ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് പേളി-ശ്രീനിഷ് ബന്ധത്തിന് ഒരു തീരുമാനമായിരിക്കുകയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ പേളി ശ്രീനിഷിനോട് തന്റെ ഇഷ്ടം ഇന്നലത്തെ എപിസോഡിലാണ് തുറന്നു പറഞ്ഞത്. പേളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലാണെന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പേളി ശ്രീനിഷിനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.
ഇന്നലെത്തെ എപിസോഡിലാണ് വളരെ റോമൊന്റിക്കായി പേളി തന്റെ നിലപാട് ശ്രീനിയോട് തുറന്നു പറഞ്ഞത്. തനിക്ക് ശ്രീനിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നുമാണ് പേളി ശ്രീനിയെ അറിയിച്ചത്. ആരും അറിയരുതെന്നും ആരോടും പറയരുതെന്നും പറഞ്ഞ പേളി നാണത്തോടെ ലാലേട്ടന്‍ പോലും ഇതറിയരുനെത്താണ് ശ്രീനിയോട് രാത്രി ഒരു മണിയോടെ പറഞ്ഞത്. വളരെ ശബ്ദം താഴ്ത്തിയാണ് പേളി ഇഷ്ടമാണെന്ന കാര്യം ശ്രീനിയോട് പറഞ്ഞത്. ഇപ്പോള്‍ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് ചോദിച്ച ശ്രീനിഷിനോട് തനിക്ക് ശ്രീനിയുടെ സിംപ്ലിസിറ്റിയാണ് ഇഷ്ടമായതെന്നുമായിരുന്നു പേളിയുടെ മറുപടി. ഏതു ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുന്നയാളാണ് ശ്രീനി. അതാണ് തന്നെ ശ്രീനിയിലേക്ക് അടുപ്പിച്ചതെന്നും പേളി പറഞ്ഞു. എന്നാല്‍ ഈ ബന്ധത്തിന് പേളിയുടെ കുടുംബം സമ്മതിക്കുമോ എന്നായിരുന്നു ശ്രീനിയുടെ സംശയം. എന്നാല്‍ വീട്ടുകാരെ താന്‍ പറഞ്ഞ് മനസ്സിലാക്കാമെന്നും അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും പേളി വ്യക്തമാക്കി. എനിക്ക് ധൈര്യമായി പറയാം ഞാന്‍ നിന്നെ സ്‌നേഹിക്കുമെന്നും താന്‍ പരിപാടി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കൂടെ ഏതെങ്കിലും ചെറുക്കനെയും കൊണ്ടു വരുമോ എന്ന് സഹോദരി ചേദിച്ചതായും പേളി ചിരിയോടെ കൂട്ടിച്ചേര്‍ത്തു. ചിരിയോടെയും ആഹ്ലാദത്തോടെയുമാണ് ശ്രീനി പേളിയുടെ പ്രണയം സ്വീകരിച്ചത്. നാണം കാരണം ഇരുവര്‍ക്കും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. കിടക്കാന്‍ പോകുന്നേരം ഞാന്‍ ഒന്നു കെട്ടിപിടിച്ചോട്ടെയെന്ന് ചോദിച്ച് ഇരുവരും കെട്ടിപിടിച്ച് യാത്ര പറഞ്ഞ ശേഷമാണ് ഉറങ്ങാന്‍ പോയത്. കഴിഞ്ഞ ദിവസം പേളിയെ തനിക്ക് ഇഷ്ടമാണെന്ന രീതിയില്‍ ശ്രീനിഷ് അര്‍ച്ചനയോട് സംസാരിച്ചിരുന്നു. പക്ഷേ പേളിയുടെ നിലപാട് ആര്‍ക്കും തന്നെ വ്യക്തമായിരുന്നില്ല. എങ്കിലും പേളി-ശ്രീനിഷ് പ്രണയം സ്ഥിരീകരിച്ച ശേഷം ബിഗ് ബോസില്‍ ഇവരുടെ യാത്ര ഇനി ഏതു ദിശയിലേക്കെന്ന് കണ്ടറിയാം.