വിപണിയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി അവതരിപ്പിച്ചു കൊണ്ട് ഓപ്പോ രംഗത്ത്. ചൈനീസ് വിപണിയിലാണ് A52 എന്ന സ്മാര്‍ട്ട്ഫോണിനെ ഓപ്പോ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒറ്റ വേരിയന്റില്‍ കൂടി മാത്രമാകും എത്തിക്കുക. അതേ സമയം ഇന്ത്യയില്‍ എപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല. വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നത് 8 ജിബി റാം വേരിയന്റാണ്.
ഫോണില്‍ നല്‍കിയിരിയ്ക്കുന്നത് 6.5 ഇഞ്ച് ഫുള്‍എച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ്. അതോടൊപ്പം 12 എംപി പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറയും ഉൾപ്പെടുന്നു.സെല്‍ഫി ക്യാമറ 8 മെഗാപിക്സലാണ്. ഫൊണിന് കൂടുതൽ ഊർജ്ജം പകരുന്നത് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നതും.