Latest News

റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി കൂടെവിടെ താരം ബിപിൻ ജോസ്

Malayalilife
റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി കൂടെവിടെ താരം ബിപിൻ ജോസ്

ബിപിൻ ജോസ് എന്ന പേര് കേട്ടാൽ ഒരുപക്ഷേ നമുക്ക് ഈ നടനെ തിരിച്ചറിയണം എന്നില്ല. സീത പരമ്പരയിലെ രാമൻ എന്ന കഥാപാത്രത്തെ അവതരിപിച്ചത് ഈ താരമാണ്. പരമ്പരയിൽ ഒരു മുഴുനീളെ കഥാപാത്രമായി താരം എത്തിയിരുന്നില്ല. 2021 നെ ഏറെ ആകാംഷയോടെ പ്രേക്ഷകർ വരവേറ്റ പരമ്പരയാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ  പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്. ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ വീണ്ടും സീരിയൽ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ പരമ്പരയിൽ കൃഷ്‌ണകുമാറിന്റെ മകൻ ഋഷിയായി എത്തുന്നത് ബിപിൻ ജോസ് ആണ്. പരമ്പരയിലെ താരത്തിന്റെ കഥാപത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ കുടുംബവിശേഷങ്ങളുമായെത്തുകയാണ് താരം

വിദേശത്തുള്ള നല്ല ജോലി രാജി വെച്ചതിന് തുടക്കത്തിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് ബിബിൻ ജോസ് പറയുന്നത്. വാക്കുകൾ, ആരോടും പറയാതെയായിരുന്നു ജോലി രാജി വെച്ചത്. വീട്ടിൽ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് രാജി വെച്ചതിന് ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്നമായിരുന്നു. കുറെ വർഷം ഇത് തുടർന്നു. പിന്നീട് ഞാൻ മാറില്ലെന്ന് അവർക്ക് തന്നെ തോന്നി. ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ല.

കുവൈത്തിലാണ് ഭാര്യ ജനിച്ചതും വളർന്നതും. ഇപ്പോൾ 12 വർഷമായി ന്യൂസിലൻഡിൽ വർക്ക് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നവാരണ്. റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അപ്പോൾ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഭാര്യമാർ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. അതൊക്കെ ആദ്യമാണ്. കാരണം അത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്. അത് ഏതൊരു ഭാര്യയ്ക്കും തോന്നുന്ന കാര്യമാണ്. പിന്നീട് പുള്ളിക്കാരി ഓക്കെയായി. പിന്നെ സ്ഥിരമായി ഇരുന്ന് സീരിയൽ കാണുന്ന ആൾ അല്ല. പേഴ്സണൽ ലൈഫും കരിയറും രണ്ടായി കൊണ്ട് പോകുന്ന ആളാണ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ല. 

 

Actor bipin jose words about her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക