Latest News

ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങി എന്ന് വരുത്തി കഥാപാത്രത്തെ തീര്‍ക്കാന്‍ ശ്രമിക്കുന്നു;ഉപ്പും മുളകില്‍ നിന്നും മുടിയന്‍ പുറത്ത;പൊട്ടിക്കരഞ്ഞ് നടന്‍  മുടിയന്‍ ഋഷി; ഒരു പാട് ടോര്‍ച്ചര്‍ നേരിട്ടെന്നും നടന്‍

Malayalilife
ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങി എന്ന് വരുത്തി കഥാപാത്രത്തെ തീര്‍ക്കാന്‍ ശ്രമിക്കുന്നു;ഉപ്പും മുളകില്‍ നിന്നും മുടിയന്‍ പുറത്ത;പൊട്ടിക്കരഞ്ഞ് നടന്‍  മുടിയന്‍ ഋഷി; ഒരു പാട് ടോര്‍ച്ചര്‍ നേരിട്ടെന്നും നടന്‍

നപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷന്‍ കോമഡി പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയില്‍ നിന്നും നിഷാ സാരംഗും ജുഹിയുമെല്ലാം പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചു വന്നിരുന്നു. എന്നാലിപ്പോള്‍, മൂത്തമകനായി അഭിനയിക്കുന്ന മുടിയന്‍ എന്ന വിഷ്ണുവിനെ ഉപ്പും മുളകില്‍ നിന്നും പുറത്താക്കിയെന്ന് റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നടന്‍ തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തോളമായി പരമ്പരയില്‍ നിന്നും അപ്രത്യക്ഷനാണ് മുടിയന്‍. ഇതിനു പിന്നിലെ കാരണം തിരക്കിയപ്പോഴാണ് തന്നെ പുറത്താക്കിയെന്ന വിവരം താരം വേദനയോടെ അറിയിച്ചത്.

പരമ്പരയില്‍ മുടിയന്റെ വിവാഹം കഴിഞ്ഞിരുന്നു. അതിനു ശേഷം ബാംഗ്ലൂരിലേക്ക് പോയി എന്നാണ് പരമ്പരയില്‍ കാണിച്ചിട്ടുള്ളത്. മുടിയന്റെ ഭാര്യയും അമ്മായിയമ്മയും അമ്മായിയച്ഛനും എല്ലാമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കഥ മുന്നോട്ടു പോകുന്നത്. ഇനിയൊരിക്കലും താന്‍ തിരിച്ചു വരാന്‍ സാധ്യതയില്ലാത്തതു പോലെ കഥാഗതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് മുടിയന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂരില്‍ ഒരു ഡ്രഗ് കേസില്‍ മുടിയന്‍ പെട്ടതായാണ് സീരിയല്‍ ഷൂട്ടിംഗ് ചെയ്തു വച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതു സംപ്രേക്ഷണം ചെയ്യുമെന്നാണ് നടന്‍ നല്‍കുന്ന വിവരം.

അതേസമയം, പരമ്പരയുടെ കഥാഗതിയിലുണ്ടായ മാറ്റമാണ് മുടിയനെ പുറത്താക്കാന്‍ കാരണം, ഒരു സിറ്റ് കോം കോമഡിയായാണ് ഉപ്പും മുളകിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും ആസാ്വദിക്കുന്നതും. എന്നാല്‍ കുറച്ചു കാലമായി ഒരു സീരിയല്‍ ടൈപ്പിലേക്ക് ഈ പരമ്പര എത്തിയത് വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെ താരങ്ങളും ചോദ്യം ചെയ്തപ്പോള്‍ നിഷാ സാരംഗിനും ബിജു സോപാനത്തിനും അടക്കം വലിയ പ്രശ്നങ്ങളാണ് പ്രശ്നങ്ങളാണ് ഷോ ഡയറക്ടറായ ഉണ്ണിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതേ പ്രശ്നമാണ് മുടിയനും ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഡയറക്ടറില്‍ നിന്നും വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് നേരിട്ടത്. തുടര്‍ന്നാണ് വേദനയോടെ മുടിയന്‍ ആ പരമ്പരയില്‍ നിന്നും പടിയിറങ്ങിയത്.

ആദ്യം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ട് ഷോ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഉണ്ണിയെ മാറ്റിയിരുന്നു. സീരിയല്‍ നിര്‍ത്തിവെക്കുക വരെ ചെയ്തിരുന്നു. തുടര്‍ന്ന് ഇനി അങ്ങനെയൊരു മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പു കിട്ടിയതോടെയാണ് വീണ്ടും ഉണ്ണി തിരിച്ചു വന്നത്. എന്നാല്‍ വീണ്ടും അതേ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരുന്നു. ഷോയെ തകര്‍ക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് പിന്നീട് ഡയറക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മുടിയന്‍ പറയുന്നു. മുടിയനെ പുറത്താക്കിയതിനെ ചൊല്ലി നിഷാ സാരംഗും ബിജു സോപാനവും എല്ലാം പ്രതികരിച്ചുവെങ്കിലും അവരെല്ലാം നിശബ്ദരാക്കപ്പെടുകയായിരുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞ പത്തു വര്‍ഷമായി കഴിഞ്ഞു വന്നവരാണ് തങ്ങള്‍. അതെല്ലാം ഇല്ലാതായി. തന്നെ ഒഴിവാക്കാന്‍ ഒരു ഡ്രഗ് കേസില്‍ പെടുത്തുന്ന രീതിയില്‍ കഥ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയിലാണ് മുടിയന്‍ പ്രതികരിച്ചത്. തന്നെ കുറിച്ച് കഥയില്‍ പറയാതിരിക്കാമായിരുന്നു. അല്ലെങ്കില്‍ ദുബായില്‍ പോയി എന്നു പറയാമായിരുന്നു. എന്നിട്ടും ഇത്തരം മോശമായ രീതിയില്‍ കഥ കൊണ്ടു പോകുന്നതിനു പിന്നില്‍ ഷോ ഡയറക്ടറായ ഉണ്ണിയാണെന്ന് മുടിയന്‍ ഉറപ്പിച്ചു പറയുന്നു. മറ്റുള്ളവര്‍ വേദനിക്കുന്നതു കണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റ് ആണ് അയാളെന്നാണ് മുടിയന്‍ കണ്ണീരോടെ പറയുന്നത്.


 

Uppum Mulakum Actor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക