മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബസീരിയല്‍ ഏതെന്ന് ചോദ്യത്തിന് ഫഌവേഴ്‌സിലെ ഉപ്പും മുളകും എന്നാണ് ഉത്തരം. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയൊടെയാണ് സീരിയലില്‍ എ്ത്തുന്നത്. യാഥാര്‍ഥ്യത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും സീരിയല്‍ ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ സീരിയലില്‍ നായകനായ ബിജുവിന്റെ സഹോദരനായ സുരേന്ദ്രനായി എത്തുന്നത് ബിനോജ് കുളത്തൂാണ്. ഇവരുടെ അസാധ്യമായ കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് മുമ്പും ആരാധകര്‍ തിരക്കിയിരുന്നു. ഇപ്പോള്‍ ബിജുവിന്റെ യഥാര്‍ഥ സഹോദരന്‍ തന്നെയാണ് സുരേന്ദ്രന്‍ എന്ന കഥാപാത്രമായി എത്തുന്നതെന്നത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
നായകന്‍ ബാലുവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുള്ള ചേര്‍ച്ച സീരിയല്‍ കാണുമ്പോഴെല്ലാം ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും, ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും പലര്‍ക്കും അറിയില്ല. സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബാലുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ലെന്നതും രൂപസാദൃശ്യം പോലും ഉണ്ടെന്നതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ബിനോജ് തന്നെയാണ് താന്‍ ബിജുവിന്റെ സഹോദരനാണെന്നും എങ്ങനെ സീരിയലിലേക്ക് എത്തിയെന്നും തുറന്നുപറഞ്ഞത്.
നെയ്യാറ്റിന്‍കര കുളത്തൂരാണ് ബിജുവിന്റെയും ബിനോജിന്റെയും സ്വദേശം. ചേട്ടന്‍ ബിജു തന്നേക്കാള്‍ അഞ്ചു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എടാ പോടാ ബന്ധമാണ് എന്നാണ് ബിനോജ് പറയുന്നത്. മാധവന്‍തമ്പിയുടെയും അമ്മ വസന്തകുമാരിയുടെയും മക്കളാണ് ബിജുവും ബിനോജും. ബിന്ദുവാണ് ഇവരുടെ സഹോദരി. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു ഇവരുടെത്. ബിജു സോപാനം ചെറുപ്പത്തില്‍ത്തന്നെ നാടകത്തിലൂടെ കലാരംഗത്തേക്ക് പോയി. ബിനോജാകട്ടെ 16 വര്‍ഷം പോണ്ടിച്ചേരിയില്‍ ഐടി കമ്പനികളിലെ ക്യാന്റീന്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്താണ് നാട്ടിലേക്ക് തിരികേ എത്തിയത്. ബിജു സോപാനം ഭാര്യ വീട്ടിലേക്ക് താമസം മാറിയതോടെ ഓടിട്ട ഒരുനില തറവാട്ട് വീട് പൊളിഞ്ഞ് ബിനോജ് മറ്റൊരു വീടുവച്ചു. 2500 ചതുരശ്രയടിയുള്ള ഇരുനില വീടാണ് ബിനോജ് പണിഞ്ഞത്. പക്ഷേ പുതിയ വീടു വച്ചപ്പോഴും സഹോദരസ്‌നേഹത്തിന്റെ പുറത്ത് ബിജു സോപാനത്തിനും കുടുംബത്തിനും വേണ്ടി ഒരു മുറിയും ബിനോജ് പണിതു. പോണ്ടിച്ചേരിയില്‍ നിന്നെത്തി എതെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് നാട്ടില്‍ നിന്ന സമയത്താണ് ഉപ്പും മുളകും സീരിയലില്‍ ചേട്ടന്‍ അഭിനയിച്ച് കസറുന്നത് ബിനോജ് കണ്ട്ത്. തമാശയ്ക്ക് ഒന്നു സീരിയലില്‍ മുഖം കാണിക്കണമെന്നേ താരം കരുതിയുള്ളു. പക്ഷേ പിന്നീട് ഒരു സ്ഥിരം കഥാപാത്രമായി മാറി. സുരേന്ദ്രന്‍ ഇടയ്ക്കിടയ്ക്ക് ചെന്ന് കയറുന്ന അതിഥിയാണെങ്കിലും, വാഴക്കാലയിലുള്ള ആ വീട് ഇപ്പോള്‍ ബിനോജിന് സ്വന്തം കുടുംബം പോലെയാണ്. പാറുക്കുട്ടിയുടെ കളിചിരികള്‍ കാണാനാണ് ഏറ്റവും സന്തോഷംമെന്നും അവളാണ് ഇപ്പോള്‍ ആ വീട്ടിലെ താരംമെന്നും ബിനോജ് പറയുന്നു.
അതുപോലെ തന്നെ ഇവരുടെ മറ്റൊരു കുടുംബാംഗം കൂടി ഉപ്പുംമുളകില്‍ അഭിനയിക്കുന്നുണ്ട്. അത് ബാലുവിന്റെ യഥാര്‍ഥ മകള്‍ ഗൗരിയാണ്. സുരേന്ദ്രന്റെ മകളായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഗൗരി എത്തിയത്. ഏതാനും എപ്പിസോഡില്‍ മാത്രമാണ് ഗൗരി മുഖം കാണിച്ചത്. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഗൗരിയെ അധികം എപ്പിസോഡില്‍ കാണാതിരിക്കുന്നത്. ബിനോജിന്റെ ഭാര്യ അഞ്ജന വീട്ടമ്മയാണ്. മക്കള്‍ സിദ്ധാര്‍ഥ് നാലാം കഌസിലും സതീര്‍ഥ് രണ്ടിലും പഠിക്കുന്നു.