സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്പിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയാണ് മാളവിക. എന്നാല്‍ അഭിനയവും നൃത്തവുമെല്ലാം ഉപേക്ഷിച്ച് ഒരിക്കല്‍ നാടുവിടാന്‍ ഒരുങ്ങിയതാണ് മാളവിക എന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്.
ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്ന മാളവികയ്ക്ക് വഴിത്തിരിവായത് മിസ് കേരള മത്സരമാണ്. മത്സരത്തിന്റെ ചിത്രം കണ്ടാണ് വിനീത് ശ്രീനിവാസന്‍ മലര്‍വാടി ആര്ട്സ് ക്ലബ് എന്ന ചിത്രത്തില്‍ നായികയായി മാളവികയെ ക്ഷണിക്കുന്നത്. തുടര്‍ന്ന് മലര്‍വാടിയിലും ഇന്നാണ് ആ കല്യാണം എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. മാളവികയ്ക്ക് എല്ലാം തന്റെ മരിച്ചുപോയ അച്ഛനായിരുന്നു. തനിക്ക് വേണ്ടി സിനിമ സ്വപ്നം കണ്ടിരുന്ന അച്ഛനായിരുന്നു എന്നാണ് മാളവിക പറയുന്നത്. അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും സീരിയലില്‍ സജീവമായതോടെയാണ് മാളവികയെ എല്ലാവരും അറിഞ്ഞുതുടങ്ങിയത്. എന്നാല്‍ സീരിയലില്‍ എത്തുംമുമ്പ് അച്ഛന്‍ ഹൃദയാഘാതാതത്തെതുടര്‍ന്ന് മരിച്ചു. ഇത് തനിക്ക് വലിയ തിരിച്ചടിയായെന്നാണ് മാളവിക പറയുന്നത്. തുടര്‍ന്ന് അഭിനയവും നൃത്തവും ഒന്നും ഇനി ജീവിതത്തില്‍ ഒരിക്കലും വേണ്ടെന്നു വച്ച് പഠിക്കാനായി മാളവിക ചെന്നൈയില്‍ പോകാന്‍ തയ്യാറെടുത്തു. ആ അവസരത്തിലാണ് വഴിത്തിരിവുപോലെ പൊന്നമ്പിളി വന്നത് എന്നും താരം പറയുന്നു.
സിനിമയില്‍ നിന്ന് സീരിയലിലേക്കു പോരുമ്പോള്‍ വിഷമമുണ്ടായിരുന്നോ എന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ പൊന്നമ്പിളിയെപ്പോലെ ഇത്ര ശക്തമായ ഒരു കഥാപാത്രം സിനിമയില്‍ കിട്ടുമായിരുന്നു എന്ന് തനിക്കു തോന്നുന്നില്ല എന്നാണ് മാളവിക പറയുന്നത്. തുടര്‍ന്ന് അമ്മുവിന്റെ അമ്മ, സൂര്യ ടീവിയിലെ നന്ദിനി തുടങ്ങിയ സീരിയലിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീരിയലില്‍ വന്ന ശേഷമാണ് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് മാളവിക പറയുന്നു. പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ കണ്ണടയൊക്കെ വച്ച് ഷോപ്പിങ്ങിനിറങ്ങും. പക്ഷേ, ആളുകള്‍ ഒറ്റ നോട്ടത്തില്‍ പിടികൂടുമെന്നും താരം സന്തോഷത്തോടെ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ താരങ്ങളും ഗൃഹാതുരത്വത്തോടെ വീടിനെ പറ്റി പറയുമ്പോള്‍ മാളവികയ്ക്ക് വീടു വേണ്ടെന്നാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല താരം ജനിച്ചതും വളര്‍ന്നതുമെല്ലാം തൃശൂരിലെ ഫ്‌ളാറ്റിലാണ്. ഇപ്പോള്‍ താമസിക്കുന്നത് കൊച്ചിയിലെ ഫ്‌ളാറ്റിലും അതുകൊണ്ട് തന്നെ വീട് എന്ന സങ്കല്‍പ്പത്തെക്കാള്‍ മാളവികയ്ക്ക് പ്രിയവും ഫ്‌ളറ്റാണ്.