Latest News

കോടമഞ്ഞില്‍ ഒരു കൊടൈക്കനാല്‍ യാത്ര...

അസ്‌ലം പി എ
കോടമഞ്ഞില്‍ ഒരു കൊടൈക്കനാല്‍ യാത്ര...


മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. അതാണ് കൊടൈകനാല്‍...

എന്താണ്ട് ഒന്നര മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്താണ് ഈ യാത്ര.. കൊടൈക്കനാലില്‍ റിസോര്‍ട്ടും, യാത്രക്കുള്ള ഇന്നോവയും ഒരു മാസം മുമ്പ് തന്നെ റെഡി ആയി. ഒക്ടോബര്‍ ഒന്നിന് പോകാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും. അത് മൂന്നിലേക്ക് മാറ്റി.. കാരണം.....

ഒക്ടോബര്‍ മൂന്നാം തിയതി അതി രാവിലെ തന്നെ (ഏതാണ്ട് നാലരയോടു കൂടി) ഞങ്ങള്‍ യാത്ര തുടങ്ങി.. പോകുന്ന വഴിയില്‍ വെച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. മൂന്നാര്‍ വഴി ആണ് പോയത്. മൂന്നാറിന്റെ ഭംഗി മനപാഠമാകിയ ഞങ്ങള്‍ക്ക് അതൊരു പുതിയ അനുഭവം ആയിരുന്നില്ല... ഹൈറേഞ്ചില്‍ കൂടിയുള്ള യാത്ര വല്ലാതെ തളര്‍ത്തി.. തേയില തോട്ടങ്ങള്‍ പതിവ് കാഴ്ചകള്‍ എന്ന പോലെ ഞങ്ങള്‍ക്കു തോന്നി.. അത് കൊണ്ട് തന്നെ അവിടെ നിന്നും ഒരു ഫോട്ടോ പോലും എടുക്കാന്‍ തന്നെ ആരും തയ്യാര്‍ ആയതു പോലും ഇല്ല..

മറയൂരില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങള്‍ കോവില്‍ കടവിലേക്ക് ആണ് പോയത്. അവിടെ മുനിയറ ഉള്ള ഒരു പാറക്കൂട്ടങ്ങള്‍ ഉണ്ട് പോലും.. മുനിയറ - പണ്ട് പ്രായമാകുന്നവരെ ആ അറക്കുള്ളില്‍ ഉപേഷിച്ചിട്ടു പോകും എന്നാണ് സുമേഷ് പറഞ്ഞ അറിവ്.. കോരിചോരിയുന്ന മഴയതാണ് ഞങ്ങള്‍ അവിടെ എത്തിയത്.. എന്നാലും ഞാനും സുമേഷും ഒക്കെ അവിടെ ഇറങ്ങി.. പാറകള്‍ കൊണ്ടുണ്ടാകിയ ഒരു പാട് മുനിയറകള്‍ ഞങ്ങള്‍ അവിടെ കണ്ടു.. മഴ, പ്രകൃതിയുടെ സുന്ദരമായ മറ്റൊരു മുഖം മൂടി തന്നെ.. ആ മനോഹാരിത അവിടെ കൂടുതല്‍ ഭംഗിയില്‍...മഴയില്‍ കുതിര്‍ന്ന ഞങ്ങള്‍ ഡ്രെസ്സൊക്കെ മാറി.. യാത്ര തുടര്‍ന്നു. കുളിച്ചു ഫ്രഷ് ആയതു പോലെ...:-0


അഞ്ചു മണിയോടു കൂടി കൊടൈക്കനാല്‍ എത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍ എങ്കിലും. അപ്പോള്‍ തന്നെ സമയ വളരെ അതിക്രമിച്ചിരുന്നു.. ആര് മണിയൂട് കൂടെ അആനു ഞങ്ങള്‍ പളനി എത്തിയത്.. അവിടെ നിന്ന് ചുരത്തിന്റെ ആദ്യം തന്നെ ഒരു ബ്ലോക്ക്..ഒരു ലോറി ബ്രേക്ക് ഡൌണ്‍ ആയി കിടക്കുന്നു. .ഏതാണ്ട് ഒരു മണിക്കൂര്‍ അവിടെ പോയി.. മഴയ ഇടയ്ക്കിടെ വന്നു പോയി കൊണ്ടിരുന്നു..പിറ്റേന്നത്തെ ഞങ്ങളുടെ പരിപാടികള്‍ ഒക്കെ തെറ്റുമോ എന്ന് ഭയം ആയി..എട്ടു മണിയോടു കൂടി ഞങ്ങള്‍ കൊടൈക്കനാല്‍ എത്തി. മഴയും, മഞ്ഞും ഉണ്ടായിരുന്നെങ്കിലും തന്നുപ്പു അത്രയ്ക്ക് അസഹിനിയമായി തോന്നിയില്ല.. അവിടെ നിന്ന് തൊട്ടടുത്ത് തന്നെ ആയ്രിന്നു ഞങ്ങള്‍ ബുക്ക് ചെയ്താ താമസ സ്ഥലം.. അത്യാവിശ്യം നല്ല സൌകര്യത്തോടെ ഉള്ള റൂമുകള്‍.. ജിബിയും അനീഷും എത്തിയ പാടെ കിടപ്പായി.. പുറത്തു പോയി ഭക്ഷണം കഴിച്ചു വന്ന ഞാന്‍ പെട്ടെന്ന് തന്നെ ഉറങ്ങാന്‍ കിടന്നു.. ആരൊക്കെയോ നടക്കാന്‍ പോക്കുന്നുണ്ടായിരുന്നു....

പിറ്റേന്ന് രാവിലെ ബാങ്ക് വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്...അപ്പോള്‍ തന്നെ പതിവ് അലാറവും അടിച്ചു... പിന്നെ ഉറക്കം കിട്ടിയില്ല... പല്ലും മുഖവും കഴുകി ഞാന്‍ പുറത്തിറങ്ങി.. എല്ലാവരും നല്ല ഉറക്കം ആയിരുന്നു...കുറച്ചു നടന്നു.. അവിടെ കണ്ട ഒരു കടയില്‍ നിന്നും ഒരു ചായ കുടിച്ചു.. പള്ളി എവിടെ ആണെന്ന് അവരോടു ചോദിച്ചു മനസിലാകി അങ്ങോട്ട് പോയി.. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞു വീണ്ടും ഒരു ചായയും കുടിച്ചു ഞാന്‍ റൂമില്‍ തിരിച്ചു എത്തിയപ്പോഴേക്കും എല്ലാവരും തന്നെ ഉണര്‍ന്നിരുന്നു...

തലേ ദിവസത്തെ പ്ലാന്‍ പോലെ തന്നെ എല്ലാവരും തന്നെ എട്ടു മണിയൂട് കൂടി കുളിച്ചു റെഡി ആയി.. തലേ ദിവസം ഡിന്നര്‍ കഴിച്ച അതെ ഹോട്ടല്‍ തന്നെ.. ആ ഹോട്ടല്‍ അന്ന് ഉദ്ഘാടനം ആയിരുന്നു പോലും.. ഹോട്ടല്‍ കൊച്ചിന്‍ ...അവിടെ നിന്നും ഞങ്ങള്‍ ആദ്യം പോയത് കോക്ക് വാക്ക് വ്യൂ എന്നാ സ്ഥലത്തേക്കാണ്..കൊടൈക്കനാല്‍.. ലില്‍ ഞാന്‍ എന്ത് കാണാന്‍ ആഗ്രഹിച്ചവോ അത് അവിടെ കാണാന്‍ കഴിഞ്ഞു.. മഞ്ഞിന്റെ ഭംഗി, അത് മേഘങ്ങളേ പോലെ .. മേഘമാണോ അതോ മഞ്ഞാണോ എന്ന് മനസിലാകാന്‍ വളരെ പ്രയാസം തന്നെ. ക്യാമറയില്‍ ഞാന്‍ 

കണ്ട കാഴ്കള്‍ തുരു തുരെ അടിച്ചു കൊണ്ടിരുന്നു.. മനസിനെ കുളിര്‍ നല്‍കുന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.. എത്ര കണ്ടാല്ലും മതി വരാത്ത ആ കാഴ്ചകള്‍ മനസിലും ക്യാമറയിലും പതിച്ച ശേഷം ഞങ്ങള്‍ അവിടെന്നു വിട പറഞ്ഞു.. അപ്പോള്‍ എനിക്ക് ഈ യാത്രയുടെ സുഖം സഫലീകരിച്ചത് പോലെ. അത്രയ്ക്ക് സുന്ദരമായിരുന്നു ആ കാഴ്ചകള്‍..

