Latest News

മണ്‍റോ തുരുത്ത് എന്ന വിസ്മയം

Malayalilife
മണ്‍റോ തുരുത്ത് എന്ന വിസ്മയം

കേട്ടറിവിനേക്കാള്‍ വലിയ മണ്‍റോ തുരുത്ത് എന്ന സത്യം.
കേട്ടും വായിച്ചും അറിഞ്ഞിരുന്നു മണ്‍റോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല.
പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്. ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കല് മണ്‌റോയിലെത്തിയാല്. പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്‌റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം.
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര. ആ യാത്രയാണ് മണ്‌റോ തുരുത്തിനെ സഞ്ചാരികള്ക്കിടയില് പ്രശസ്തമാക്കുന്നത്. മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കാലയിനു സ്വന്തം. 
സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് മണ്‍റോ തുരുത്തില്‍ നിന്ന് വിട പറഞ്ഞു, മഴക്കാലത്തെ ഒരു പ്രഭാതത്തില്‍, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്.
സഞ്ചാര ദൈര്‍ഘ്യം: രണ്ടര മണിക്കൂര്‍
അഭികാമ്യമായ സമയം: പുലര്‍ച്ചെ അല്ലെങ്കില്‍ വൈകീട്ടു നാല് മണിക്ക് ശേഷം

mundrothuruthu is an inland island group located at the confluence of ashtamudi lake and the kallada river

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക