽ ഇപ്പോൾ അമ്മയെ കുറിച്ച് താരം പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


നിരഞ്ജന്റെ കുറിപ്പിലൂടെ ...

കുഞ്ഞൂട്ടനെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ഏറെ ആഗ്രഹിച്ച ആളായിരുന്നു അവളുടെ അമ്മ. അതിനായി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറയുകയാണ് നിരഞ്ജൻ. അഷ്ടമി രോഹിണി ഇത്തവണ ഒട്ടും സന്തോഷം ഇല്ലാതെ ആണ്‌ കടന്നു വരുന്നത്. കുഞ്ഞൂട്ടനെ ഇന്നത്തെ ദിവസം കൃഷ്ണ വേഷത്തിൽ കാണണമെന്ന് ആഗ്രഹിച്ച ഒരാൾ ആയിരുന്നു അവളുടെ അമ്മ. കോട്ടയം വച്ചു പ്ലാൻ ചെയ്ത ഫോട്ടോഷൂട്ട്.

സീരിയൽ ഷെഡ്യൂൾ തുടങ്ങാൻ ആയതുകൊണ്ട് പെട്ടന്ന് തൃശൂർ വച്ചു നടത്താൻ തീരുമാനിച്ചത് ദൈവത്തിന്റെ തീരുമാനം ആകാം. കാരണം ആ വേഷത്തിൽ കുഞ്ഞൂട്ടനെ കാണണമെന്ന അമ്മയുടെ ആഗ്രഹം ദൈവം പൂർത്തീകരിച്ചതാകുംമുളയത്തുള്ള അമ്മയുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ട്‌. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അമ്മ ഒരുപാടു സന്തോഷവതി ആയിരുന്നു. അവനെ കൃഷ്ണ വേഷത്തിൽ കണ്ടപ്പോൾ അമ്മയുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.

Actor niranjan nair words about ashtami rohini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക