Latest News

ശ്രീനി പുറത്തായെന്ന് കരുതി കരഞ്ഞ് നിലവിളിച്ച് പേളി; മോഹന്‍ലാലിന്റെ ചോദ്യത്തിനു പുറത്ത് പോകുന്നത് ചിന്തിച്ചിട്ടല്ലെന്ന മറുപടിയും

Malayalilife
ശ്രീനി പുറത്തായെന്ന് കരുതി കരഞ്ഞ് നിലവിളിച്ച് പേളി; മോഹന്‍ലാലിന്റെ ചോദ്യത്തിനു പുറത്ത് പോകുന്നത് ചിന്തിച്ചിട്ടല്ലെന്ന മറുപടിയും

ബിഗ്ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിയും. ഇവരുടെ പ്രണയം തുടങ്ങിയതോടെ ഷോയുടെ റേറ്റിങ്ങ് കുതിച്ചുയരുകയായിരുന്നു. ഇന്നലെ നോമിനേഷനില്‍ ശ്രീനിയും പേളിയുമെത്തിയതോടെ ആരാധകര്‍ക്കും ടെന്‍ഷനായിരുന്നു. എന്നാല്‍ പേളി സേഫാകുകയും ശ്രീനിയും ബഷീറും അവസാന റൗണ്ടില്‍ എത്തുകയും ചെയ്തതോടെ ആരാധകര്‍ക്കൊപ്പം പേളിക്കും കണ്‍ഫ്യുഷനായി. അതേസമയം ശ്രീനിയാണ് പുറത്ത് പോകുന്നതെന്ന് കരുതി പേളി വാവിട്ട് നിലവിളിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

പേളിയും ശ്രീനിയും ബിഗ്ബോസ് എലിമിനേഷനിലെത്തിയപ്പോള്‍ പേളിഷ് ആരാധകര്‍ക്കും ടെന്‍ഷനായിരുന്നു. വോട്ടിങ്ങിന്റെ പിന്‍ബലത്തില്‍ പേളി രക്ഷപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നെങ്കിലും പേളിയുടെ ചങ്കായ ശ്രീനി പുറത്താകുന്നതും ആരാധകര്‍ക്ക് സഹാക്കാനാകില്ലായിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എലിമിനേഷന് മുമ്പ് ശ്രീനിഷാണ് പുറത്ത് പോകുന്നതെങ്കില്‍ എന്തായിരിക്കും തീരുമാനമെന്ന് പേളിയോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും അത് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നുമായിരുന്നു പേളിയുടെ മറുപടി. 

ഇതിന് ശേഷമായിരുന്നു എലിമിനേഷന്‍ നടന്നത്. ഇക്കുറി പെട്ടി പൊക്കിയുള്ള എലിമിനേഷനായിരുന്നു. സേഫായ ആളുടെ പെട്ടി കയറില്‍കെട്ടി പൊക്കുകയും പുറത്തായവരുടെ പെട്ടി താഴെ തന്നെ വയ്ക്കുന്നതുമായിരുന്നു എലിമിനേഷന്‍ പ്രക്രിയ. എ്ന്നാല്‍ ഇന്നലെ ബഷീറിന്റെ പെട്ടിയാണ് ആദ്യം പൊങ്ങിയത്. ഇതൊടെ പുറത്തായത് ശ്രീനിയാണെന്ന് എല്ലാവരും ഉറപ്പിച്ചു. ഇതൊടെയാണ് പേളി കരച്ചില്‍ ആരംഭിച്ചത്. അര്‍ച്ചനയെ കെട്ടി പിടിച്ചാണ് പേളി കരഞ്ഞത്. ഇതൊടെ അംഗങ്ങള്‍ എല്ലാവരും ആശ്വാസവാക്കുകളുമായി പേളിയെ സമാധാനിപ്പിച്ചു. എന്നാല്‍ അല്‍പസമയത്തിന് ശേഷം ശ്രീനിയുടെ പെട്ടി ഉയരുകയും ബഷീറിന്റെ പെട്ടി താഴുകയും ചെയ്തു. തുടര്‍ന്ന് ബഷീര്‍ പുറത്തായിയെന്ന് ബിഗ്ബോസിന്റെ അറിയിപ്പെത്തി. ഇതൊടെയാണ് പേളിയുടെ കരച്ചില്‍ അവസാനിച്ചത്. തുടര്‍ന്ന് അകത്തേക്ക് വന്ന ശ്രീനിയെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് പേളി വരവേറ്റത്.

bigg boss, elimination, Srinish Aravind, Pearle Maaney

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES