Latest News

ഡേയ്ഞ്ചര്‍ ലൈറ്റ് അടിച്ച് എലിമിനേഷന്‍; ട്വിസ്റ്റുകള്‍ മാറാതെ ബിഗ്‌ബോസ് വീട്; വലിയ കളികള്‍ മാത്രമെന്ന് തിരിച്ചറിഞ്ഞ് ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍

Malayalilife
ഡേയ്ഞ്ചര്‍ ലൈറ്റ് അടിച്ച് എലിമിനേഷന്‍; ട്വിസ്റ്റുകള്‍ മാറാതെ ബിഗ്‌ബോസ് വീട്; വലിയ കളികള്‍ മാത്രമെന്ന് തിരിച്ചറിഞ്ഞ് ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍

ബിഗ് ബോസിലെ ഓരോ എലിമിനേഷനിലും ട്വിസ്റ്റുകള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ട്വിസ്റ്റുകളാണ് ബിഗ്ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കുക. പുറത്തായവര്‍ തിരിച്ചെത്തിയതും പ്രതീക്ഷിക്കാത്തവര്‍ പുറത്തായതുമെല്ലാം ബിഗ്ബോസ് ചെറിയ കളിയല്ലെന്ന് പ്രേക്ഷകരെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്നലെത്തെ എലിമിനേഷനും സര്‍പ്രൈസിനൊപ്പം ടെന്‍ഷനും മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും സമ്മാനിച്ചു.

അപ്രതീക്ഷിതമായിട്ടാണ് ബിഗ്ബോസ് ഇന്നലെ മിഡ് വീക്ക് എലിമിനേഷന്റെ പ്രഖ്യാപനം നടത്തിയത്. ഫൈനലിലെത്തിയതില്‍ സന്തോഷിച്ചിരുന്ന അംഗങ്ങള്‍ പെട്ടന്നുളള ബിഗ്ബോസ് അറിയിപ്പ് കേട്ട് ഞെട്ടി. പെട്ടികള്‍ തയ്യാറാക്കാനും ഉടന്‍ എലിമിനേഷനിലൂടെ ഒരാള്‍ പുറത്തേക്ക് പോകുകയാണെന്നും ബിഗ്ബോസ് അറിയിച്ചു. ഗാര്‍ഡന്‍ ഏരിയയിലെത്തി അവരവരുടെ പേരുകള്‍ എഴുതിയ സ്റ്റാന്‍ഡിന് മുകളില്‍ നില്‍ക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. തുടര്‍ന്ന് പച്ച ലൈറ്റ് കത്തുന്നവര്‍ ദേഹത്ത് വീഴുന്നവര്‍ സേഫ് ആകുമെന്നും ചുവപ്പ് തെളിയുന്നവര്‍ പുറത്താകുമെന്നും ബിഗ്ബോസ് അറിയിച്ചു. എല്ലാവരോടും പരസ്പരം യാത്ര ചോദിക്കാന്‍ ബിഗ്ബോസ് അറിയിച്ചതിനെതുടര്‍ന്ന് പരസ്പരം കെട്ടിപ്പിടിച്ച് എല്ലാവരും യാത്രചോദിച്ചു. തുടര്‍ന്ന് എലിമിനേഷന്‍ ആരംഭിച്ചു. 

ആദ്യം സുരേഷും പിന്നാലെ സാബുവും ശ്രീനിയും പേളിയും സേഫായി. തുടര്‍ന്ന് എല്ലാവരോടും വീടിനുള്ളിലേക്ക് പോകാന്‍ ബിഗ്ബോസ് നിര്‍ദ്ദേശിച്ചു. എലിമിനേഷനില്ലെന്നു കരുതി എല്ലാവരും അകത്തേക്ക് പോയി ഒന്നിച്ചിരിക്കുമ്പോള്‍ ഷിയാസും അതിഥിയും പുറത്തേക്ക് വരാന്‍ ബിഗ്ബോസ് നിര്‍ദ്ദേശമെത്തി. തുടര്‍ന്ന് വീണ്ടും ലൈറ്റുകള്‍ തെളിഞ്ഞു. ഒടുവില്‍ അതിഥിയുടെ ദേഹത്ത് ചുവപ്പ് ലൈറ്റ് തെളിയുകയും അതിഥി പുറത്തായതായി ബിഗ്ബോസ് നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ പുറത്താകുമോ എന്ന് പേടിച്ചിരുന്ന ഷിയാസ് കണ്ണുപൊത്തിയാണ് എലിമിനേഷനില്‍ പങ്കെടുത്തത്. അതിഥിയാണ് താനാണ് പുറത്തായതെന്നും ഷിയാസ് സേഫാണെന്നും ഷിയാസിനെ അറിയിച്ചത്. തുടര്‍ന്ന് അതിഥി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ അതിഥി പോയതില്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും സങ്കടമുണ്ടായിരുന്നു. പേളിക്കും ഷിയാസിനും കരച്ചിലടക്കാനും സാധിച്ചില്ല.

Read more topics: # bigboss unexpected elimination
bigboss unexpected elimination

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES