ബിഗ്ബോസില്‍ എത്തിയ തുടക്കം മുതല്‍ തന്നെ പേളിയുമായി സൗഹൃദം ഉണ്ടാക്കിയ ആളാണ് അരിസ്റ്റോ സുരേഷ്. പല പ്രശ്‌നങ്ങളിലും പലപ്പോഴും പേളിക്ക് കവചമായി സുരേഷ് മാറിയിട്ടുണ്ട്. സുരേഷിന് പേളിയോടുള്ള പ്രത്യേക വാല്‍സല്യം മറ്റ് മത്സരാര്‍ഥികളെയും ചൊടിപ്പിച്ചിരുന്നു. ഒരിക്കല്‍ മമ്മിയെ കാണണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ പേളിയെ ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മി'യെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചാണ് അരിസ്റ്റോ സുരേഷ് ആശ്വസിപ്പിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ഇവരുടെ സൗഹൃദം ഷോയുടെ ഒടുക്കത്തില്‍ ശത്രുതയിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഭക്ഷണത്തിന്റെ പേരില്‍ രണ്ടുദിവസമായി പേളിയും സുരേഷും തമ്മില്‍ വഴക്ക് നടക്കുകയാണ്. ആദ്യം പൊറൊട്ടയെ ചൊല്ലിയാണ് വഴക്കിട്ടതെങ്കില്‍ ഇന്നലെ മട്ടണ്‍ കറിയെ ചൊല്ലിയായിരുന്നു വഴക്ക്. ഇന്നലെ ബിഗ്ബോസ് ഹൗസില്‍ മട്ടണ്‍ കറിയാണ് ഉണ്ടാക്കിയത്. എന്നാല്‍ തനിക്ക് മട്ടണ്‍ വേണ്ടെന്ന് സുരേഷ് പറഞ്ഞപ്പോള്‍ കഴിച്ചേ പറ്റു എന്നായിരുന്നു പേളിയുടെ നിലപാട്. മട്ടന്‍ കറിയാണ് ഇന്ന് ഉണ്ടാക്കിയതെന്നും തനിക്ക് മട്ടന്‍ വേണ്ടെന്നായിരുന്നു സുരേഷ് പറഞ്ഞത്. തുടര്‍ന്ന് മട്ടന്‍ ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള ദേഷ്യമാണ് സുരേഷേട്ടന്‍ ഇപ്പോഴും തന്നോട് കാണിക്കുന്നതെന്ന്് പേളിയും പറഞ്ഞു. ശ്രീനിഷും ഷിയാസും പേളിയ്ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമായി മട്ടന്‍ ശരിയാക്കുമ്പോള്‍ സുരേഷേട്ടന് മാത്രം ചെമ്മീന്‍ മതിയെന്ന് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പേളി കൂട്ടിച്ചേര്‍ത്തു. അതേസമയം പേളി സംസാരിക്കാന്‍ വരുന്നത് ഇഷ്ടമല്ലെന്ന് തന്നോട് സുരേഷ് പറഞ്ഞതായി ഷിയാസ് വെളിപ്പെടുത്തി. എന്നാല്‍ ഇനി അടുക്കളയിലേക്ക് കയറില്ലെന്ന തീരുമാനവും പേളി എടുത്തു.
പേളിയുമായിട്ടുള്ള തര്‍ക്കത്തെ കുറിച്ച് സംസാരിക്കാന്‍ എത്തിയവരോട് പേളിയുടെ പെരുമാറ്റം എനിക്ക് പലപ്പോഴും വിഷമമാവുന്നെന്നാണ് സുരേഷ് പ്രതികരിച്ചത്. താന്‍ എപ്പോഴും മട്ടന്‍ കറി കഴിക്കുന്ന ആളല്ലെന്നും അങ്ങനെയുള്ള തന്നോട് ആ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് ഇഷ്ടപ്പെട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളുവെന്നും അതിനാല്‍ വഴക്ക് വേണ്ടെന്നും പറഞ്ഞാണ് തുടര്‍ന്ന് അതിഥി സുരേഷിനെ ആശ്വപ്പിച്ചത്. ഇവരുടെ സൗഹൃദത്തെയും പിന്നീടുണ്ടായ പിണക്കത്തെയും ട്രോളി സോഷ്യല്‍ മീഡിയ രംഗത്തുണ്ട്.