തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ല്‍ പത്മനാഭപുരം കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പില്‍ സ്ഥിതിചെയ്യുന്നു.
തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു.ധ3പ കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത് കേരളാ സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പാണ്. 1741-ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷമാണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം പുതുക്കി പണിതത്. അതുപോലെ തന്നെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിക്ക് അടുത്തുള്ള കുറ്റാലം കൊട്ടാരവും കേരളത്തിന്റെ കൈവശമാണ് (കന്യകുമാരി ജില്ല കുടാതെ സംസ്ഥാന പുനസംഘടനയ്ക്ക് മുന്‍പ് കേരളത്തിലെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ചെങ്കോട്ട താലൂക്കും തെങ്കാശി താലൂക്കിലെ കുറ്റാലം ഉള്‍പ്പെടുന്ന പ്രദേശം).