സ്‌കൂള്‍ അടച്ചു അവധിക്കാലം എത്തിയതോടെ മക്കളുമായി ടൂര്‍ പോകുന്നതിനെക്കുറിച്ചാണ് പല മാതാപിതാക്കളും ആലോചിക്കുന്നത്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാന്‍ കിടിലന്‍ ടൂര്‍ പാക്കേജുകളാണ് കെടിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകളിലൂടെ ചുരുങ്ങിയ ചിലവില്‍ കെടിഡിസി വക പ്രീമിയം ഹോട്ടലുകളില്‍ ഭക്ഷണം ഉള്‍പെടെ താമസിക്കാം.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനുമാണ് കെടിഡിസി മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. വശ്യമനോഹരിയായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.
കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.
തേക്കടിയിലെ കെ.ടി.ഡി സി ബജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസിലും മികച്ച കിഴിവുകളോടെ ടൂര്‍ പാക്കേജ് ലഭ്യമാണ്. 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെ 3333 രൂപയാണ് പ്രസ്തുത ടൂര്‍ പാക്കേജുകള്‍ക്ക് ഈടാക്കുന്നത്. മേല്‍പ്പറഞ്ഞ ആകര്‍ഷമായ പാക്കേജുകള്‍ 2019 ഏപ്രില്‍ , മെയ് മാസങ്ങളില്‍ പ്രത്യേക നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടകും . മേല്‍പ്പറഞ്ഞ കെടിഡിസി ഹോട്ടലുകളില്‍ മറ്റൊരു സീസണിലും ഇത്ര കുറഞ്ഞ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ ലഭ്യമാകില്ല.