നാലു ക്യാമറകളുമായി ഗാലക്‌സി എ9 ന്റെ പിന്‍ഗാമിയായി സാംസങ് ഗാലക്സി എ9 (2018) പുറത്തിറങ്ങി.
പിറകില്‍ നാല് ക്യാമറകളുമായി ഉടന്‍ എത്തുന്നു എന്ന് പല കമ്പനികളും വാഗ്ദാനം നല്‍കിയിരുന്നു എന്നല്ലാതെ ഈ ആശയം ആദ്യമായി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് ഇപ്പോള്‍ സാംസങ് ആണ്. എന്നാല്‍ ക്യാമറക്ക് പുറമെ എടുത്തുപറയേണ്ട ഒരുപിടി മികച്ച സവിധെഷതകള്‍ കൂടെ ഗാലക്സി അ9 (2018)നെ വ്യത്യസ്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും ഡിസ്പ്‌ളേ അടക്കമുള്ള കാര്യങ്ങള്‍
ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറാ സെന്‍സറുകളാണുള്ളത്. ഫോണിന്റെ ആറ് ജിബി റാം പതിപ്പിന് ഇന്ത്യയില്‍ 36,990 രൂപയാണ് വില. എട്ട് ജിബി പതിപ്പിന് 39,990 രൂപയാണ് വില. രണ്ട് പതിപ്പുകള്‍ക്കും 128 ജിബി ആണ് സ്റ്റോറേജ് ഉള്ളത്.
നവംബര്‍ 28 മുതല്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സാംസങ് ഷോപ്പ്, പേടിഎം, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളിലും സാംസങിന്റേയും മറ്റ് ഓഫ്ലൈന്‍ സ്റ്റോറുകളിലും ബുക്കിങ് സൗകര്യം ലഭ്യമാവും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3000 രൂപ ഇളവ് ലഭിക്കും.