ഗോവയ്‌ക്കൊരു യാത്ര പോയാലോ; ഗോവയെ സുന്ദരമാക്കുന്നത് ഈ പ്രധാന സ്ഥലങ്ങള്‍

Malayalilife
topbanner
 ഗോവയ്‌ക്കൊരു യാത്ര പോയാലോ; ഗോവയെ സുന്ദരമാക്കുന്നത് ഈ പ്രധാന സ്ഥലങ്ങള്‍


എത്രയെത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങളാണ് ഗോവയില്‍ ഉളളത് മാണ്ഡോവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പനാജിയാണ് ഗോവയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടവും. ചരിത്രത്തില്‍ ഗോവയുടെ പങ്കിനെ അടയാളപ്പെടുത്തുന്ന ഇവിടം കാഴ്ചകള്‍ കൊണ്ട് സ്ചാരികലുടെ മനസ്സിനെ കീഴടക്കുന്ന സ്ഥലം കൂടിയാണ്. പോര്‍ച്ചുഗീസുകാരുടെ അടയാളങ്ങള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടെ കോട്ടകളും ഗോവയിലെ എണ്ണപ്പെട്ട ബീച്ചുകളും കാണാം.ഓള്‍ഡ് ഗോവ, റെയിസ് മാഗോസ് ഫോര്‍ട്ട്,അഗുവാഡാ കോട്ട, ഗോവ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ഡോണ പൗല ബീച്ച്, മിരാമര്‍ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ സ്റ്റേറ്റ് മ്യൂസിയം,ജമാ മസ്ജിദ്, ശാന്താ ദുര്‍ഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.


ഇന്ന് ഗോവയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ് ഗോവ. 1543 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ നഗരം അവരുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാവികനായിരുന്ന വാസ്‌കോഡ ഗാമയോടുള്ള ആദരസൂചകമായി പേരു നല്കിയിരിക്കുന്ന ഇവിടം ഗോവയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഗോവയുടെ ചരിത്രവും സംസ്‌കാരവും ഉറങ്ങുന്ന നാടുകൂടിയാണിത്.ബോഗ്മാലോ ബീച്ച്, വെല്‍സാവോ ബീച്ച്, പൈലറ്റ് പോയന്റ്, ജാപ്പനീസ് ഗാര്‍ഡന്‍, സുവാരി നദി. നേവല്‍ ഏവിയേഷന്‍ മ്യൂസിയം എന്നിവയും ഇവിടെത്തെ ബംഗിയുടെ മാറ്റു കൂട്ടുന്നു .ബീച്ചുകള്‍ ഹരമായിട്ടുള്ളവര്‍ക്ക അടിച്ചുപൊളിക്കുവാന്‍ പറ്റിയ ഇടമാണ് വടക്കന്‍ ഗോവയുടെ ഭാഗമാ കാലന്‍ഗുട്ടെ. ഒരു കാലത്ത് ധാരാളം ഹിപ്പികള്‍ എത്തിച്ചേര്‍ന്നിരുന്ന ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.കലന്‍ഗുട്ടെ ബീച്ച്, ബാഗാ ബീച്ച്, അഗൗഡ കോട്ട, സെന്റ് അലക്‌സ് ദേവാലയം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.
ഗോവയില്‍ ബീച്ചുകളോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് മാപൂസ. ബീച്ചുകളുടെ സൗന്ദര്യം പെട്ടന്ന് ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം.കലാച്ച ബീച്ച്, അര്‍പോറ, അല്‍ഡോണ, ചപോര കോട്ട, ശ്രീകലിക ക്ഷേത്രം, മാപൂസ ഫ്രൈഡേ ബസാര്‍, ബസലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍.ിഗോവയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലവും അവിടുത്തെ രണ്ടാമത്തെ വലിയ നഗരവുമാണ് മഡ്ഗാവോണ്‍ എന്നറിയപ്പെട്ടിപുന്ന മര്‍ഗോവ. പോര്‍ച്ചുഗീസുകാരുടെ കാലത്തായിരുന്നു ഈ സ്ഥലത്തിന് മഡ്ഗാവോണ്‍ എന്ന പേരുണ്ടായിരുന്നത്. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട റിലീജയസ് സ്ഥലങ്ങളിലൊന്നാണിത്. കാനോപി ഗോവ, കോള്‍വാ ബീച്ച്, മോണ്ടെ ഹില്‍, ടൗണ്‍ സ്‌ക്വയര്‍, വെല്‍സാവോ ബീച്ച് തുടങ്ങിയവയും മര്‍ഗഗോവയക്ക് മാറ്റു കൂട്ടുന്നു 

Read more topics: # goa trip ,# travel very nice placess
goa trip travelvery nice placess

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES