പുണ്യദര്‍ശനത്തിനായി പഴനി മുരുകന്‍ ക്ഷേത്രത്തിലേക്ക്

Malayalilife
topbanner
 പുണ്യദര്‍ശനത്തിനായി പഴനി മുരുകന്‍ ക്ഷേത്രത്തിലേക്ക്

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ശിവപാര്‍വതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പഴനിയിലുള്ള പഴനി മുരുകന്‍ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാല്‍ ''ദണ്ഡായുധപാണീ ക്ഷേത്രം'' എന്ന് അറിയപ്പെടുന്നു. അറിവിന്റെ പഴമെന്ന അര്‍ഥമുള്ള ''ജ്ഞാനപ്പഴമെന്ന'' വാക്കില്‍ നിന്നാണ് ''പഴനി'' എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. തൈമാസത്തില്‍ ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗര്‍ണമി ദിവസമായ ''തൈപ്പൂയമാണ്'' പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദര്‍ശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

ധാരാളം മലയാളികള്‍ വന്നുപോകുന്ന സ്ഥലമായതിനാല്‍ ഇവിടത്തുകാര്‍ക്ക് നല്ലപോലെ മലയാളം അറിയാം. കേരളത്തില്‍ നിന്നും പഴനിയിലേക്ക് പല വഴികളിലൂടെ എത്തിച്ചേരാം. വടക്ക്  മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് പാലക്കാട്  പൊള്ളാച്ചി  ഉദുമല്‍പേട്ട് വഴിയും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നാര്‍  ചിന്നാര്‍  ഉദുമല്‍പേട്ട് വഴിയും പഴനിയില്‍ എത്തിച്ചേരാം. ഒറ്റയ്‌ക്കോ ഒന്നോ രണ്ടോ പേരായിട്ടോ പോകുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളെ ആശ്രയിക്കുന്നതാകും ഉത്തമം. തിരുവനന്തപുരം, കൊട്ടാരക്കര, ചേര്‍ത്തല, ചങ്ങനാശ്ശേരി, എറണാകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും പഴനിയിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. ഇതില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള സര്‍വ്വീസ് മൂന്നാര്‍ വഴിയും മറ്റുള്ളവ പാലക്കാട് വഴിയുമാണ്

മദ്ധ്യാഹ്നത്തില്‍ കുറച്ചു നേരവും, രാത്രിയില്‍ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാല്‍, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാന്‍ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ. മറ്റൊരു ഐതിഹ്യം നിലനില്‍ക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയില്‍ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകള്‍ ഭഗവാന്‍ പ്രധാന പുരോഹിതനില്‍ നിന്നും കേള്‍ക്കുമത്രെ.

Read more topics: # pazhani murukan ,# kshethram
pazhani murukan kshethram

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES