കോട്ടയം - കുമളി (സ്റ്റേറ്റ് ഹൈവേ 13) റോഡില്‍ പീരുമേടിനു ശേഷം,മെയിന്‍ റോഡില്‍നിന്നും അഞ്ചുകിലോമീറ്ററോളം ഉള്ളിലായി സ്ഥിതി ചെയ്യുന്ന മൊട്ടക്കുന്നുകള്‍ നിറഞ്ഞ സുന്ദരമായ പ്രദേശമാണ് പരുന്തുമ്പാറ.പച്ചപ്പ്‌നിറഞ്ഞ പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞരുവിയും പലപ്പോഴും കാഴ്ച്ചയെ മറയ്ക്കുന്ന മൂടല്‍മഞ്ഞും,ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെത്തുന്ന ഇളംകാറ്റും, ഇവിടെഎത്തുന്ന ഏതൊരു ആളുടെ മനസ്സിനെയും പുതിയ അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച.വാഗമണ്‍മലനിരകളോളം വിശാലമല്ലെങ്കിലും,അത്രത്തോളംതന്നെ സൗന്ദര്യമാണ് ഈ മലനിരകള്‍ക്കിടയില്‍ പ്രകൃതി,ഇവിടെഎത്തുന്ന സഞ്ചാരികള്‍ക്കായി ഒളിപ്പിച്ചുവച്ചിരിക്കുന്നത്.കൂടാതെ.ശബരിമലവനങ്ങളുടെ വിദൂരദൃശ്യത്തിലേക്ക് ഒഴുകിഇറങ്ങുന്ന അഗാധമായ മലഞ്ചെരുവുകളും പരുന്തുംപാറയുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. വര്‍ഷങ്ങള്‍ക്ക്മുന്‍പ് പുറംലോകത്തിനു മുന്‍പില്‍ കാര്യമായി വെളിപ്പെടാതിരുന്ന ഈ പ്രദേശം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ മനോഹരപ്രദേശത്തെ,അഭ്രപാളികളിലൂടെ,പുറംലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചതില്‍,ഭ്രമരം, രഹസ്യപോലീസ്,തുടങ്ങിയ ചിത്രങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.ഇത്തരത്തില്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു എങ്കിലും,യഥാര്‍ത്ഥ പ്രകൃതിസ്‌നേഹികളെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ക്കും,സാവധാനമെങ്കിലും പരുന്തുംപാറയും വിധേയമായികഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ വയ്യ.മനോഹരമായ പുല്‍മേടുകളില്‍ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക്കും,മദ്യകുപ്പികളും,കുപ്പിച്ചില്ലുകളും പരുന്തുംപാറയെ കാത്തിരിക്കുന്ന പരിസ്ഥിതിനാശമെന്ന ദുരന്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
വലിയതോവാളയില്‍നിന്നും,ഉച്ചക്കുശേഷം രണ്ടുമണിയോടെ രണ്ടു ബൈക്കുകളിലായി,ഞാനും,ബെന്നിയും,ബിജുസാറും,ജിന്‍സനും യാത്ര തിരിച്ചു.ഏലപ്പാറ...കുട്ടിക്കാനം...പീരുമേട് വഴി ആണ് ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തിരുന്നത്.പോകുന്നവഴി കൂടെയുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരം,പോത്തുപാറയിലുള്ള,പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ,ഫിസിയോതെറാപ്പിസെന്റര്‍ കൂടി ഞങ്ങളുടെ യാത്ര.
യില്‍ ഉള്‍പ്പെടുത്തിയിരുന്നു.അവിടെയുള്ള ആയൂര്‍വേദ മരുന്ന്‌നിര്‍മ്മാണഫാക്ടറികൂടി സന്ദര്‍ശിക്കണം എന്നുണ്ടായിരുന്നെങ്കിലും,സമയക്കുറവു മൂലം അത് ഒഴിവാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്ന്.കുട്ടിക്കാനത്തു എത്തിയപ്പോള്‍ത്തന്നെ സാമാന്യം നന്നായി തണുപ്പ് തുടങ്ങിയിരുന്നു. അതിനാല്‍ അവിടെനിന്നു ഓരോ ചൂടുചായയും കുടിച്ചു,അത്യാവശ്യം ഭക്ഷണസാധനങ്ങളും വാങ്ങി ഞങ്ങള്‍യാത്ര തുടര്‍ന്നു.ഞങ്ങള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങിയത് അറിയാതെ,ബിജുസാറും,ജിന്‍സനുംകൂടി മറ്റെവിടെനിന്നോ,കുറച്ചു സാധനങ്ങള്‍കൂടി വാങ്ങിയിരുന്നതിനാല്‍ യാത്ര ഭക്ഷണസമൃദ്ധമായിരുന്നു.
കുട്ടിക്കാനം...കുമളി റോഡില്‍നിന്നും പരുന്തുംപാറവരെയുള്ള വഴി മോശമായിത്തന്നെയാണ് കാണപ്പെട്ടത്.എങ്കിലും തേയിലക്കാടുകള്‍ പച്ചപുതപ്പിച്ച കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന നാട്ടുവഴികളില്‍ക്കൂടിയുള്ള യാത്ര നല്ലൊരു അനുഭവം തന്നെയാണ്. ഹൈറേഞ്ചില്‍ അപൂര്‍വമായ പനിനീര്‍ ചാമ്പയും,ഓറഞ്ച് മരങ്ങളും ഈ വഴിയോരങ്ങളില്‍ ധാരാളമായി കാണുവാന്‍ സാധിക്കും.
പരുന്തുംപാറയില്‍ എത്തി,വിശാലമായ പാറപ്പുറത്ത് വണ്ടികള്‍ നിറുത്തി കാഴ്ച കാണുന്നതിനായി ഞങ്ങള്‍ ഒരു വശത്തേയ്ക്ക് നീങ്ങി.ഒരു വശത്ത് വിശാലമായ പുല്‍മേടുകളും,മറുവശത്ത് അഗാധമായ കൊക്കയും,തികച്ചും വ്യത്യസ്തതമായ രണ്ടു ദൃശ്യങ്ങളുടെ മനോഹാരിതയാണ് പകര്‍ന്നു തരുന്നത്. കഴിഞ്ഞ വര്‍ഷംവരെ തുറന്നുകിടന്നിരുന്ന കൊക്കയുടെ വശങ്ങള്‍ ഇത്തവണ,വേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.മകരവിളക്ക് ദര്‍ശനത്തിനായി ധാരാളം അയ്യപ്പഭക്തര്‍ എത്തി ചേരാറുള്ള ഈ സ്ഥലം,ശബരിമലയുടെ ഭൂപടത്തിലും ഇടം പിടിച്ചിരിക്കുന്നു.
ഒരു വര്‍ഷത്തിനുമുന്‍പ്,സന്ദര്‍ശിച്ചപ്പോള്‍ കണ്ടതിലും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇത്തവണ പ്രകൃതി അവിടെ ഒരുക്കിവച്ചിരുന്നത്.അന്ന് പച്ചയും, മഞ്ഞയും കൊണ്ട് സമൃദ്ധമായിരുന്ന പുല്‍മേടുകള്‍ ഇത്തവണ ഉണങ്ങിയ പുല്ലുകള്‍കൊണ്ട്,മറ്റൊരു വര്‍ണമിശ്രിതം സന്ദര്‍ശകര്‍ക്കായി തീര്‍ത്തിരിക്കുന്നു.കാഴ്ച്ചയെ മറയ്ക്കുന്ന മൂടല്‍മഞ്ഞും,ചാറ്റല്‍മഴയും ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നുണ്ട്.എങ്കിലും
അതൊന്നും വകവയ്ക്കാതെ,ചില കുന്നിന്‍ചെരിവുകളില്‍ സഞ്ചാരികള്‍ സമയം ചിലവഴിക്കുന്നുണ്ട്.
മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചു സമയം പോയത് അറിഞ്ഞില്ല.അല്‍പസമയത്തിനുശേഷം തിരിഞ്ഞുനോക്കിയ ഞങ്ങള്‍ കണ്ടത്,പാറപ്പുറത്ത് വച്ചിരുന്ന ഭക്ഷണപൊതിയില്‍നിന്നും,ഒരു കൂടുമായിപാഞ്ഞുപോകുന്ന ഒരു ശുനകന്റെ ചിത്രമാണ്. ക്രിസ്തുമസ് പ്രമാണിച്ച്,കേക്കിന്റെ പൊതിമാത്രമേ എടുത്തുള്ളൂ.ഭാഗ്യം.ബാക്കിയുള്ള ഭക്ഷണസാമഗ്രികളും പൊതിഞ്ഞുകെട്ടി ഞങ്ങള്‍ അരുവി
ക്കരയിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങി.ഇറക്കം അല്പം ബുദ്ധിമുട്ടാണ്.പാറയില്‍ പറ്റിപ്പിടിച്ചു വളരുന്നപുല്ലുകളില്‍ ചവിട്ടിവേണം താഴേയ്ക്ക് ഇറങ്ങാന്‍.മഴക്കാലത്ത് ശക്തമായ വഴുക്കല്‍ അനുഭവപ്പെടാറുള്ളതിനാല്‍,ആ സമയങ്ങളില്‍ ഈ സാഹസത്തിനു ശ്രമിക്കാതിരിക്കുകയാകും ഉത്തമം.അരുവിയില്‍കാര്യമായ ഒഴുക്കില്ലെങ്കിലും,ശുദ്ധമായ,തെളിഞ്ഞ വെള്ളം.ഞാനും,ബെന്നിയും കുത്തനെയുള്ള പാറ
യില്‍കൂടി ഒരു കുന്നു കയറാന്‍ തുടങ്ങിയപ്പോള്‍,ജിന്‍സനും,ബിജുസാറും അരുവിക്കരയില്‍ ഇരുന്നും,കിടന്നും തങ്ങളുടെ ഫോട്ടോസെഷന്‍ ആരംഭിച്ചു.
അല്‍പ്പനേരത്തിനു ശേഷം ഫോട്ടോസെഷന്‍ അവസാനിപ്പിച്ചു,അവര്‍ ഞങ്ങള്‍ക്കൊപ്പമെത്തി,ഒന്നിച്ചുകുന്നു കയറാന്‍ തുടങ്ങി.കുന്നിന്‍ചെരിവുകളില്‍ക്കൂടിയുള്ള യാത്രകളും,അല്‍പ്പം വിശ്രമവും കഴിഞ്ഞപ്പോഴേയ്ക്കും സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു.എങ്കിലും അല്‍പനേരവും കൂടി അവിടെ ചിലവഴിച്ചു,ഭക്ഷണവും കഴിച്ച് ഞങ്ങള്‍ തിരികെ റോഡിലേയ്ക്ക് മടങ്ങി.നല്ല തണുപ്പും,മഞ്ഞും ഉണ്ടെങ്കിലും,ഐസ്‌ക്രീംവില്പനക്കാര്‍,സന്ദര്‍ശകരെക്കാളും കൂടുതലുണ്ട്.ഓരോഐസ്‌ക്രീമും കഴിച്ച് പരുന്തുംപാറയില്‍നിന്നും യാത്ര തിരിച്ചപ്പോഴെയ്ക്കും,മഴ ചാറാന്‍ തുടങ്ങി.എങ്കിലുംമഴയിലൂടെയുള്ള യാത്രയുടെ സുഖം ഒരുപാടിഷ്ടപ്പെടുന്നതുകൊണ്ട്,മഴത്തുള്ളികളുടെ തലോടല്‍ ഏറ്റുള്ളയാത്ര ഞങ്ങള്‍ തുടര്‍ന്നു.ഞങ്ങളെ നന്നായി ഒന്ന് കുളിപ്പിച്ചശേഷം,അല്‍പനേരത്തിനുശേഷം മഴ ശമിച്ചു.
തിരികെയുള്ള യാത്ര കുമളി..പുളിയന്മല..കട്ടപ്പനവഴി ആക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.മടക്കയാത്രയില്‍പ്രശസ്ത മരിയന്‍തീര്‍ഥാടനകേന്ദ്രമായ പട്ടുമലപള്ളിയും സന്ദര്‍ശിച്ചു അല്പം,ആദ്ധ്യാത്മികഉണര്‍വുമായി .9 :00 മണിയോടെ ഞങ്ങള്‍ വലിയതോവാളയില്‍ മടങ്ങി എത്തി.അങ്ങനെ ചെറുതെങ്കിലും സുന്ദരമായ ഒരു യാത്ര കൂടി