രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഓഫര്‍ പെരുമഴയുമായി വീണ്ടും രംഗത്ത്. പുതിയ ഓഫറുകളനുസരിച്ച് എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ പ്ലാനില്‍ ലഭ്യമാക്കും. 30 രൂപയ്ക്ക് ഡാറ്റ ഇരട്ടിയാക്കാനുള്ള സൗകര്യമൊരുക്കിയാണ് റിലയന്‍സ് ഇത്തവണ റീച്ചാര്‍ജ് പ്ലാനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉത്സവകാല സീസണിനോടനുബന്ധിച്ച് എല്ലാ ജിയോ ഫോണുകളിലും 50 ശതമാനം വില കുറച്ച് ജിയോ നിരക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
റിലയന്‍സ് ജീയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ 75 രൂപയുടേതാണ്. അണ്‍ലിമിറ്റഡ് കോള്‍സേവനവും, ഡാറ്റയും ലഭിക്കുന്നതിനാണ് ഈ നിരക്ക്. എന്നാല്‍ മൂന്ന് ജിബി ഡാറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈം എന്നിവ ലഭിക്കും.14 ജിബി ഡാറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈം എന്നിവയാണ് 125 രൂപയുടെ പ്ലാനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നത്.
155 രൂപയുടെ പ്ലാന്‍ പ്രകാരം 25 ജിബി ഡാറ്റ, ജിയോഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്പറുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോള്‍ ടൈം എന്നിങ്ങനെയാണ് ഓഫര്‍ പെരുമഴ. 185 രൂപയുടെ മറ്റൊരു ഓഫര്‍ വഴി ലഭിക്കുക 56 ജിബി ഡാറ്റ, 500 മിനുട്ട് കോള്‍, ജിയോ ടു ജിയോ ഫ്രീ എന്നിങ്ങനയെയാണ് ഓഫര്‍.