അവിടെ നിന്നും ഞങ്ങള്‍ പോയത് പില്ലെര്‍ റോക്ക്‌സ് കാണാന്‍ ആണ്.. ദൂരെ നിന്നും കാണുന്ന ഒരു കൂറ്റന്‍ പറ.. കോട മഞ്ഞില്‍ അത് കാണാന്‍ തന്നെ പ്രയാസം.. നേരത്തെ കണ്ട അത്രയും സുന്ദരമാല്ലെങ്കിലും ഈ കാഴ്ചയും മനോഹരം തന്നെ.. പെട്ടെന്ന് തന്നെ അവിടെ നിന്നും ഞങ്ങള്‍ പോയി.. ൗെശരശറല പോയിന്റ് ആയിരുന്നു അടുത്ത ലക്ഷ്യം.. വഴി തെറ്റി.. റോഡില്‍ കണ്ടവരോടൊക്കെ ചോദിച്ചപ്പോള്‍ ൗെശരശറല ചെയ്യാന്‍ ആണെങ്കില്‍ എവിടെ നിന്നും ചെയ്യാം എന്നാ ഭാവത്തോടെ വഴി പറഞ്ഞു തന്നു. എന്തായാലും അവിടെ പോയില്ല.. ഗുണാ ഗുഹ ആയിരുന്നു അടുത്ത ലക്ഷ്യം.. ഗുഹിലേക്ക് കടത്തി 

വിടുന്നുണ്ടായിരുന്നില്ല.. അതിന്റെ പരിസരം ഒക്കെ കാണാം.. എത്ര മനോഹരം, എഴുതാനും പറയാനും വാക്കുകള്‍ പോര.. ആ കാഴകള്‍ ഞങ്ങള്‍ എടുത്ത ഫോടോകളിലൂടെ സംസാരിക്കും.. നല്ല മഞ്ഞ്.. പ്രകൃതിയുടെ ഈ കാഴ്ചകളുടെ സൃഷ്ടാവിന് പ്രണാമം... ഏകദേശം 12 മണി ആയി എന്നാല്‍ പോലും സൂര്യ പ്രതാപം ഒരു തരി പോലും ഇല്ല.. ക്യാമറ കണ്ണുകളില്‍ ആ കാഴ്ചകള്‍ മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു..

മതിയായില്ലെങ്കിലും ഞങ്ങള്‍ അവിടെ നിന്നും യാത്ര തുടര്‍ന്ന്.. അപ്പര്‍ തടാകം വ്യൂ ആയിരുന്നു അടുത്തത്.. പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ ഇല്ല.. മുകളില്‍ നിന്നും ദൂരെ കൊടൈക്കനാല്‍ തടാകം കാണാം... പെട്ടെന്ന് തന്നെ ഞങ്ങള്‍ അവിടെന്നും തിരിച്ചു.. അപ്പോഴേക്കും മഴ ചാറി തുടങ്ങി. തടാകത്തിന്റെ അടുത്തേക്ക് ആണ് ഞങ്ങള്‍ പോയത്. മഴയുടെ കാഠിന്ന്യം അപ്പോഴേക്കും കൂടിയിരുന്നു. ബോട്ടിംഗ് നടത്തണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. എല്ലാവരും അവിടെ ഇറങ്ങി ഷോപിംഗ് തുടങ്ങി. ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു മഴയില്‍ തടാകത്തിന്റെ ഭംഗി ആസ്വ്യദിച്ചു കൊണ്ടിരുന്നു. . ഹോം മൈട് ചോക്ലേറ്റ് ആയിരുന്നു സ്‌പെഷ്യല്‍..

ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ മറ്റൊരു യാത്രക്ക് വിരാമം കുറച്ചു.. കൊടൈക്കനാല്‍ ചുരം ഇറങ്ങി.. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയിലുമെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

Read more topics: # Travelogue by Aslam P A
a journey to Kodaikanal travelogue written by Aslam P A

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES